ബെംഗളൂരുവിന് സമീപം ബിഡദി (Bidadi) പ്രദേശത്ത് വലിയ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് നിര്‍മിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഇതിനായി ബെംഗളൂരു സൗത്ത് ജില്ലയിലെ ഒന്‍പത് ഗ്രാമങ്ങളില്‍ ഏകദേശം 7,400 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.

അന്തിമ നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കുമെന്നും ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്കും പദ്ധതി ഗുണം ചെയ്യും.
വീടുകളും താമസ സൗകര്യങ്ങളും
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും ജനസാന്ദ്രതയും കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പുതിയ റെസിഡന്‍ഷ്യല്‍ മേഖല സ്ഥാപിക്കും. ഉയര്‍ന്ന വാടകയും തിരക്കും കുറച്ച് ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ ടൗണ്ഷിപ്പിനാകും.
തൊഴിലും ബിസിനസ് അവസരങ്ങളും
വന്‍ നിക്ഷേപങ്ങളായിരിക്കും ടൗണ്‍ഷിപ്പ് ആകര്‍ഷിക്കുക. കൂടാതെ,
വലിയ ടൗണ്‍ഷിപ്പ് പദ്ധതികള്‍ സാധാരണയായി അവസരങ്ങള്‍ ലഭ്യമാക്കും.
ഗതാഗത സൗകര്യങ്ങള്‍
ബിഡദി ബെംഗളൂരു-മൈസൂരു കോറിഡോറിന് സമീപമാണ്. റോഡുകളും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെട്ടാല്‍ നഗരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതൊരനുഗ്രഹമാകും.
നഗരത്തിന്റെ തിരക്കില്‍നിന്ന് മാറി ശാന്തമായ പ്രദേശങ്ങളില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നേട്ടമാകും.
കര്‍ഷകരുടെ പ്രതിഷേധം
പദ്ധതി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കാഞ്ചുഗാരനഹള്ളി ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളിലുള്ളവര്‍ക്ക് കൃഷിയിടം നഷ്ടമായേക്കും. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഭൂമി ഏറ്റെടുക്കലിനെതിരെ രംഗത്ത് വന്നു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അതേസമയം വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ലളിതമാക്കുമെന്നും നഷ്ടപരിഹാരം ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ പറയുന്നു. ഭൂമി അളക്കലും അതിര്‍ത്തി നിര്‍ണ്ണയവും ഇതിനോടകം പൂര്‍ത്തിയാക്കി.
വലിയ നഗര വികസന പദ്ധതിയായി ബിഡദി ടൗണ്‍ഷിപ്പ് കണക്കാക്കപ്പെടുന്നു.വീടുകള്‍, തൊഴില്‍ അവസരങ്ങള്‍, സമൂഹ വികസനം എന്നിവ പദ്ധതി ഉറപ്പുവരുത്തും.എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
