ബിഗ് ബസാർ റിപ്പബ്ലിക് ഡേ സെയിൽ; ഓഫറുകൾ നിരവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബിഗ് ബസാർ ഓഫർ സെയിൽ നടത്താറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും 'ബിഗ് ബസാർ റിപ്പബ്ലിക് ദിന സെയിൽ' ആരംഭിച്ചു. ഉൽപ്പന്നങ്ങൾക്കും മികച്ച കിഴിവുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുക്കള, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിങ്ങനെ 65,000 ഡീലുകൾ ജനുവരി 22 അർദ്ധരാത്രി മുതൽ ആരംഭിച്ചു. ഓഫറുകൾ ഇതിനകം ബിഗ് ബസാറിന്റെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ബിഗ് ബസാറിന്റെ 'സാബ്‌സെ സേസ്റ്റ് 5 ദിൻ' സെയിൽ 2020 ജനുവരി 26 വരെ 5 ദിവസത്തേക്കാണുള്ളത്. വീട്, അടുക്കള ഉപകരണങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി ഐറ്റംസ് തുടങ്ങി നിരവധി ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ബിഗ് ബസാർ 43 ഇഞ്ച് കൊറിയോ ടിവി 14,999 രൂപ നിരക്കിലും, കൊറിയോ 3-സ്റ്റാർ സ്പ്ലിറ്റ് എസി 22,999 രൂപ നിരക്കിലുമാണ് വാഗ്ദാനം ചെയ്യുന്നത്.

 

ബി‌എസ്‌എൻ‌എൽ പുതുവർഷ ഓഫർ, അധിക ഡേറ്റയും കാലാവധിയും

ബിഗ് ബസാർ റിപ്പബ്ലിക് ഡേ സെയിൽ; ഓഫറുകൾ നിരവധി

ബിഗ് ബസാറിന്റെ സാബ് സേസ്റ്റ് 5 ദിൻ സെയിൽ ഓഫറിനായി നിങ്ങൾക്ക് ആമസോണിലൂടെ ഓൺലൈനിൽ ഷോപ്പിംഗും നടത്താം. ഇതാദ്യമായാണ് ആമസോൺ ഫ്യൂച്ചർ ഗ്രൂപ്പിന്റെ 'സാബ്‌സെ സേസ്റ്റ് 5 ദിൻ സെയിലിൽ പങ്കാളിയാകുന്നത്. ഈ ഓഫർ ലഭിക്കുന്നതിന് നിങ്ങൾക്ക് സമീപമുള്ള ഏത് ബിഗ് ബസാർ സ്റ്റോറും സന്ദർശിക്കാം.

2006 ൽ ആരംഭിച്ച ബിഗ് ബസാറിന്റെ റിപ്പബ്ലിക് ദിന വിൽപ്പന പരിപാടി ചില്ലറ വ്യാപാരികളുടെ പ്രധാന ഷോപ്പിംഗ് അവസരമായി മാറി. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ റീട്ടെയിൽ ഈ മാസം ആദ്യം ആമസോൺ ഇന്ത്യയുമായി ദീർഘകാല കരാറുകൾ പ്രഖ്യാപിച്ചിരുന്നു. കരാർ പ്രകാരം, ആമസോൺ ഇന്ത്യ ഫ്യൂച്ചർ റീട്ടെയിൽ സ്റ്റോറുകളുടെ അംഗീകൃത ഓൺലൈൻ വിൽപ്പന നടത്തും.

റിലയൻസ് ജിയോയുടെ കിടിലൻ ഹാപ്പി ന്യൂ ഇയർ ഓഫറുകൾ ഇതാ..

English summary

ബിഗ് ബസാർ റിപ്പബ്ലിക് ഡേ സെയിൽ; ഓഫറുകൾ നിരവധി

The Big Bazaar Republic Day Sale has begun this time too. Read in malayalam.
Story first published: Thursday, January 23, 2020, 16:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X