സാധാരണക്കാരൻ്റെ എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ട് ഇന്ന് സ്വർണ വില സർവ്വകാല കുതിപ്പിലെത്തി. ഇന്ത്യൻ സ്വർണ വിപണിയിലെ ചരിത്രത്തിലെ എറ്റവും വലിയ റെക്കോർഡ് മുന്നേറ്റമാണ് ഇന്നത്തെ വിലക്കയറ്റത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി സ്വർണത്തിൻ്റെ ആവേശം ഓരോ ദിവസവും ശക്തമായിക്കൊണ്ടിരിക്കുന്നു. രണ്ട് ദിവസത്തിനു മുന്നേയാണ് 24K സ്വർണം പവന് 1 ലക്ഷം എന്ന റെക്കോർഡ് ഭേദിച്ചത്.
ദീപാവലി സമയത്ത് ഇന്ത്യയിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പോലും 1 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കേണ്ടി വരുമെന്നതാണ് സത്യം. ഇത് ഇന്ത്യയിലെ സ്വർണം വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയാവും. നിലവിലെ ട്രെൻഡ് പ്രകാരം സ്വർണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള വിപണിക്ക് തന്നെ ഭീഷണി ഉയർത്തും. ഇത് അമേരിക്കയുടെ സാമ്പത്തിക സ്ഥിതി വഷളാക്കുകയും ഡോളറിൻ്റെ മൂല്യം ഇടിയുന്നതിനും കാരണമാവുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് ആളുകൾ കണക്കാക്കുന്നത്. അതിനാൽ സ്വർണത്തിൽ നിക്ഷേപം വർദ്ധിക്കുകയും ഓഹരി വിപണി ദുർബലമാവുകയും ചെയ്യും. സ്വാഭാവികമായും സ്വർണ വില കുതിച്ചുയരാൻ കാരണമാവും.

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 295 രൂപ ഉയർന്ന് 12,835 രൂപയിലെത്തി. ഒരു പവൻ്റെ വില 2,360 രൂപ ഉയർന്ന് 1,02,680 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 2,950 രൂപ ഉയർന്ന് 1,28,350 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 29,500 രൂപ ഉയർന്ന് 12,83,500 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 270 രൂപ ഉയർന്ന് 11,765 രൂപയിലെത്തി. ഒരു പവൻ്റെ വില 2,160 രൂപ ഉയർന്ന് 94,120 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 2,700 രൂപ ഉയർന്ന് 1,17,650 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 27,000 രൂപ ഉയർന്ന് 11,76,500 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 221 രൂപ ഉയർന്ന് 9,626 രൂപയിലെത്തി. ഒരു പവൻ്റെ വില 1,768 രൂപ ഉയർന്ന് 77,008 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 2,210 രൂപ ഉയർന്ന് 96,260 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 22,100 രൂപ ഉയർന്ന് 9,62,600 രൂപയായി.
എംസിഎക്സ് സ്വർണം
എംസിക്സിൽ സ്വർണം ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തി. നിക്ഷേപകർക്ക് ആവേശം നൽകുന്ന മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. 2025 ഡിസംബറിൽ കാലാവധി അവസാനിക്കുന്ന എംസിക്സ് സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1,26,770 രൂപ എന്ന പുതിയ റെക്കോർഡ് വിലയിലെത്തി.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം കുതിച്ചുയരുന്നതിന്റെ സൂചനയാണിത്. സ്വർണം മാത്രമല്ല, എംസിക്സ് വെള്ളി ഫ്യൂച്ചറുകളും വമ്പൻ മുന്നേറ്റമാണ് കാഴ്ച വെച്ചിരിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
