ആപ്പിൾ അടുത്തിടെ ലോകമെമ്പാടും ഐഫോൺ 12 സീരീസ് പുറത്തിറക്കി. ഇത് കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയതും മികച്ചതുമായ ഫോൺ ആണ്. എന്നാൽ വില അൽപ്പം കൂടുതലാണെന്ന് മാത്രം. എന്നാൽ നിങ്ങളുടെ കൈവശമുള്ള ഐഫോണുകളും ചില ജനപ്രിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും ഉൾപ്പെടുന്ന പഴയ ഫോണുകൾ മാറ്റി വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ ആപ്പിൾ ഐഫോൺ 12 സ്വന്തമാക്കാം.
എക്സ്ചേഞ്ച് ഓഫർ
ഇതിനായി ആപ്പിൾ സ്റ്റോറിൽ നിന്ന് പുതിയ ട്രേഡ് ഇൻ ഓപ്ഷൻ തിരഞ്ഞെടുക്കാം. ആപ്പിൾ സ്റ്റോറുകളുടെ പൂർണ നിയന്ത്രണം കമ്പനിയ്ക്ക് കീഴിലായതിനാൽ പഴയ ഐഫോണുകൾ വിൽക്കുന്നതിലൂടെ കമ്പനി കൂടുതൽ കിഴിവുകൾ നൽകും. പഴയ സ്മാർട്ട്‌ഫോൺ വിൽക്കുന്നതിലൂടെ വാങ്ങുന്നവർക്ക് എത്രത്തോളം കിഴിവ് നേടാനാകുമെന്നതിനെക്കുറിച്ച് മികച്ച ആശയം നൽകുന്നതിന്, ആപ്പിൾ ഐഫോൺ 11 പ്രോ മാക്‌സ് മുതൽ ഐഫോൺ 5 എസ് വരെ എല്ലാ ഫോണുകളുടെയും ഏകദേശ മൂല്യങ്ങളുള്ള ഒരു ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഐഫോൺ 11 പ്രോ മാക്‌സിന്റെ വിൽപ്പന വില 63,000 രൂപ മുതൽ ഐഫോൺ 5 എസിന് 3,000 രൂപ വരെയാണ്.
ആൻഡ്രോയിഡ് ഫോണുകളുടെ വില
ഐഒഎസ് സ്മാർട്ട്‌ഫോണുകൾക്ക് മാത്രമല്ല ഈ ട്രേഡ്-ഇൻ ഓപ്ഷൻ ലഭിക്കുന്നത്. നിലവിൽ സാംസങ്, വൺപ്ലസ് സ്മാർട്ട്‌ഫോണുകൾ മാത്രം ഉൾക്കൊള്ളുന്ന പ്രീമിയം സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ നിന്ന് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കും മാന്യമായ എക്‌സ്‌ചേഞ്ച് മൂല്യം കമ്പനി നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ ട്രേഡ്-ഇൻ മൂല്യം വാഗ്ദാനം ചെയ്യുന്നത് സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസിനാണ്. 36,230 രൂപയാണ് ഇതിന് കണക്കാക്കിയിരിക്കുന്ന വില. വൺപ്ലസ് ഫോണുകളിൽ ഏറ്റവും ഉയർന്ന കിഴിവ് വൺപ്ലസ് 7 ടിയിൽ വാഗ്ദാനം ചെയ്യുന്നു. ഇതിന് കമ്പനി, 19,170 രൂപയാണ് വില നൽകുന്നത്.
ഐഫോൺ എക്സ്‍ചേഞ്ച് വില
- ഐഫോൺ 11 പ്രോ മാക്സ് - 63000 രൂപ വരെ
- ഐഫോൺ 11 പ്രോ - 60000 രൂപ വരെ
- ഐഫോൺ 11 - 37000 രൂപ വരെ
- ഐഫോൺ എക്സ്എസ് മാക്സ് - 35000 രൂപ വരെ
- ഐഫോൺ എക്സ്എസ് - 34000 രൂപ വരെ
- ഐഫോൺ എക്സ്ആർ - 24000 രൂപ വരെ
- ഐഫോൺ എക്സ് - 28000 രൂപ വരെ
- ഐഫോൺ 8 പ്ലസ് - 21000 രൂപ വരെ
- ഐഫോൺ 8 - 17000 രൂപ വരെ
- ഐഫോൺ 7 പ്ലസ് - 17000 രൂപ വരെ
- ഐഫോൺ 7 - 12000 രൂപ വരെ
- ഐഫോൺ 6 എസ് പ്ലസ് - 9000 രൂപ വരെ
- ഐഫോൺ 6 എസ് - 8000 രൂപ വരെ
- ഐഫോൺ 6 പ്ലസ് - 8000 രൂപ വരെ
- ഐഫോൺ 6 - 6000 രൂപ വരെ
- ഐഫോൺ എസ്ഇ (ഫസ്റ്റ് ജനറേഷൻ) - 5000 രൂപ വരെ
- ഐഫോൺ 5 എസ് - 3000 രൂപ വരെ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
