ഒക്ടോബർ-ഡിസംബർ പാദത്തിൽ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിഭാഗത്തിലെ വിൽപ്പനയിൽ 30 ശതമാനം ഇടിവുണ്ടായതായി പ്രോപ് ടൈഗർ റിപ്പോർട്ട്. 2019-20 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഒമ്പത് പ്രധാന വിപണികളിൽ മൊത്തം 64,034 വീടുകളാണ് വിറ്റത്. വാങ്ങുന്നവരുടെ വികാരം പുനരുജ്ജീവിപ്പിക്കുന്നതിന് സർക്കാർ സമീപകാലത്ത് നിരവധി നടപടികൾ സ്വീകരിച്ചിട്ടും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ ഇന്ത്യയിലെ ഒമ്പത് പ്രധാന പ്രോപ്പർട്ടി വിപണികളിലെ ഭവന വിൽപ്പന 30 ശതമാനം ഇടിഞ്ഞു.
2018ൽ ഈ പാദത്തിൽ 91,464 യൂണിറ്റുകൾ വിറ്റപ്പോൾ 2019ൽ 64,034 വീടുകൾ മാത്രമാണ് ഒൻപത് വിപണികളിൽ വിറ്റത്. മൊത്ത വിൽപ്പനയിൽ 40 ശതമാനം മുംബൈയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ വിൽപ്പന 50 ശതമാനം ഇടിവ് രേഖപ്പെടുത്തി. "2019-20 ഏപ്രിൽ-ഡിസംബർ കാലയളവിൽ വിൽപ്പന 13 ശതമാനം ഇടിഞ്ഞു.

ഇന്ത്യയിലെ ഒൻപത് പ്രധാന റെസിഡൻഷ്യൽ മാർക്കറ്റുകളിൽ പുതിയ പ്രോജക്ടുകളിൽ ഇടിവ് തുടരുകയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ ഇത് 44 ശതമാനം ഇടിഞ്ഞ് 41,133 യൂണിറ്റായി. മൂന്നാം പാദത്തിൽ 41,133 പുതിയ യൂണിറ്റുകളാണ് വിപണിയിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 73,226 യൂണിറ്റായിരുന്നു. കൊൽക്കത്തയും ഗുരുഗ്രാമും യഥാക്രമം 79, 74 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ പ്രൊജക്ടുകളിൽ 40 ശതമാനവും കേന്ദ്രീകരിച്ചത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളുമായി (ഏപ്രിൽ-ഡിസംബർ) താരതമ്യപ്പെടുത്തുമ്പോൾ, നടപ്പു സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ ലോഞ്ചുകൾക്ക് 32 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
