Gold Rate in India: 'ബെല്ലും ബ്രേക്കുമില്ലാത്ത' മുന്നേറ്റം; ഇന്ത്യയിലെ സ്വർണ വില ഇന്നും റെക്കോർഡ് കുതിപ്പിൽ
എല്ലാകാലത്തും ഒരുപോലെ ഡിമാൻഡുള്ള ലോഹമാണ് സ്വർണം. വില കുതിച്ചാലും സ്വർണത്തിൻ്റെ ആവശ്യകത കുറയുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. ഇന്നും ഇന്ത്യയിൽ സ്വർണ വില കത്തിക്കയറുന്നു. ഇന്നലെ രാവിലെ ഇടിഞ്ഞ വില ഉച്ചക്കു ശേഷം ഉയർന്നത് വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയായി. 24K സ്വർണ വില പവന് 1 ലക്ഷത്തിലേക്ക് കുതിക്കുന്നു. സ്വർണം പോലെ ഇന്ത്യയിലെ വെള്ളി വിലയും വമ്പൻ കുതിപ്പിലാണ്.
ഒക്ടോബർ 1 മുതൽ ഇതുവരെയുള്ള കണക്ക് നോക്കിയാൽ സ്വർണ്ണ വില 4.2% ഉയർന്നു. ഇന്ത്യയിൽ ഇനി വരാനിരിക്കുന്നത് ദീപാവലിയാണ്. ഈ സമയത്ത് സ്വർണം വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കയുടെ പലിശ നിരക്ക് വീണ്ടും കുറയുകയും, യുഎസിൻ്റെ സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുകയും, ഡോളറിൻ്റെ മൂല്യം ഇടിയുകയും ചെയ്താൽ സ്വർണ വില ശക്തമായി കുതിക്കാനാണ് സാധ്യത. ഇത് നിക്ഷേപകർക്ക് വലിയ നേട്ടം ഉറപ്പാക്കുന്നു.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ ഉയർന്ന് 12,426 രൂപയിലെത്തി. ഒരു പവൻ്റെ വില 440 രൂപ ഉയർന്ന് 99,408 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 550 രൂപ ഉയർന്ന് 1,24,260 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 5,500 രൂപ ഉയർന്ന് 12,42,600 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയിലെത്തി. ഒരു പവൻ്റെ വില 400 രൂപ ഉയർന്ന് 91,120 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 500 രൂപ ഉയർന്ന് 1,13,900 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 5,000 രൂപ ഉയർന്ന് 11,39,000 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 41 രൂപ ഉയർന്ന് 9,319 രൂപയിലെത്തി. ഒരു പവൻ്റെ വില 328 രൂപ ഉയർന്ന് 74,552 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 410 രൂപ ഉയർന്ന് 93,190 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 4,100 രൂപ ഉയർന്ന് 9,31,900 രൂപയായി.
എംസിഎക്സ് സ്വർണം
ഇന്ന് എംസിക്സ് സ്വർണവിലയും കുതിച്ചുയർന്നു. 10 ഗ്രാം സ്വർണത്തിന് 999 രൂപ അഥവാ 0.83% വർധിച്ച് 1,21,492 രൂപയിലെത്തി. എംസിക്സ് വെള്ളി വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്.
വെള്ളി വില കുതിക്കുന്നു
വെള്ളി വിലയിലും വമ്പൻ കുതിപ്പാണ് പ്രകടമാവുന്നത്. ഇന്ന് ഒക്ടോബർ 11ന് ഒരു കിലോഗ്രാം വെള്ളിയുടെ വിലയിൽ 3,000 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു കിലോ വെള്ളിക്ക് 1,77,000 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. 100 ഗ്രാം വെള്ളിയുടെ വില 17,700 രൂപയായും, 10 ഗ്രാം വെള്ളിയുടെ വില 1,770 രൂപയായും കുതിക്കുന്നു. സ്വർണം പോലെ തന്നെ വെള്ളി വിലയും റെക്കോർഡ് വിലക്കയറ്റത്തിലേക്കാണ് മുന്നേറുന്നത്. ഇത് സിൽവർ നിക്ഷേപങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുന്നതിനും കാരണമാവുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


