ദില്ലി: നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) മുന്‍നിര പേയ്മെന്റ് പ്ലാറ്റ്ഫോമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ജൂലൈയില്‍ നടത്തി അളവിലും മൂല്യത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചു. കൊവിഡ് വരുത്തിവച്ച പ്രതിസന്ധിക്കിടെയാണ് ഈ നിര്‍ണായക നേട്ടം. 3.2 ബില്യണ്‍ ഇടപാടുകളാണ് ജൂലായ് മാസം മാത്രം നടന്നത്.

ജൂണ്‍ മാസവുമായി വച്ച് താരതമ്യം ചെയ്യുമ്പോള്‍ 15.7 ശതമാനമാണ് ഇടപാട് വര്‍ദ്ധിച്ചത്. മൂല്യത്തില്‍, ജൂലായില്‍, 6.06 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണ് യുപിഐ പ്രോസസ്സ് ചെയ്തിരിക്കുന്നത്, ജൂണിനെ അപേക്ഷിച്ച് 10.76 ശതമാനമാണ് വര്‍ദ്ധന. 2016 ല്‍ ആരംഭിച്ച യുപിഐ 2019 ഒക്ടോബറില്‍ ആദ്യമായി ഒരു ബില്യണ്‍ ഇടപാടുകള്‍ കടന്നിരുന്നു. അടുത്ത ബില്യണ്‍ ഇടപാടുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടന്നു.
2020 ഒക്ടോബറിലാണ് യുപിഐ ആദ്യമായി 2 ബില്യണിലധികം ഇടപാടുകള്‍ പ്രോസസ്സ് ചെയ്തത്. കൂടാതെ, പ്രതിമാസം 2 ബില്യണ്‍ ഇടപാടുകളില്‍ നിന്ന് 3 ബില്യണ്‍ ഇടപാടുകളിലേക്കുള്ള യാത്ര വെറും 10 മാസത്തിനുള്ളില്‍ കടന്നുപോയി, ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഒരു പ്ലാറ്റ്ഫോമായി യുപിഐയുടെ അവിശ്വസനീയമായ ജനപ്രീതി സൂചിപ്പിക്കുന്നു. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം കാരണം, യുപിഐയും മറ്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രോസസ് ചെയ്ത ഇടപാടുകളില്‍ ഒരു കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സമ്പദ്വ്യവസ്ഥ തുറന്നപ്പോള്‍ ഉടന്‍ തന്നെ അത് വീണ്ടെടുത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
