ഇന്നത്തെ ഓഹരി വിപണിയിൽ തകർന്നടിഞ്ഞ് ഏഷ്യൻ പെയിന്റ്സ്. ഇന്ന് രാവിലെയായിരുന്നു ഏഷ്യൻ പെയിന്റ്സിൻ്റെ ഷെയറുകൾ വൻ തിരിച്ചടി നേരിടേണ്ടി വന്നത്. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ മോശം ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വീഴ്ച. 2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ കൺസോളിഡേറ്റഡ് നെറ്റ് പ്രോഫിറ്റ് 42.5% വാർഷിക ഇടിവ് (YoY) ശനിയാഴ്ച കമ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഏഷ്യൻ പെയിൻ്റ്സിൻ്റെ ഓഹരികൾ 9% ഇടിഞ്ഞു.
2.44 ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള ഒരു വലിയ ക്യാപ് കമ്പനിയാണ് ഏഷ്യൻ പെയിൻ്റ്‌സ്. എന്നാൽ 2020 മാർച്ചിന് ശേഷം 4 വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ തകർച്ചയാണ് ഏഷ്യൻ പെയിൻ്റ്സ് ഓഹരികളിലുണ്ടായ ഇന്നത്തെ ഇടിവ്. ഇന്ന് ഏഷ്യൻ പെയിൻ്റ്‌സ് ഓഹരികൾ 8.45 ശതമാനം ഇടിഞ്ഞ് 2536 രൂപയിലാണ് വ്യാപാരം നടത്തിയത്. കമ്പനിയുടെ 22.66 ലക്ഷം ഓഹരികളാണ് വ്യാപാരം ആരംഭിച്ച് 18 മിനിറ്റിനുള്ളിൽ കൈ മാറിയത്. ഈ ഓഹരി ഇപ്പോൾ 2022 ജൂണിലെ ഇൻട്രാഡേ ലെവലിന് അടുത്താണ് വ്യാപാരം നടക്കുന്നത്.
ഏഷ്യൻ പെയിന്റ്സ് 2025 ലേക്ക് ലക്ഷ്യമിടുന്നത്....
പൊതുവേ ഏഷ്യൻ പെയിന്റ്സിന്റെ പ്രകടനത്തിൽ ആരും തൃപ്തികരമല്ല. 2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാ പാദത്തിലെ മോശം ഫലങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ബ്രോക്കറേജുകൾ ഏഷ്യൻ പെയിൻ്റ്‌സ് ഓഹരികളുടെ ടാർഗറ്റ് വെട്ടിക്കുറച്ചു. CLSA ഏഷ്യൻ പെയിൻ്റ്സ് ഓഹരികളിൽ മോശം പ്രകടനത്തിനുള്ള റേറ്റിംഗ് കൊടുക്കുകയും ടാർഗെറ്റ് 2290 രൂപയായി കുറയ്ക്കുകയും ചെയ്തു. ന്യൂട്രൽ റേറ്റിംഗ് നിലനിർത്തി നോമുറ ഏഷ്യൻ പെയിന്റ്സിന്റെ ടാർഗറ്റ് 2,500 രൂപയായി കുറച്ചു.

മാത്രമല്ല ഏഷ്യൻ പെയിൻ്റ്സ് ഓഹരികളിൽ മോർഗൻ സ്റ്റാൻലി അണ്ടർവെയ്റ്റ് റേറ്റിംഗ് നിലനിർത്തിക്കൊണ്ട് ടാർഗെറ്റ് 2,522 രൂപയായി വെട്ടിക്കുറച്ചു. ഒപ്പം ജെപി മൊഗ്രാൻ ഇതേ റേറ്റിംഗ നൽകി ഏഷ്യൻ പെയിൻ്റ്‌സിൻ്റെ ഓഹരികളുടെ ടാർഗറ്റ് 2,400 രൂപയായി കുറച്ചു.
2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ ഫലം
ശനിയാഴ്ച യപലം പുറത്ത് വന്നതോടെ ഏഷ്യൻ പെയിന്റസിന്റെ കനത്ത ഇടിവ് പ്രകടമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പെയിൻ്റ് കമ്പനിയുടെ വരുമാനം 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 8,478.57 കോടി രൂപയിൽ നിന്ന് 5.3 ശതമാനം ഇടിഞ്ഞ് 8,027.54 കോടി രൂപയായി. ഈ തകർച്ച കമ്പനിയുടെ ലാഭത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഏഷ്യൻ പെയിൻ്സിന്റെ ഓഹരി ഇടിയാൻ കാരണങ്ങൾ നിരവധിയാണ്. അതായത് ഉൽപ്പന്നത്തിന്റെ ഡിമാൻഡ് കുറഞ്ഞപ്പോൾ, മെറ്റീരിയലുകളുടെ വിലക്കയറ്റം, ആഭ്യന്തര വിപണിയിലെ ഡെക്കറേഷൻ, കോട്ടിംഗ് എന്നീ ബിസിനസ്സിലെ ഇടിവ് എന്നിവയാണ് കമ്പനിയുടെ ലാഭത്തെ ബാധിച്ച പ്രധാന ഘടകങ്ങൾ.
പുതിയ റെക്കോർഡ് തിയ്യതിയുമായി ഏഷ്യൻ പെയിന്റ്സ്
2025 മാർച്ച് 31ന് ഇപ്പോഴുള്ള സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 1 രൂപ ഫേസ് വാല്യൂ വരുന്ന ഒരു ഇക്വിറ്റി ഓഹരിക്ക് 4.25 രൂപ ഇടക്കാല ലാഭവിഹിതം നൽകുമെന്ന് ഏഷ്യൻ പെയിൻ്റ്‌സ് ബോർഡ് അറിയിച്ചു. ഇടക്കാല ലാഭവിഹിതത്തിനുള്ള ഓഹരി ഉടമകളുടെ യോഗ്യത ഉറപ്പാക്കുന്നതിനായി 2024 നവംബർ 19 ചൊവ്വാഴ്ച ഏഷ്യൻ പെയിൻ്റ്സ് റെക്കോർഡ് തീയതി സെറ്റ് ചെയ്തു. ഈ ലാഭവിഹിതം 2024 നവംബർ 28 വ്യാഴാഴ്ചയോ അതിന് ശേഷമോ ആയിരിക്കും ഓഹരി ഉടമകൾക്ക് നൽകുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications