ഭാഗ്യപരീക്ഷണത്തിലൂടെ കോടികൾ ലഭിക്കുമോ എന്ന് പരീക്ഷിക്കുന്നവരാണ് മനുഷ്യർ. അതുകൊണ്ടുതന്നെയാണ് ലോകത്തിന്‍റെ ഏത് കോണിലും ലോട്ടറി ടിക്കറ്റുകൾ കാണാൻ സാധിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും നറുക്കെടുപ്പുണ്ട്. 1 കോടി രൂപ വരെയാണ് സമ്മാനം. 25 കോടി ഒന്നാം സമ്മാനമുള്ള ബംബർ ടിക്കറ്റുകളുമുണ്ട്. വെറും കേരളാ ലോട്ടറിയിൽ മാത്രമല്ല മലയാളികൾ ഭാഗ്യം പരീക്ഷിക്കുന്നത്. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള ടിക്കറ്റുകളും അവർ എടുക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അബുദാബി ബിഗ് ടിക്കറ്റ്.
നിരവധി മലയാളികളെ തേടി ബിഗ് ടിക്കറ്റിന്‍റെ ഭാഗ്യം എത്തിയിട്ടുണ്ട്. 40 ഉം 50 കോടി രൂപയാണ് ബിഗ് ടിക്കറ്റിന്‍റെ സമ്മാനങ്ങൾ. ഈ മാസത്തെ നറുക്കെടുപ്പിൽ വിജയിച്ചത് ബംഗ്ലാദേശ് സ്വദേശിയായ സബൂജ് മിയാ അമീർ ഹുസൈൻ ദിവാൻ ആണ്. 47 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. ദുബായിൽ താമസിക്കുന്ന ഇദ്ദേഹം വാങ്ങിയ 194560 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്ന വിജയം നേടിക്കൊടുത്തത്. ജൂലായ് 29ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാർഹമായത്.
35 കോടി ഒന്നാം സമ്മാനം
ഓഗസ്റ്റ് മാസത്തെ നറുക്കെടുപ്പ് അവാസിച്ചെങ്കിലും ഭാഗ്യാന്വേഷികളെ കാത്ത് സെപ്തംബർ മാസത്തെ ടിക്കറ്റുകൾ തയ്യാറായിട്ടുണ്ട്. സെപ്റ്റംബർ 3 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹമാണ് ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കുക. അതായത് 35 കോടി 82 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. ബിഗ് വിൻ കോണ്ടസ്റ്റ് വഴി 50,000 ദിർഹം മുതൽ 150,000 ദിർഹം വരെയുള്ള ഉറപ്പായ ക്യാഷ് പ്രൈസുകൾ നേടാനും സാധിക്കും. ഓഗസ്റ്റ് 25 ന് മുമ്പ് ഒരു ഇടപാടിൽ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങിയാൽ മതി. അതോടൊപ്പം കാർ പ്രേമികളുടെ ഇഷ്ട വാഹനമായ BMW M440i-ഉം നറുക്കെടുപ്പിലൂടെ നൽകുന്നുണ്ട്.

ടിക്കറ്റ് വാങ്ങാം
ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ സായിദ് ഇന്‍റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും കൗണ്ടറുകളിൽ നിന്നോ വാങ്ങാം. ഓൺലൈൻ വഴി നിങ്ങൾക്ക് എവിടെ ഇരുന്നും ലോട്ടറി വാങ്ങാം.
ഇന്ത്യക്കാർക്ക് ചാകര
ഓഗസ്റ്റ് മാസത്തെ നറുക്കെടുപ്പിൽ നിരവധി ഇന്ത്യക്കാർക്ക് സമ്മാനം ലഭിച്ചിരുന്നു. 28911 എന്ന ടിക്കറ്റിന് ഇന്ത്യക്കാരനായ ആന്‍റിണി അശോക് 50000 ദിർഹം സ്വന്തമാക്കി. 170133 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയിൽ നിന്നുള്ള കബീർ കഴിങ്കിൽ, 240127 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ബിക്രമ സാഹു, 072257 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സാകിർ ഹുസൈൻ ഈരാറ്റം വക്കത്ത് എന്നിവർ 50,000 ദിർഹം വീതം സ്വന്തമാക്കിയിരുന്നു.
57 കോടി നേടിയ മലയാളി
അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം നേടിയ മലയാളികൾ നിരവധിയുണ്ട്. 2025 മെയ് മാസത്തെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനക്കാരൻ തിരുവന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞായിരുന്നു. 2.5 കോടി ദിർഹമാണ് സമ്മാനമായി ലഭിച്ചത്. ഇന്ത്യൻ രൂപ ഏകദേശം 57.53 കോടിയാണിത്. 2025 ഏപ്രിൽ 18ന് താജുദ്ദീൻ എടുത്ത 306638 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാട്ടിലിരുന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications