കോവിഡ്-19: ഫ്ലിപ്‌കാർട്ടിനൊപ്പം ബിഗ് ബാസ്‌ക്കറ്റും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ പലചരക്ക് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റ് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. 'കോവിഡ് -19 പടരുന്ന പശ്ചാത്തലത്തിൽ ചരക്ക് നീക്കത്തിന് പ്രാദേശിക അധികാരികൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് താൽക്കാലിക പിൻമാറ്റമെന്നും. എത്രയും വേഗം ഡെലിവറി പ്രാപ്തമാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങൾ പ്രവർത്തിക്കുന്നതാണെന്നും' ബിഗ് ബാസ്‌ക്കറ്റ് അറിയിച്ചു. ലോക്ക്‌ ഡൗണിന്റെ ഭാഗമായി പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടും എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തി വയ്‌ക്കുകയാണെന്ന് അവരുടെ വെബ്‌സൈറ്റ് വഴി ഉപഭോക്താക്കളെ അറിയിച്ചിരുന്നു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ രാജ്യ വ്യാപകമായ ലോക്ക്‌ ഡൗണിന് ഉത്തരവിട്ടിരുന്നെങ്കിലും പലചരക്ക് കടകൾക്കും ബാങ്കുകൾക്കും പുറമേ ഭക്ഷ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ ഇ-കൊമേഴ്‌സ് ഡെലിവറികൾ സർക്കാർ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ സപ്ലൈ ചെയിൻ ശൃംഖലയിലുള്ള തകർച്ചയാണ് എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളേയും താൽക്കാലികമായി സേവനങ്ങൾ നിർത്തി വെയ്‌ക്കാൻ നിർബന്ധിതരാക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ പോലെ തന്നെ ഞങ്ങളുടെ ജീവനക്കാരുടേയും സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണെന്ന് ഫ്ലിപ്‌കാർട്ട് വ്യക്തമാക്കി.

കോവിഡ്-19: ഫ്ലിപ്‌കാർട്ടിനൊപ്പം ബിഗ് ബാസ്‌ക്കറ്റും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

<strong>21 ദിവസം ഇന്ത്യ അടച്ചുപൂട്ടുമ്പോള്‍ നഷ്ടം 9 ലക്ഷം കോടി, ജിഡിപിയും താഴോട്ട്</strong> 21 ദിവസം ഇന്ത്യ അടച്ചുപൂട്ടുമ്പോള്‍ നഷ്ടം 9 ലക്ഷം കോടി, ജിഡിപിയും താഴോട്ട്

കോവിഡ്-19 വ്യാപനം തടയുന്നതിനായി വിവിധ ഗോഡൗണുകളും സ്റ്റോറുകളും അടച്ചതിന്റെ ഫലമായി രാജ്യത്തുടനീളമുള്ള ഓൺ‌ലൈൻ, ഓഫ്‌ലൈൻ റീട്ടെയിലർമാരുടെ അവശ്യ വസ്തുക്കളുടെ വിതരണം കഴിഞ്ഞ ദിവസം മുതൽ മന്ദ​ഗതിയിലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണന പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്‌കാർട്ടും ആമസോണും ചില പ്രദേശങ്ങളിൽ വിൽപ്പനക്കാർക്കുള്ള ലോജിസ്റ്റിക് സേവനങ്ങൾ നേരത്തെ തന്നെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നിരവധി നഗരങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ, ആ പ്രദേശങ്ങളിലെ പിക്കപ്പ് ഉൾപ്പെടെയുള്ള ഞങ്ങളുടെ ലോജിസ്റ്റിക് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് ഒരു ഫ്ലിപ്‌കാർട്ട് വക്താവ് അറിയിച്ചു. മറ്റ് ഇ-കൊമേഴ്‌സ് പോർട്ടലുകളായ സ്‌നാപ്‌ഡീൽ, ഗ്രോഫേഴ്‌സ് തുടങ്ങിയവയും സമാനമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.

ഇന്ത്യയിൽ മുൻ‌ഗണന കുറഞ്ഞ ഉൽ‌പ്പന്നങ്ങൾ‌ക്കുള്ള ഓർ‌ഡറുകൾ‌ സ്വീകരിക്കുന്നത് താൽ‌ക്കാലികമായി നിർ‌ത്തുകയാണെന്ന് ആമസോൺ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം‌ എന്ന നിലയിൽ ഹെൽ‌ത്ത് കെയർ, പേഴ്‌സണൽ‌ സേഫ്‌റ്റി ഉൽ‌പ്പന്നങ്ങൾ‌ എന്നിവ പോലുള്ള അവശ്യ സാധനങ്ങൾ‌ക്ക് മാത്രമാണ് നിലവിലെ സാഹചര്യത്തിൽ മുൻ‌ഗണന നൽ‌കുകയെന്ന് ആമസോൺ അറിയിച്ചു.

English summary

കോവിഡ്-19; ഫ്ലിപ്‌കാർട്ടിനൊപ്പം ബിഗ് ബാസ്‌ക്കറ്റും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

bigbasket also suspended all operations
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X