ആമസോൺ.കോം സ്ഥാപകൻ ജെഫ് ബെസോസിന്റെയും ടെസ്ല ഇൻകോർപ്പറേഷൻ മേധാവി എലോൺ മസ്‌കിന്റെയും ആകെ സമ്പത്ത് നിലവിലെ കോവിഡ് -19 മഹാമാരി സമയത്ത് 10 ശതമാനം വർദ്ധിച്ചുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ് (ഐപിഎസ്) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിൽ 22 ദശലക്ഷം അമേരിക്കക്കാർ തൊഴിലില്ലായ്‌മ നേരിടുന്ന സമയത്താണ് രാജ്യത്തെ ഏറ്റവും ധനികരുടെ സമ്പത്ത് കുതിച്ചുയർന്നത്.
ഓഹരി മൂല്യം
സമ്പദ്‌വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോഴും, വീഡിയോ കോൺഫറൻസിംഗിന്റെയും വർക്ക് ഫ്രം ഹോമിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെയും ഉപയോഗത്തിൽ ഉണ്ടായ കുതിച്ചുചാട്ടം മൂലം സൂം പോലുള്ള കമ്പനികളുടെ ഓഹരികൾ അടുത്ത ആഴ്ചകളിൽ കുതിച്ചുയർന്നു. ഇതോടെ ഇവയിൽ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ മൊത്തം ആസ്തിയും വർദ്ധിച്ചു. ഈ വർഷം ജനുവരി 1 മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിൽ രാജ്യത്തെ സമ്പന്നരായ ശതകോടീശ്വരന്മാരിൽ 34 പേരുടെ ആസ്തി പതിനായിരക്കണക്കിന് ഡോളർ വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ആസ്തിയിൽ വർദ്ധനവ്
ഐപിഎസ് റിപ്പോർട്ട് അനുസരിച്ച്, ബെസോസ്, സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ് സ്ഥാപകൻ എറിക് യുവാൻ, മസ്‌ക് എന്നിവരുൾപ്പെടെ എട്ട് ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയിൽ ഒരു ബില്യൺ ഡോളർ വർദ്ധനവുണ്ടായി. ടെസ്‌ല ഓഹരികളിൽ 18.5 ശതമാനം ഓഹരികൾ എലോൺ മസ്‌കിന് സ്വന്തമാണ്. ഈ വർഷം തുടക്കം മുതൽ ടെസ്ലയുടെ ഓഹരി മൂല്യം 73 ശതമാനത്തിലധികം ഉയർന്നു.
ജെഫ് ബെസോസ്
ഓൺലൈൻ ഓർഡറുകൾ വർദ്ധിച്ചതിനാൽ ഈ വർഷം ഏകദേശം 31% നേട്ടമുണ്ടാക്കിയ ആമസോൺ ഓഹരികളിൽ ബെസോസിന് 15.1% ഓഹരികളുടെ അവകാശമുണ്ട്. ലോകം കൊറോണ വൈറസ് പ്രതിസന്ധിയിൽ കുടുങ്ങി കിടുക്കുമ്പോൾ ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ന്യൂയോർക്കിൽ 16 മില്യൺ (160 ലക്ഷം) ഡോളറിന്റെ വീടാണ് വാങ്ങിയത്. ഡെലവെയറിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനി വഴിയാണ് ആമസോൺ സിഇഒ പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications