ജന്മദിന പാർട്ടികളും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളും നടത്താൻ വ്യത്യസ്തമായ സ്ഥലങ്ങളാണോ നിങ്ങൾ തിരയുന്നത് എങ്കിൽ ഇതാ ഈ പുതിയ അവസരം ഒന്ന് പരീക്ഷിച്ച് നോക്കൂ. നോയിഡ മെട്രോ റെയിൽ കോർപ്പറേഷനാണ് (എൻഎംആർസി) പൊതു ജനങ്ങൾക്ക് ജന്മദിനം അല്ലെങ്കിൽ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ നടത്താൻ മെട്രോ കോച്ചുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്ന രീതി ആരംഭിച്ചിരിക്കുന്നത്. ബുക്കിംഗിന് മണിക്കൂറിന് 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് നിരക്ക്.
ആഘോഷങ്ങൾ സംഘടിപ്പിക്കാം
പ്രവർത്തന സമയത്തും പ്രവർത്തനരഹിതമായ സമയത്തും ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കഴിയും. പരിപാടിക്ക് മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പരമാവധി 50 പേരെ ഒരു കോച്ചിൽ അനുവദിക്കുമെന്ന് എൻഎംആർസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എൻഎംആർസി നാല് വിഭാഗങ്ങളിലായാണ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ ആവശ്യകതയെയും അതിഥികളുടെ എണ്ണത്തെയും അടിസ്ഥാനമാക്കി, നിങ്ങൾക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം.
നാല് വിഭാഗങ്ങൾ
- മുൻകൂട്ടി അലങ്കരിക്കാത്ത കോച്ചും ഓടുന്ന മെട്രോയും - 8,000 രൂപ
- മുൻകൂട്ടി അലങ്കരിക്കാത്ത കോച്ചും നിർത്തിയിട്ടിരിക്കുന്ന മെട്രോയും - 5,000 രൂപ
- അലങ്കരിച്ച കോച്ചും ഓടുന്ന മെട്രോയും - 10,000 രൂപ
- അലങ്കരിച്ച കോച്ചും നിർത്തിയിട്ടിരിക്കുന്ന മെട്രോയും- 7,000 രൂപ
അപേക്ഷിക്കേണ്ടത് എങ്ങനെ?
നിലവിലെ പോളിസി അനുസരിച്ച്, മെട്രോ പരിസരം വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും അപേക്ഷാ സമർപ്പിക്കണം. ഓടുന്ന കോച്ചുകൾ പ്രവർത്തന സമയങ്ങളിൽ നൽകും, രാത്രി 11 മുതൽ പുലർച്ചെ 2 വരെ പ്രവർത്തനരഹിതമായ സമയങ്ങളിൽ ഓടാത്ത കോച്ചുകളും ലഭിക്കും. ഒരു ട്രെയിനിൽ നാല് കോച്ചുകൾ വരെ ബുക്ക് ചെയ്യാമെന്നും എൻഎംആർസി അറിയിച്ചു.
സെക്യൂരിറ്റി നിക്ഷേപം
ആഘോഷങ്ങൾക്കായി മെട്രോ കോച്ചുകൾ ബുക്ക് ചെയ്യുന്നതിന്, അപേക്ഷകർ 20,000 രൂപ സെക്യൂരിറ്റി നിക്ഷേപമായി നൽകേണ്ടതാണ്. ഈ തുക തിരികെ ലഭിക്കുന്നതാണ്. ആഘോഷങ്ങൾക്കായി ടേബിൾ, ഡസ്റ്റ്ബിൻ തുടങ്ങിയ സൌകര്യങ്ങളും ഒരു ഹൌസ്കീപ്പിംഗ് ജീവനക്കാരൻ, സൂപ്പർവൈസറി സ്റ്റാഫ് എന്നിവരുടെ സേവനങ്ങളും ലഭ്യമാക്കും. എൻഎംആർസിക്ക് മുമ്പ്, സമാനമായ ഓഫർ ഇതിനകം തന്നെ റാപ്പിഡ് മെട്രോ ഗുഡ്ഗാവ്, ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ, ജയ്പൂർ മെട്രോ റെയിൽ കോർപ്പറേഷൻ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications