ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ബിരിയാണി കൂടി സാധാരണ ഭക്ഷണ ഇനമായി നൽകാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്ക് വെജ് ബിരിയാണി, മുട്ട ബിരിയാണി, ചിക്കൻ ബിരിയാണി എന്നിവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. വെജ് ബിരിയാണിക്ക് 80 രൂപ (ജിഎസ്ടി ഉൾപ്പെടെ), മുട്ട, ചിക്കൻ ബിരിയാണി എന്നിവയ്ക്ക് യഥാക്രമം 90 രൂപ 110 രൂപ എന്നിങ്ങനെയാണ് വില.
എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങളുമായി റെയിൽവേ ലഘുഭക്ഷണവും ഉടൻ നൽകി തുടങ്ങും. അറിയിപ്പ് അനുസരിച്ച്, 350 ഗ്രാം ലഘുഭക്ഷണത്തിന് 50 രൂപ (ജിഎസ്ടി ഉൾപ്പെടെ) ആയിരിക്കും നിരക്ക്. ഐആർസിടിസിയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളും മെനു, താരിഫ് കമ്മിറ്റിയുടെ ശുപാർശയും കണക്കിലെടുത്ത് റെയിൽവേ കാറ്ററിംഗ് സേവനങ്ങളുടെ വില വർധിപ്പിച്ചതായി റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

പുതിയ നിരക്കുകൾ അനുസരിച്ച് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് എസിയിൽ ഒരു കപ്പ് ചായയ്ക്ക് 35 രൂപയാണ് നിരക്ക്. സ്ലീപ്പർ ക്ലാസിൽ ഒരു കപ്പ് ചായയ്ക്ക് 15 രൂപ വില വരും. സെക്കൻഡ് ക്ലാസ് എസിയിൽ 20 രൂപയാണ് നിരക്ക്.
മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ സാധാരണ നോൺ-വെജ് ഭക്ഷണങ്ങളിൽ ചിക്കൻ കറി ഒരു ഓപ്ഷനായി ചേർക്കാനും തീരുമാനിച്ചു. ടിക്കറ്റിംഗ് സംവിധാനത്തിലെ പുതിയ മെനുവും ചാർജുകളും 15 ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യും. 120 ദിവസത്തിന് ശേഷം ഇത് നടപ്പിലാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
