ലോകം മുഴുവന്‍ ഇപ്പോള്‍ ബിറ്റ്കോയിന് ക്രിപ്റ്റോകറന്‍സി വാങ്ങുന്ന തിരക്കിലാണ്. കുതിച്ചുയരുന്ന ബിറ്റ്കോയിന് തരംഗത്തില്‍ നിന്നും വലിയ നേട്ടം കൊയ്യാന്‍ ആഗോള നിക്ഷേപകരും വന്‍കിട കമ്പനികളും ഒരുപോലെ മത്സരിക്കുന്നു. ശനിയാഴ്ച്ച 58,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് വ്യാപാരം പുരോഗമിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒരു ബിറ്റ്കോയിന് യൂണിറ്റിന് ഇന്നത്തെ വില 58,704.50 ഡോളര്‍. ഇനി ഇന്ത്യന്‍ രൂപയിലാണ് ബിറ്റ്കോയിന് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ യൂണിറ്റൊന്നിന് 42.52 ലക്ഷം രൂപ മുടക്കണം.

എന്തായാലും ഡിജിറ്റല്‍ ലോകത്തെ പുതിയ പ്രതിഭാസമായി ബിറ്റ്കോയിന് മാറിക്കഴിഞ്ഞു. എല്ലാവരും അപകടസാധ്യതയുള്ള ബിറ്റ്കോയിനില് നിക്ഷേപിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ഇതേസമയം, ബിറ്റ്കോയിന് ബഹളം ഇന്റര്‍നെറ്റില്‍ മാത്രമല്ല, യഥാര്‍ത്ഥ ലോകത്തും വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട്. കേട്ടതു ശരിയാണ്. ബിറ്റ്കോയിന് വലിയ പാരിസ്ഥിതിക ആഘാതത്തിനും കാരണമാവുന്നതായി ബാങ്ക് ഓഫ് അമേരിക്കയുടെ ഏറ്റവും പുതിയ പഠനം പറയുന്നു.
ഊര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് പോലുള്ള വന്‍കിട കമ്പനികളോടാണ് ബിറ്റ്കോയിന് സംവിധാനം കിടപിടിക്കുന്നത്. അതായത് പ്രതിവര്‍ഷം 200 മില്യണ്‍ യാത്രക്കാരുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന അത്രയുംതന്നെ ഊര്‍ജ്ജം ഇന്റര്‍നെറ്റില്‍ വിരാജിക്കുന്ന ബിറ്റ്കോയിനും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഊര്‍ജ്ജ ഉപഭോഗം അടിസ്ഥാനപ്പെടുത്തുമ്പോള്‍ 2 മില്യണ്‍ ജീവനക്കാരുള്ള അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ സംവിധാനം പോലും ബിറ്റ്കോയിന് പിന്നിലാണ്.
ഫലമോ, വന്‍തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളിന് ബിറ്റ്കോയിന് വഴിതെളിക്കുന്നു. മാര്‍ച്ച് 17 -ന് ബാങ്ക് ഓഫ് അമേരിക്ക സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ ബിറ്റ്കോയിന്റെ കാര്‍ബണ്‍ പുറന്തള്ളിനെ കുറിച്ച് പരാമര്‍ശമുണ്ട്. നിലവില്‍ ലോകരാജ്യങ്ങളില്‍ ഒന്നായ ഗ്രീസ് പുറന്തള്ളന്നത്രയുംതന്നെ കാര്‍ബണ്‍ ബിറ്റ്കോയിന്റെ പേരിലും കുറിക്കപ്പെടുന്നുണ്ട് (60 ടണ്‍). ക്രിപ്റ്റോകറന്‍സിക്ക് വില കുതിച്ചുയരുമ്പോഴെല്ലാം ലോകം ഒന്നടങ്കം ബിറ്റ്കോയിന് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഈ അവസരങ്ങളില്‍ കൂടുതല്‍ ആളുകള്‍ ക്രിപ്റ്റോകറന്‍സി 'ഖനനം' ചെയ്യാന്‍ രംഗത്തുവരുന്നു. 'മൈനര്‍മാര്‍' എന്നാണ് ഇക്കൂട്ടര്‍ അറിയപ്പെടുന്നത്.
പഴുതടച്ച, സങ്കീര്‍ണമായ നെറ്റ്വര്‍ക്ക് ടെക്നോളജി അടിസ്ഥാനപ്പെടുത്തിയാണ് ബിറ്റ്കോയിന് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികത്തികവാര്‍ന്ന ഈ നെറ്റ്വര്‍ക്ക് വിദ്യയ്ക്ക് ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജം ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ ബിറ്റ്കോയിന് മൈന്‍ ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുമ്പോള്‍ ഊര്‍ജ്ജ ഉപഭോഗവും ആനുപാതികമായി വര്‍ധിക്കും. ബിറ്റ്കോയിന് നിലവാരം 10 ലക്ഷം ഡോളര്‍ തൊട്ടാല്‍ ജപ്പാനെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന അഞ്ചാമത്തെ പ്രസ്ഥാനമായി ബിറ്റ്കോയിന് മാറുമെന്ന് റിപ്പോര്‍ട്ടില്‍ ബാങ്ക് ഓഫ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
