ലോകത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് വലിയ മാറ്റത്തിന് വിധേയമായിരിക്കുന്നു. ബ്ലോക്ക്ചെയിനില്‍ കൂടുതല്‍ സങ്കീര്‍ണമായ ഇടപാടുകള്‍ നടത്താനും ഡിജിറ്റല്‍ ടോക്കണിന്റെ ഉപയോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും സഹായിക്കുന്ന അപ്ഗ്രേഡ് ബിറ്റ്കോയിന് വിജയകരമായി പൂര്‍ത്തിയാക്കി.
'സ്മാര്‍ട്ട് കോണ്‍ട്രാക്ടുകളുടെ' നിര്‍വഹണത്തില്‍ എഥീറിയത്തിനൊപ്പമുള്ള മത്സരവും ബിറ്റ്കോയിന് ഇതോടെ ശക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുമ്പോള്‍ ബ്ലോക്ക്ചെയിനില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കംപ്യൂട്ടര്‍ പ്രോഗ്രാമാണ് (ഇടപാട് പ്രോട്ടോക്കോള്‍) സ്മാര്‍ട്ട് കോണ്ട്രാക്ടുകള്. സ്മാര്‍ട്ട് കോണ്ട്രാക്ടുകളില് ഇടനിലക്കാരുടെ ആവശ്യമില്ല. സമയനഷ്ടവുമില്ല.
ഇപ്പോള്‍ ബിറ്റ്കോയിന് വിധേയമായിരിക്കുന്നത് 'ടാപ്റൂട്ട്' അപ്ഗ്രേഡിനാണ്. 2017 -ലെ സെഗ്വിറ്റ് (SegWit - Segragated Witness) ബ്ലോക്ക് കപ്പാസിറ്റി അപ്ഡേറ്റിന് ശേഷം ബിറ്റ്കോയിന് പ്രോട്ടോക്കോളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണിത്. ഇനി മുതല്‍ ബിറ്റ്കോയിന് ഇടപാടുകള്‍ക്ക് കൂടുതല്‍ സ്വകാര്യത ലഭിക്കും. ഒപ്പം ബിറ്റ്കോയിന് ഇടപാടുകളിലെ ഡാറ്റ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാവും.
ബ്ലോക്ക് കപ്പാസിറ്റിയില്‍ സംഭവിച്ചിരിക്കുന്ന 'ഒപ്റ്റിമൈസേഷന്‍' മുന്‍നിര്‍ത്തി ഇടപാടുകളുടെ നിരക്ക് കുറയുമെന്നാണ് സൂചന. നേരത്തെ, ടാപ്റൂട്ട് ആക്ടിവേഷന് മുന്നോടിയായി നവംബര്‍ 10 -ന് 69,000 ഡോളറിലേക്ക് ബിറ്റ്കോയിന്റെ വില ഉയര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടു മാസം കൊണ്ട് ക്രിപ്റ്റോകറന്‍സിയില്‍ 47 ശതമാനം ഉയര്‍ച്ചയും കാണാം.
നിക്ഷേപകർക്ക് എന്തു ഗുണം?
ബിറ്റ്കോയിന് ശൃഖലയില്‍ അടുത്തഘട്ട നവീകരണത്തിനുള്ള തുടക്കമാണ് ടാപ്റൂട്ട് അപ്ഗ്രേഡ് കുറിക്കുന്നത്. ഇതിന് മുന്‍പ് 2017 -ലാണ് ബിറ്റ്കോയിന് പ്രധാന അപ്ഗ്രേഡിന് വിധേയമായത്. അന്ന് ബ്ലോക്ക്ചെയിനില്‍ ലൈറ്റ്നിങ് നെറ്റ്വര്‍ക്ക് അവതരിപ്പിക്കുക വഴി ബിറ്റ്കോയിന് ഇടപാടുകളുടെ വേഗം കൂടുകയും ചെലവ് കുറയുകയും ചെയ്തിരുന്നു. മുന്നോട്ടുള്ള നാളുകളില്‍ സ്മാര്‍ട്ട് കോണ്ട്രാക്ടുകള് കേന്ദ്രീകരിച്ച് കൂടുതല്‍ നവീകരണ നീക്കങ്ങള്‍ ബിറ്റ്കോയിനില് നടക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം.
എന്തായാലും ചൊവാഴ്ച്ച മുന്‍നിര ക്രിപ്റ്റോകറന്‍സികള്‍ എല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബിറ്റ്കോയിനും ഈഥറും 6 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തുന്നു. എക്സ്ആര്‍പി, സോളാന, കാര്‍ഡാനോ തുടങ്ങിയവ കോയിനുകളുടെ ചിത്രവും മറ്റൊന്നല്ല. ഇതേസമയം, സമീപകാലത്ത് എന്‍എഫ്ടി വിപണി (നോണ്‍ ഫംജിബിള്‍ ടോക്കണ്‍) കാണുന്ന ഇടപാടുകളിലെ ഉയര്‍ച്ച പുതിയ ബുള്‍ സൈക്കിളിനുള്ള സൂചനയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഡൂഡില്‍ പോലുള്ള എന്‍എഫ്ടി ശേഖരണങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 80 മുതല്‍ 90 ശതമാനം വരെയാണ് ഉയര്‍ന്നത് കാണാം. ഈ അവസരത്തില്‍ ലോകത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സികളുടെ വില നിലവാരം ചുവടെ അറിയാം (ചൊവ്വ, രാവിലെ 8:10 സമയം).
- ബിറ്റ്കോയിന് - 61,952.65 ഡോളര്‍ (5.69 ശതമാനം ഇടിവ്)
- ഈഥര്‍ - 4,374.52 ഡോളര്‍ (6.87 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 621.70 ഡോളര്‍ (5.15 ശതമാനം ഇടിവ്)
- ടെതര്‍ യുഎസ് - 1.00 ഡോളര്‍ (0.06 ശതമാനം നേട്ടം)
- സോളാന - 230.35 ഡോളര്‍ (4.57 ശതമാനം ഇടിവ്)
- കാര്‍ഡാനോ - 1.95 ഡോളര്‍ (4.73 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 1.13 ഡോളര്‍ (5.82 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 42.54 ഡോളര്‍ (9.28 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 0.99 ഡോളര്‍ (0.01 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.24 ഡോളര്‍ (4.84 ശതമാനം ഇടിവ്)
- ഷിബ ഇനു - 0.00005089 (2.92 ശതമാനം ഇടിവ്)
- ലൂണ ടെറ - 46.52 ഡോളര്‍ (8.41 ശതമാനം ഇടിവ്)
- അവലാഞ്ചെ - 90.25 ഡോളര്‍ (9.67 ശതമാനം ഇടിവ്)
- ലൈറ്റ്കോയിന് - 249.10 ഡോളര്‍ (8.95 ശതമാനം ഇടിവ്)
- റാപ്പ്ഡ് ബിറ്റ്കോയിന് - 64,685.68 ഡോളര്‍ (0.02 ശതമാനം ഇടിവ്)
- യുണിസ്വാപ്പ് - 22.63 ഡോളര്‍ (8.08 ശതമാനം ഇടിവ്)
- ചെയിന്‍ലിങ്ക് - 30.45 ഡോളര്‍ (10.65 ശതമാനം ഇടിവ്)
- ബിയുഎസ്ഡി - 0.99 ഡോളര്‍ (0.04 ശതമാനം ഇടിവ്)
- ബിറ്റ്കോയിന് കാഷ് - 633.80 ഡോളര്‍ (6.55 ശതമാനം ഇടിവ്)
- പോളിഗണ് - 1.61 ഡോളര്‍ (6.82 ശതമാനം ഇടിവ്)
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
