ബിറ്റ്കോയിൻ ആദ്യമായി 30,000 ഡോള‍ർ കടന്നു, അവസാന 24 മണിക്കൂറിനുള്ളിൽ 4.4% നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ വൻ കുതിപ്പിൽ. ശനിയാഴ്ച, ആദ്യമായി ബിറ്റ്കോയിൻ 30,000 ഡോളർ മറികടന്നു. ബിറ്റ്കോയിൻ പുതിയ എക്കാലത്തെയും ഉയർന്ന നിരക്കായ 30,850.15 ഡോളറിലെത്തി. 30,688.89 ഡോളറിലേക്ക് താഴുന്നതിന് മുമ്പ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.41 ശതമാനം ഉയർന്നു.

ഞെട്ടിച്ച് ബിറ്റ് കോയിന്‍; വില 23000 ഡോളര്‍ കടന്നു, ചരിത്രക്കുതിപ്പില്‍ ഡിജിറ്റല്‍ കറന്‍സിഞെട്ടിച്ച് ബിറ്റ് കോയിന്‍; വില 23000 ഡോളര്‍ കടന്നു, ചരിത്രക്കുതിപ്പില്‍ ഡിജിറ്റല്‍ കറന്‍സി

റോയിട്ടേഴ്സ് റിപ്പോ‍‍ർട്ട് അനുസരിച്ച്, പെട്ടെന്നുള്ള ബിറ്റ്കോയിൻ നേട്ടം സാധാരണ ഇക്വിറ്റികളിൽ ഉറച്ചുനിൽക്കുന്ന വ്യാപാരികളെപ്പോലും ബിറ്റ്കോയിനിലേയ്ക്ക് ആകർഷിച്ചു. ആദ്യത്തെ വികേന്ദ്രീകൃത ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്കോയിൻ ഡിസംബർ 16ലെ 20,000 ഡോളർ റെക്കോ‍ർഡ് ഇന്നലെ 30,823.30 ഡോളർ കടന്നു.

ബിറ്റ്കോയിൻ ആദ്യമായി 30,000 ഡോള‍ർ കടന്നു, അവസാന 24 മണിക്കൂറിനുള്ളിൽ 4.4% നേട്ടം

12 വർഷം പഴക്കമുള്ള ബിറ്റ്കോയിൻ കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. ഓൺ‌ലൈൻ പേയ്‌മെന്റ് ഭീമനായ പേപാൽ ക്രിപ്റ്റോകറൻസി ഉപയോഗിക്കാൻ അക്കൗണ്ട് ഉടമകളെ പ്രാപ്തമാക്കുമെന്ന് പറഞ്ഞു. ഒക്ടോബറിൽ പേപാൽ പ്രഖ്യാപിച്ചതിന് ശേഷം, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് ഭീമനായ ജെപി മോർഗൻ ചേസിലെ വിശകലന വിദഗ്ധർ ക്രിപ്റ്റോകറൻസിയെ സ്വർണ്ണവുമായി താരതമ്യപ്പെടുത്തി.

കാശുണ്ടാക്കാൻ ഇന്ത്യക്കാരുടെ പുതിയ വഴി ക്രിപ്‌റ്റോകറൻസി, ദിവസേന നിക്ഷേപിക്കുന്നത് ലക്ഷങ്ങൾകാശുണ്ടാക്കാൻ ഇന്ത്യക്കാരുടെ പുതിയ വഴി ക്രിപ്‌റ്റോകറൻസി, ദിവസേന നിക്ഷേപിക്കുന്നത് ലക്ഷങ്ങൾ

ചൈനയും സ്വീഡനും ഉൾപ്പെടെ നിരവധി സെൻ‌ട്രൽ ബാങ്കുകളും - യു‌എസ് ഫെഡറൽ റിസർവ് - സ്വന്തം ഡിജിറ്റൽ യൂണിറ്റായ ലിബ്ര നിർമ്മിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ സമീപകാല നീക്കങ്ങൾക്ക് മറുപടിയായി ഡിജിറ്റൽ ആപ്ലിക്കേഷനുകൾ പരീക്ഷിക്കുന്നുണ്ട്. 2013 ൽ ആദ്യമായി യൂണിറ്റിന് 1,000 ഡോളർ കടന്നതിനുശേഷമാണ് ബിറ്റ്കോയിൻ ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത്.

English summary

Bitcoin crossed $ 30,000 for the first time, gaining 4.4% in the last 24 hours | ബിറ്റ്കോയിൻ ആദ്യമായി 30,000 ഡോള‍ർ കടന്നു, അവസാന 24 മണിക്കൂറിനുള്ളിൽ 4.4% നേട്ടം

On Saturday, Bitcoin crossed $ 30,000 for the first time. Read in malayalam.
Story first published: Sunday, January 3, 2021, 12:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X