ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്നത്. ഇപ്പോഴിതാ ബിറ്റ്കോയിന് മൂല്യം വീണ്ടും കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒരു ബിറ്റ്കോയിന്റെ മൂല്യം അറുപതിനായിരം ഡോളര്‍ മറികടന്നിരിക്കുകയാണ് ഇപ്പോള്‍.
പത്ത് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബിറ്റ്കോയിന് അറുപതിനായിരം ഡോളര്‍ മൂല്യം മറികടക്കുന്നത്. ഇക്കണക്കിനാണെങ്കില്‍ ക്രിപ്റ്റോകറന്‍സിയിലെ ഈ വമ്പന്മാര് റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിക്കുമെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍...
അറുപതിനായിരം ഡോളര്‍
ഒടുവിൽ ബിറ്റ്കോയിന് മൂല്യത്തില്‍ ഉണ്ടായ വര്‍ദ്ധന 1.32 ശതമാനം ആണ്. ഇതോടെ ഒരു യൂണിറ്റ് ബിറ്റ്കോയിന്റെ വില 60,555.97 ഡോളറില്‍ ആണ് വ്യാപാരം അവസാനിച്ചത്. അതായത് നാല്പത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ.
118 ശതമാനം വര്‍ദ്ധന
ഇക്കഴിഞ്ഞ ജനുവരി നാലിന് ബിറ്റ്കോയിന്റെ മൂല്യം 27,734 ഡോളര്‍ ആയിരുന്നു. അതാണ് ഇപ്പോള്‍ അറുപതിനായിരം ഡോളര്‍ മറികടന്നിരിക്കുന്നത്. മൊത്തം 118.3 ശതമാനത്തിന്റെ മൂല്യ വര്‍ദ്ധനയാണ് മൂന്ന് മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്.
മാര്‍ച്ച് 13 ന്
ആദ്യമായി ബിറ്റ്കോയിന് മൂല്യം അറുപതിനായിരം ഡോളര്‍ മറികടന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് ായിരുന്നു. അന്ന് ഒരു യൂണിറ്റ് ബിറ്റ്കോയിന്റെ മൂല്യം 61,781.83 ഡോളര്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പിന്നീട് ഇത് 61,222.22 ഡോളര്‍ ആയി.
നാല് ലക്ഷം ഡോളര്‍!
ഇക്കണക്കിന് പോയാല്‍ ബിറ്റ്കോയിന് മൂല്യം ഇനിയും കുതിച്ചുയരും എന്നാണ് വിലയിരുത്തല്‍. 2021 ല്‍ തന്നെ അറനൂറ് ശതമാനം മൂല്യവര്ദ്ധനയുണ്ടാകും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഒരു യൂണിറ്റ് ബിറ്റ്കോയിന്റെ മൂല്യം നാല് ലക്ഷം ഡോളര്‍ വരെ ഉയര്‍ന്നേക്കും.
ആശങ്കകളും ഏറെ
ബിറ്റ്കോയിന് കുതിച്ചുകയറുമ്പോഴും സാമ്പത്തിക വിദഗ്ധര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഈ കുതിപ്പ് കണ്ട് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ സൂക്ഷിക്കണം എന്നാണ് അവരുടെ ഉപദേശം. ക്രിപ്റ്റോകറന്‍സികള്‍ക്ക് പല രാജ്യങ്ങളിലും അംഗീകാരമില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം.
കൊവിഡിന്റെ കാലത്തും
കൊവിഡ് കാലത്ത് ലോകമെങ്ങും വിപണികള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. എണ്ണവിപണി കുത്തനെ തകര്‍ന്നടിയുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് ബിറ്റ്കോയിന് ഓരോ ദിവസവും കുതിച്ചുയരുകയായിരുന്നു. അതിനിടെ ചില തിരിച്ചടികളും ബിറ്റ്കോയിന് വിപണി നേരിട്ടിരുന്നു.
വളര്‍ച്ചയുടെ പടവുകള്‍
2017 ല്‍ ഒരു ബിറ്റ് കോയിന്റെ മൂല്യം 777.76 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു. പിന്നീട് ഇത് 19,497.40 ഡോളര്‍ വരെ ആയി ആ വര്‍ഷം തന്നെ കുതിച്ചുയരുകയും ചെയ്തിരുന്നു. 2021 ല്‍ ബിറ്റ്കോയിന് ഊര്‍ജ്ജം പകര്‍ന്ന പ്രധാന സംഭവം 1.9 ട്രില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ കൊവിഡ് 19 ഉത്തേജക പാക്കേജ് ആയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
