ഒരാഴ്ച മുമ്പ് ആരംഭിച്ച വിറ്റഴിക്കല്‍ തുടരുമ്പോഴും ബിറ്റ്കോയിന് മൂല്യം 30,000 ഡോളറിനടുത്തോളം താഴ്ന്നു. കോയിന് മെട്രിക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒറ്റ ദിവസത്തില്‍ 30 ശതമാനത്തോളം താഴ്ന്ന് 30,015.02 ഡോളറിലാണ്
ഒരാഴ്ച മുമ്പ് ആരംഭിച്ച വിറ്റഴിക്കല്‍ തുടരുമ്പോഴും ബിറ്റ്കോയിന് മൂല്യം 30,000 ഡോളറിനടുത്തോളം താഴ്ന്നു. കോയിന് മെട്രിക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒറ്റ ദിവസത്തില്‍ 30 ശതമാനത്തോളം താഴ്ന്ന് 30,015.02 ഡോളറിലാണ് ഡിജിറ്റല്‍ കറന്സിയെത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ വില്‍പ്പന തീവ്രമായതിനാല്‍ 30,001.51 ഡോളര്‍ വരെ താഴ്ന്നിരുന്നു. കഴിഞ്ഞ ജനുവരി മാസത്തിന് ശേഷം ക്രിപ്റ്റോ കറന്‍സി 30,000 ഡോളറിന് താഴെ ഇതുവരെ വ്യവഹാരം നടത്തിയിട്ടില്ല.

ബുധനാഴ്ചയിലെ ഇടിവ് കൂടിയായപ്പോള്‍ കഴിഞ്ഞ രണ്ട് ആഴ്ചയിലെ ബിറ്റ്കോയിന്റെ നഷ്ടം 40 ശതമാനത്തിലേറെയാണ്. അതായത് ക്രിപ്റ്റോ കറന്‍സിയുടെ 1.5 ബില്യണ്‍ ഡോളര്‍ വാങ്ങിക്കുമെന്ന ടെസ്ലയുടെ പ്രഖ്യാപനത്തോടെ ബിറ്റ് കോയിന് അതിന്റെ എല്ലാ നേട്ടങ്ങളും ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഏപ്രില്‍ മധ്യത്തില്‍ 64,829 ഡോളറെന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്നാണ് ഇപ്പോള്‍ 50 ശതമാനത്തോളം ഇടിഞ്ഞ് താഴേക്കെത്തിയിരിക്കുന്നത്.
മറ്റ് ക്രിപ്റ്റോ കറന്‍സികളും ബുധനാവ്ച നേട്ടമുണ്ടാക്കിയില്ല. കോയിന് മെട്രിക്സ് റിപ്പോര്‍ട്ട് പ്രകാരം എഥിരേനം ബ്ലോക്ക് ചെയ്ന്‍ കരുത്ത് പകരുന്ന എഥര്‍ ഡിജിറ്റല്‍ കറന്‍സി 30 ശതമാനം താഴേക്ക് പോയി. ഡോഗ്കോയിന് 30 ശതമാനമാണ് താഴ്ന്നിരിക്കുന്നത്.
അതേ സമയം ചൈന. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ പൂര്‍ണമായും നിരോധിച്ചു. കമ്പനികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്കി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകള്‍ക്ക് കൂട്ടുനില്ക്കാന് പാടില്ല. ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. രജിസ്ട്രേഷന്, ട്രേഡിങ്, ക്ലിയറിങ്, സെറ്റില്‍മെന്റ് തുടങ്ങി ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഒരു ഇടപാടുകളും നടത്തരുത് എന്നാണ് നിര്‍ദേശം.
ചൈന ബാങ്കിങ് അസോസിയേഷന്, നാഷണല്‍ ഇന്റര്‍നെറ്റ് ഫിനാന്‍സ് അസോസിയേഷന്, പേയ്മെന്റ് ആന്റ് ക്ലിയറിങ് അസോസിയേഷന് ഓഫ് ചൈന തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ക്രിപ്റ്റോ ഇടപാട് നിരോധനം പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന ഇറക്കി. രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കവും ക്രമവും തകര്‍ക്കുന്നതാണ് ക്രിപ്റ്റോയില്‍ നടക്കുന്ന ഊഹ കച്ചവടം എന്നാണ് വിലയിരുത്തല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
