2017ൽ 20,000 ഡോളറിനടുത്തെത്തിയ ബിറ്റ്കോയിൻ ഒടുവിൽ ഇതാ 2020ൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ബിറ്റ്കോയിൻ ഞായറാഴ്ച 27,000 ഡോളറിലേയ്ക്കാണ് ഉയർന്നത്. ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിൽ ഇന്ത്യൻ സമയം രാവിലെ 11:39 ന് ബിറ്റ്കോയിൻ 27,248 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ആദ്യമായി ബിറ്റ്കോയിൻ നിരക്ക് 26,000 ഡോളറിലെത്തിയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിറ്റ്കോയിൻ 11 ശതമാനത്തോളമാണ് ഉയർന്നത്. ഡിസംബർ 24ന് ബിറ്റ്കോയിൻ 24000 കടന്നു. 25 ന് 25000, 26ന് 26000, 27ന് 27000 എന്ന കൌതകകരമായ മുന്നേറ്റമാണ് ബിറ്റ്കോയിൻ കാഴ്ച്ച വയ്ക്കുന്നത്. 2010 ൽ വെറും ഒരു ഡോളറിൽ താഴെ വിലയുള്ള ബിറ്റ്കോയിൻ 10 വർഷം കൊണ്ട് വമ്പൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്.

സർക്കാരുകളുടെയോ ബാങ്കുകളുടെയോ നിയന്ത്രണത്തിന് പുറത്തുള്ള പണത്തിന്റെ ഡിജിറ്റൽ പതിപ്പായി പ്രവർത്തിക്കാനാണ് ക്രിപ്റ്റോകറൻസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലിങ്കുചെയ്തതും സ്വതന്ത്രവുമായ കമ്പ്യൂട്ടറുകളുടെ ശൃംഖലയിലാണ് ഇതിന്റെ സോഫ്റ്റ്വെയർ പ്രവർത്തിക്കുന്നത്. ആർക്കും പ്രോഗ്രാം ഡൌൺലോഡ് ചെയ്യാനും പ്രവർത്തിപ്പിക്കാനും നെറ്റ്വർക്കിന്റെ ഭാഗമാകാനും കഴിയും.
എന്നാൽ ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്താൻ ഒരു പാർട്ടിക്കും നിയന്ത്രണമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
