ബിറ്റ്കോയിന്റെ സ്വപ്നകുതിപ്പിന് 'സഡന്‍ ബ്രേക്ക്'. കഴിഞ്ഞദിവസങ്ങളില്‍ ചരിത്രത്തില്‍ ആദ്യമായി 40,000 ഡോളര്‍ വിലനിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് വെള്ളിയാഴ്ച്ച 5 ശതമാനത്തിലേറെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്. കഴിഞ്ഞ സെഷനില്‍ ബിറ്റ്കോയിന് ഒന്നിന് 40,402.46 ഡോളര്‍ (ഏകദേശം 29.62 ലക്ഷം രൂപ) വരെ വില ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച 'ബിറ്റ്സ്റ്റാംപ്' വിപണിയില്‍ 36,618.36 (26.84 ലക്ഷം രൂപ) ഡോളറിലേക്ക് ബിറ്റ്കോയിന് കാലിടറി.

വീഴ്ച്ച സംഭവിച്ചിരിക്കുന്നത് ബിറ്റ്കോയിന് മാത്രമല്ല. ബിറ്റ്കോയിന്റെ പ്രധാന എതിരാളിയായ എതിറിയം ക്രിപ്റ്റോകറന്‍സിയും 10 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. ഒരു എതിറിയം യൂണിറ്റിന് 1,064.89 ഡോളറാണ് (78,071.88 രൂപ) ഇപ്പോഴത്തെ വില. പോയവര്‍ഷം മാര്‍ച്ചിന് ശേഷമാണ് ബിറ്റ്കോയിന് സാമ്പത്തികമായി വന്‍മുന്നേറ്റം നടത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം മാത്രം 700 ശതമാനത്തിലേറെ ബിറ്റ്കോയിന് മൂല്യം കൂടി. ഡിസംബര്‍ 16 -നാണ് 20,000 ഡോളറെന്ന നാഴികക്കല്ല് ബിറ്റ്കോയിന് പിന്നിട്ടത്. തുടര്‍ന്ന് ജനുവരി 2 -ന് ചരിത്രത്തില്‍ ആദ്യമായി 30,000 ഡോളര്‍ വിലനിലവാരവും ബിറ്റ്കോയിന് തൊട്ടു. വ്യാഴാഴ്ച്ച 40,000 ഡോളര്‍ നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ ബിറ്റ്കോയിനില് വിപണി വിദഗ്ധര്‍ 'കറക്ഷന്' മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും വന്‍തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ബിറ്റ്കോയിന് അപ്രതീക്ഷിതമായി വളര്‍ച്ച കൈവരിച്ചത്. അതിവേഗം നിക്ഷേപം ഇരട്ടിയാക്കാമെന്ന മോഹവുമായി ഇപ്പോള്‍ ചില്ലറ നിക്ഷേപകരും ബിറ്റ്കോയിനിലേക്ക് വ്യാപകമായി തിരിയുന്നുണ്ട്. വരുംഭാവിയില്‍ പ്രധാന പണമടയ്ക്കല്‍ മാര്‍ഗമായി ബിറ്റ്കോയിന് മാറുമെന്ന് നിക്ഷേപകര്‍ കരുതുന്നു. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വലിയ രാജ്യങ്ങള്‍ ബിറ്റ്കോയിന് ഇടപാടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കെല്ലാം ബിറ്റ്കോയിനില് നിക്ഷേപമുണ്ടെന്നാണ് സൂചന.
രാജ്യത്ത് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ ബിറ്റ്കോയിന് ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഈ പശ്ചാത്തലത്തില്‍ ബിറ്റ്കോയിന് ഇടപാടുകള്‍ക്ക് 18 ശതമാനം ചരക്ക് സേവന നികുതി ഈടാക്കാന്‍ കേന്ദ്രത്തിന് ആലോചനയുണ്ട്. ഇതുവഴി 7,200 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയും.
നിലവില്‍ സ്വര്‍ണത്തെയാണ് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കരുതുന്നത്. എന്നാല്‍ വൈകാതെ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനും ഈ ഗണത്തിലേക്ക് ഉയരുമെന്നാണ് പ്രശസ്ത ബഹുരാഷ്ട്ര സാമ്പത്തികകാര്യ സ്ഥാപനമായ ജെപിമോര്‍ഗന്‍ വിലയിരുത്തുന്നത്. സുരക്ഷിത നിക്ഷേപമായി മാറിക്കഴിഞ്ഞാല്‍ ബിറ്റ്കോയിന് 1.46 ലക്ഷം ഡോളര്‍ വരെ വിലനിലവാരം ഉയരാമെന്ന് ഇവര്‍ പറയുന്നു. പോയവര്‍ഷം സ്വര്‍ണ, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ നിക്ഷേപമാര്‍ഗ്ഗമായി തിരഞ്ഞെടുത്തത് ബിറ്റ്കോയിനെയാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
