ലണ്ടന്‍: ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് മൂല്യം കൂടുന്നു. ഒരു ബിറ്റ്കോയിന് 19000 ഡോളര്‍ എന്ന വിലയിലെത്തി. മൂന്നു വര്‍ഷത്തിന് ശേഷമാണ് ബിറ്റ് കോയിന് വില വീണ്ടും കുത്തനെ വര്‍ധിക്കുന്നത്. ഈ മാസം മാത്രം 40 ശതമാനം വില വര്‍ധിച്ചു. മറ്റു നിക്ഷേപങ്ങളില്‍ ആശങ്കാകുലരായവര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ബിറ്റ്കോയിന് വാങ്ങാന്‍ തുടങ്ങിയതോടെയാണ് വില ഉയര്‍ന്നത്.

ഈ വര്‍ഷം 160 ശതമാനമാണ് വിലയിലുണ്ടായ വര്‍ധന. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബിറ്റ്കോയിന് 20000 ഡോളര്‍ എന്ന വിലയിലെത്തിയിരുന്നു. പിന്നീടാണ് ഇടിയാല്‍ തുടങ്ങിയത്. കുത്തനെ ഇടിഞ്ഞ് 3000 ഡോളര്‍ എന്ന നിരക്കിലേക്ക് താഴ്ന്നു. ഈ വര്‍ഷം പതിയെ വില കൂടുന്നതായിരുന്നു ട്രെന്‍ഡ്. കൊറോണ വൈറസ് വ്യാപനമുണ്ടായ വേളയില്‍ ആളുകള്‍ കൂടുതലായി ബിറ്റ്കോയിനിലേക്ക് തിരിഞ്ഞു. നവംബറിലാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
ഏറ്റവും ജനകീയമായ ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ്കോയന്‍. പലവിധ ഡിജിറ്റല്‍ കറന്‍സികളുണ്ടെങ്കിലും ബിറ്റ്കോയിന്റെ മൂല്യമില്ല. ബിറ്റ്കോയിന് വില ഇനിയും വര്‍ധിക്കുമെന്നാണ് വിപണയില്‍ നിന്നുള്ള സൂചനകള്‍. ഇതോടെ കൂടുതല്‍ പേര് ബിറ്റ്കോയിനിലേക്ക് ആകര്‍ഷിക്കപ്പെടും. ഇന്ത്യയില്‍ ബിറ്റ്കോയിന് ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അതേസമയം, പല യൂറോപ്യന്‍ രാജ്യങ്ങളിലും ബിറ്റ്കോയിന് നിയമപിന്‍ബലമുണ്ട്.
ബിറ്റ് കോയിന്റെ മറവില്‍ തട്ടിപ്പുകളും വ്യാപകമാണ്. ഇന്ത്യയില്‍ പലയിടത്തും ബിറ്റ്കോയിന് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
