ലണ്ടന്‍: ലോക സാമ്പത്തിക രംഗത്ത് അനിശ്ചതത്വം നിലനില്‍ക്കുന്നതിനിടെ നേട്ടം കൊയ്ത് ഡിജിറ്റല്‍ കറന്‍സികള്‍. പ്രധാന ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന് ആണ് വന്‍ നേട്ടം കൊയ്യുന്നത്. ബിറ്റ് കോയിന് വില ചരിത്രത്തില്‍ ആദ്യമായി 23000 കടന്നു. രണ്ടു ദിവസം മുമ്പ് 20000 കടന്നതിന് പിന്നാലയാണ് ഇന്ന് 23000 കടന്നിരിക്കുന്നത്. ഓഹരി വിപണികളും സ്വര്‍ണ നിക്ഷേപവും അനിശ്ചത്വത്തിലായിരിക്കെയാണ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെടുന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള പ്രബല സാമ്പത്തിക രാജ്യങ്ങള്‍ ബിറ്റ് കോയിന് അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും പ്രമുഖര്‍ക്കെല്ലാം ബിറ്റ് കോയിന് നിക്ഷേപമുണ്ടെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. ഈ വര്‍ഷം ബിറ്റ് കോയിന് 220 ശതമാനം വില വര്‍ധനവുണ്ടായി. രണ്ടു ദിവസത്തിനിടെ മാത്രം 10.5 ശതമാനം വില വര്‍ധിച്ചു. 23655 ഡോളര്‍ ആണ് പുതിയ വില. ക്രിപ്റ്റോ കറന്‍സിയില്‍ ചെറിയവനായ എതിരിയം വിലയും വര്‍ധിച്ചിട്ടുണ്ട്. 1.75 ശതമാനം വിലയാണ് ഇതിന് വര്‍ധിച്ചിരിക്കുന്നത്.
10 വര്‍ഷം മുമ്പാണ് ബിറ്റ് കോയിന് വിപണിയിലെത്തിയതെങ്കിലും അടുത്ത കാലത്താണ് കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷം മുമ്പ് ബിറ്റ് കോയിന് വില 19000 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അതിവേഗം ഇടിഞ്ഞു. 3000 ഡോളറിലേക്ക് താഴ്ന്നു. ഈ വര്‍ഷം ബിറ്റ്കോയിന് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. കൊറോണ മൂലം വിപണികളെല്ലാം നിര്‍ജീവമായ അവസ്ഥയിലാണ് നിക്ഷേപകര്‍ കൂടുതലായി ക്രിപ്റ്റോകറന്സിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. വിശ്വാസ്യതയില്‍ സംശയമുള്ളതിനാലാണ് പലരും ക്രിപ്റ്റോ കറന്‍സിയില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. നികുതി വെട്ടിപ്പിന് ഈ മേഖല കൂടുതലായി ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ തന്നെ ഇന്ത്യ ക്രിപ്റ്റോ കറന്‍സി ഇടപാട് അംഗീകരിച്ചിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
