ലണ്ടന്‍: ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ വില കുത്തനെ ഉയരുന്നു. 28599 ഡോളര്‍ ആണ് ഒരു ബിറ്റ്കോയിന് ഇന്നത്തെ വില. നിക്ഷേപകര്‍ വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നതാണ് ബിറ്റ്കോയിന് വില ഉയരാന്‍ കാരണം. 2.3 ശതമാനമാണ് വില വര്‍ധിച്ചിരിക്കുന്നത്. ഡിസംബര്‍ 16നാണ് ആദ്യമായി ബിറ്റ്കോയിന് വില 20000 ഡോളര്‍ കടന്നത്. ഇപ്പോള്‍ 28000 കടന്നിരിക്കുന്നു. രണ്ടാഴ്ചക്കുള്ളിലാണ് ഈ വര്‍ധന. അമേരിക്കന്‍ നിക്ഷേപകര്‍ക്കിടയില്‍ നിന്നാണ് വന്‍തോതില്‍ ആവശ്യക്കാര്‍ എത്തുന്നത്. വരുംകാലങ്ങളില്‍ ബിറ്റ്കോയിന് പ്രധാന പണമടയ്ക്കല്‍ ഉപാധിയായി മാറുമെന്ന് നിക്ഷേപകര്‍ കരുതുന്നു. മറ്റു ക്രിപ്റ്റോ കറന്‍സികള്‍ വേണ്ടത്ര ശോഭിക്കുന്നില്ല. അല്‍പ്പമെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് എതിരിയം ആണ്.

ഇന്ത്യയുള്‍പ്പെടെയുള്ള പ്രബല സാമ്പത്തിക രാജ്യങ്ങള്‍ ബിറ്റ് കോയിന് അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും പ്രമുഖര്‍ക്കെല്ലാം ബിറ്റ് കോയിന് നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 വര്‍ഷം മുമ്പാണ് ബിറ്റ് കോയിന് വിപണിയിലെത്തിയതെങ്കിലും അടുത്ത കാലത്താണ് കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷം മുമ്പ് ബിറ്റ് കോയിന് വില 19000 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് 3000 ഡോളറിലേക്ക് താഴ്ന്നു. ഈ വര്‍ഷം ബിറ്റ്കോയിന് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. കൊറോണ മൂലം വിപണികളെല്ലാം നിര്‍ജീവമായ അവസ്ഥയിലാണ് നിക്ഷേപകര്‍ കൂടുതലായി ക്രിപ്റ്റോകറന്സിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.
ഇന്ത്യയില്‍ പ്രതിവര്‍ഷം 40000 കോടി രൂപയുടെ ബിറ്റ്കോയിന് ഇടപാട് നടക്കുന്നുണ്ടെന്ന് എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ഇടപാടുകള്‍ക്ക് നികുതി ഈടാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. 18 ശതമാനം ജിഎസ്ടി ഈടാക്കാനാണ് സാധ്യത എന്ന്് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുവഴി വര്‍ഷത്തില്‍ 7200 കോടി രൂപയുടെ വരുമാനം ഖജനാവിലേക്ക് എത്തുമെന്നും കരുതുന്നു. നിലവില്‍ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. നേരത്തെ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീംകോടതി നീക്കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
