ബിറ്റ്‌കോയിന് വില 37.98 ലക്ഷം രൂപ; സര്‍വകാല റെക്കോര്‍ഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിറ്റ്‌കോയിന്‍ മൂല്യം വീണ്ടും കുതിച്ചുയരുകയാണ്. ബുധനാഴ്ച്ച 50,000 ഡോളര്‍ നിലവാരം പിന്നിട്ട ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ വ്യാഴാഴ്ച്ച 52,202.50 ഡോളറെന്ന സര്‍വകാല റെക്കോര്‍ഡ് കയ്യടക്കി. അതായത് ഇന്ത്യന്‍ രൂപയില്‍ ബിറ്റ്‌കോയിന്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ യൂണിറ്റൊന്നിന് 37.98 ലക്ഷം രൂപ മുടക്കണം.

 

പ്രമുഖ വൈദ്യുത വാഹന നിര്‍മാതാവായ ടെസ്‌ലയും മാസ്റ്റര്‍കാര്‍ഡ്, ബിഎന്‍വൈ മെലണ്‍ മുതലായ ധനകാര്യ സ്ഥാപനങ്ങളും ബിറ്റ്‌കോയിന്‍ അംഗീകരിച്ച സാഹചര്യത്തില്‍ മറ്റു മുഖ്യധാരാ നിക്ഷേപകരും ലോകത്തെ പ്രമുഖ ക്രിപ്‌റ്റോകറന്‍സിയില്‍ പണമിറക്കാനുള്ള ആലോചനയിലാണ്. നിലവില്‍ 900 ബില്യണ്‍ ഡോളറില്‍പ്പരം വിപണി മൂല്യമുണ്ട് ബിറ്റ്‌കോയിന്.

നിക്ഷേപങ്ങൾ

ഇതേസമയം, പ്രമുഖ കമ്പനികള്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ബിറ്റ്‌കോയിന് ജനകീയമാകില്ലെന്ന മുന്നറിയിപ്പ് ഏതാനും നിരീക്ഷകര്‍ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഉയര്‍ന്ന ഇടപാടുകള്‍ക്ക് ബിറ്റ്‌കോയിന്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കില്ല. യൂറോ, റൂബിള്‍ മുതലായ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിപ്‌റ്റോകറന്‍സിയുടെ വിലയിലെ ചാഞ്ചാട്ടം 80 ശതമാനം കൂടുതലാണെന്ന് ഒരു പക്ഷം ചൂണ്ടിക്കാട്ടുന്നു.

1600 -കളിലെ ഡച്ച് ട്യൂലിപ്‌സിന്റെ മാതൃകയിലാണ് ബിറ്റ്‌കോയിന്റെ പ്രയാണമെന്ന് പറയുന്നവരുമേറെ. 1600 -കളുടെ തുടക്കത്തില്‍ വന്‍ പ്രചാരം കുറിച്ച ഡച്ച് ട്യൂലിപ്‌സ് 1637 -ല്‍ ദാരുണമായി തകരുകയായിരുന്നു.

തിരുത്തൽ

കഴിഞ്ഞ മാര്‍ച്ചിന് ശേഷം ബിറ്റ്‌കോയിന്റെ മൂല്യം എട്ടു മടങ്ങാണ് ഇതുവരെ വര്‍ധിച്ചിരിക്കുന്നത്. സെപ്തംബറിന് ശേഷം 700 ബില്യണ്‍ ഡോളറില്‍പ്പരം വിപണി മൂല്യം ചേര്‍ക്കാന്‍ ക്രിപ്‌റ്റോകറന്‍സിക്കായി. ഇതേസമയം, വന്‍കിട കമ്പനികളില്‍ നിന്നും കിട്ടിയ 11 ബില്യണ്‍ ഡോളറിന്‌റെ പശ്ചാത്തലത്തില്‍ ക്രിപ്‌റ്റോകറന്‍സി കുറിക്കുന്ന അതിശയകരമായ കുതിപ്പ് സാമ്പത്തിക ലോകത്ത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

വൈകാതെ ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ തിരുത്തല്‍ സംഭവിക്കുമെന്ന് ഒരു പക്ഷം പ്രവചിക്കുന്നു. നിലവില്‍ ബിറ്റ്‌കോയിന്റെ വിതരണം പരിമിതമാണ്. 'മൈനര്‍മാര്‍' മുഖേനയാണ് പുതിയ ബിറ്റ്‌കോയിനുകള്‍ വിപണിയിലെത്തുന്നത്. അതുകൊണ്ട് ബിറ്റ്‌കോയിന്‍ കൈവശമുള്ളവര്‍ ക്രിപ്‌റ്റോകറന്‍സിക്ക് വലിയ തുക ഈടാക്കുന്നു.

ലഭ്യമായത്

വന്‍കിട കമ്പനികള്‍ക്കൊപ്പം ചില്ലറ നിക്ഷേപകരും ബിറ്റ്‌കോയിനിലേക്ക് തിരിയുന്നതാണ് ബിറ്റ്‌കോയിന്റെ മൂല്യം നാള്‍ക്കുനാള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. നിലവില്‍ വിപണിയില്‍ പുറത്തിറക്കിയ ബിറ്റ്‌കോയിനില്‍ 78 ശതമാനവും വില്‍ക്കാന്‍ ഉദ്ദേശ്യമില്ലാത്ത നിക്ഷേപകരുടെ കയ്യിലാണുള്ളത്. അതായത് ഏകദേശം 40 ലക്ഷം ബിറ്റ്‌കോയിനുകള്‍ മാത്രമേ ഇടപാടുകള്‍ക്ക് ലഭ്യമുള്ളൂ. പെയ്പാല്‍, സ്‌ക്വയര്‍, എസ് ആന്‍ഡ് പി500 കമ്പനികള്‍, ഇടിഎഫുകള്‍ തുടങ്ങിയ വന്‍കിട നിക്ഷേപകര്‍ മിച്ചമുള്ള 40 ലക്ഷം ബിറ്റ്‌കോയിനുകള്‍ കൈക്കലാക്കാനുള്ള പുറപ്പാടിലാണ്.

Read more about: bitcoin
English summary

Bitcoin Price Surges Past 52,000 USD; Need To Pay Rs 37.98 Lakh For A Bitcoin In India

Bitcoin Price Surges Past 52,000 USD; Need To Pay Rs 37.98 Lakh For A Bitcoin In India. Read in Malayalam.
Story first published: Thursday, February 18, 2021, 8:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X