ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച്ച സര്‍വകാല റെക്കോര്‍ഡ് കുറിച്ച ബിറ്റ്കോയിന് 1 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം പിന്നിട്ടിരിക്കുകയാണ്. കേവലമൊരു സാമ്പത്തിക 'കുമിളയാണെന്ന' വിമര്‍ശകരുടെ വാദങ്ങളെ സാക്ഷിയാക്കിയാണ് ബിറ്റ്കോയിന്റെ പുതിയ നേട്ടം. ഇക്കഴിഞ്ഞ വാരം മാത്രം ബിറ്റ്കോയിന്റെ മൂല്യം 18 ശതമാനം കൂടി. ഈ വര്‍ഷം ഇതുവരെയുള്ള ചിത്രം നോക്കിയാല്‍ ബിറ്റ്കോയിന്റെ മൂല്യം 92 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച്ച ബിറ്റ്കോയിന് യൂണിറ്റൊന്നിന് നിരക്ക് 56,000 ഡോളര്‍ പിന്നിട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച്ച 55,399.10 ഡോളര്‍ എന്ന നിരക്കിലാണ് ബിറ്റ്കോയിന് വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് ബിറ്റ്കോയിന്റെ ഒരു യൂണിറ്റ് ഇന്ത്യന്‍ രൂപ കൊടുത്തു വാങ്ങണമെങ്കില്‍ 40.32 ലക്ഷം മുടക്കണം. മുഖ്യധാരാ നിക്ഷേപകരില്‍ നിന്നും മുന്‍നിര കമ്പനികളില്‍ നിന്നും താത്പര്യം ഉയരുന്നതാണ് ബിറ്റ്കോയിന്റെ കുതിപ്പിന് പിന്നിലെ പ്രധാന കാരണം.
നിലവില്‍ അമേരിക്കന്‍ വൈദ്യുത കാര്‍ നിര്‍മാതാവായ ടെസ്ല, ബഹുരാഷ്ട്ര സാമ്പത്തികകാര്യ കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് ഇന്കോര്പ്പറേഷന്, അമേരിക്കന്‍ നിക്ഷേപ ബാങ്കായ ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലണ്‍ കോര്പ്പറേഷന് (ബിഎന്‍വൈ മെലണ്‍) തുടങ്ങിയവര്‍ ബിറ്റ്കോയിനില് വന്‍തുക 'ഇറക്കിയിട്ടുണ്ട്'.
ഈ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് ലോകത്ത് ഇപ്പോഴുള്ള ബിറ്റ്കോയിനുകളുടെ സംയോജിത മൂല്യം 1.7 ലക്ഷം കോടി ഡോളറിലാണ് എത്തിനില്‍ക്കുന്നത്. നിലവില്‍ 10 ലക്ഷം കോടി ഡോളറാണ് സ്വര്‍ണത്തിന്റെ വിപണി മൂല്യമെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
വ്യാഴാഴ്ച്ച ടെസ്ലാ മേധാവിയും ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നനുമായ ഇലോണ്‍ മസ്ക് കുറിച്ച ട്വീറ്റ് ബിറ്റ്കോയിന്റെ കുതിപ്പിന് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്.
കയ്യില്‍ പണം കരുതുന്നതിനെക്കാളും ഭേദം ഡിജിറ്റല്‍ കോയിനെന്നാണ് മസ്ക് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. ഒപ്പം 1.5 ബില്യണ്‍ ഡോളര്‍ കൊടുത്ത് ടെസ്ല കമ്പനി ബിറ്റ്കോയിന് വാങ്ങിയതിനെയും അദ്ദേഹം ന്യായീകരിച്ചു. ടെസ്ല നിക്ഷേപം നടത്തിയ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ട്വിറ്ററും യൂബറും അടക്കമുള്ള മുന്‍നിര കമ്പനികള്‍ ബിറ്റ്കോയിനെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്.
'ഡിജിറ്റല്‍ സ്വര്‍ണ'മെന്നാണ് ബിറ്റ്കോയിനെ പലരും ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന ഭീമന് സാമ്പത്തിക ഉത്തേജന പാക്കേജ് പണപ്പെരുപ്പം ഉയര്‍ത്തും. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പത്തെ ചെറുത്തുനില്ക്കാന് ബിറ്റ്കോയിന് കഴിയുമെന്നാണ് നിക്ഷേപകരുടെ വാദം. നിലവില്‍ ബിറ്റ്കോയിനൊപ്പം മറ്റു ചെറു ക്രിപ്റ്റോകറന്‍സികളും പ്രചാരവും മൂല്യവും കയ്യടക്കുന്നുണ്ട്.
വെള്ളിയാഴ്ച്ച ക്രിപ്റ്റോകറന്‍സിയായ ഈഥര്‍ 1.2 ശതമാനം വര്‍ധനവോടെ 1,974.99 ഡോളര്‍ രേഖപ്പെടുത്തി. ഷിക്കാഗോ മെര്‍ക്കന്‍ഡൈല്‍ എക്സ്ചേഞ്ചില്‍ ഈഥര്‍ ഫ്യൂച്ചറുകള്‍ അവതരിപ്പിച്ചതും ക്രിപ്റ്റോകറന്‍സിയുടെ കുതിപ്പിന് വേഗം പകര്‍ന്നു. സില്‍വര്‍ഗേറ്റ്, ക്യാപിറ്റര്‍ കോര്പ്പറേഷന് പോലുള്ള ക്രിപ്റ്റോ ഓഹരികളെയും ബിറ്റ്കോയിന്റെ വളര്‍ച്ച സ്വാധീനിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
