ക്രിപ്റ്റോ വസന്തം കഴിഞ്ഞെന്ന് കരുതിയവര്‍ക്ക് തെറ്റി. ബിറ്റ്കോയിന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ക്ഷീണത്തിന് ശേഷം ക്രിപ്റ്റോ ലോകം ഒരിക്കല്‍ക്കൂടി വെള്ളിവെളിച്ചത്തിലേക്ക്.
സംഭവം എന്തെന്നല്ലേ? വ്യാഴാഴ്ച്ച റെക്കോര്‍ഡ് ഉയരം നോട്ടമിട്ടാണ് ബിറ്റ്കോയിന്റെ വ്യാപാരം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ് ഫെബ്രുവരി മാസം ബിറ്റ്കോയിന് രേഖപ്പെടുത്തിക്കഴിഞ്ഞു.

ബിറ്റ്കോയിന് വില 62,000 ഡോളര്‍ നിലവാരത്തില്‍ നില്‍ക്കെയാണ് ഏഷ്യന്‍ ഭൂഖണ്ഡം വ്യാഴം രാവിലെ കണ്ണുതുറന്നത്. 63,933 ഡോളര്‍ വരെയ്ക്കും വില നിലവാരം ഉയര്‍ത്താന്‍ ബുധനാഴ്ച്ച അര്‍ധരാത്രി ബിറ്റ്കോയിന് സാധിച്ചിരുന്നു.
ഫെബ്രുവരിയില്‍ മാത്രം 45 ശതമാനം വിലക്കയറ്റം ബിറ്റ്കോയിന് പറഞ്ഞുവെയ്ക്കുന്നുണ്ട്. 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ കുതിപ്പാണിത്.
പതിവുപോലെ ബിറ്റ്കോയിനൊപ്പം ക്രിപ്റ്റോ ലോകത്തെ മറ്റു കുഞ്ഞന്‍ ഡിജിറ്റല്‍ കോയിനുകളും റാലിയില്‍ പങ്കുചേരുന്നത് കാണാം. ലോകത്തെ ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ക്രിപ്റ്റോകറന്‍സി ഈഥര്‍ ഫെബ്രുവരിയില്‍ 50 ശതമാനം ഉയര്‍ച്ച കൈവരിച്ചു. നിലവില്‍ 3,429 ഡോളര്‍ വിലനിലവാരം ഈഥര്‍ കോയിനുകള്ക്കുണ്ട്.
സമാനമായ ചിത്രമാണ് ഡോജ്കോയിന്, ഷിബ ഇനു, ഗാല കോയിന് തുടങ്ങിയ കുഞ്ഞന്മാരും വരച്ചുകാട്ടുന്നുന്നത്. ഫെബ്രുവരിയില്‍ ഡോജ്കോയിന് 43 ശതമാനം കയറി (0.11 ഡോളര്‍). ഗാല കോയിനാകട്ടെ 67 ശതമാനവും (0.0386 ഡോളര്‍). ഷിബ ഇനുവിന്റെ വിലയില്‍ 30 ശതമാനം വര്‍ധനവാണ് സംഭവിച്ചത് (0.00001186 ഡോളര്‍).
ഇപ്പോഴത്തെ അവസ്ഥയില്‍ ബിറ്റ്കോയിനില് പുത്തന്‍ ബ്രേക്കൗട്ട് സാധ്യത ആഗോള വിപണി വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ആദ്യം 69,000 ഡോളര്‍ വിലനിലവാരം ബിറ്റ്കോയിന് പരീക്ഷിക്കും. പിന്നാലെ ഈ കടമ്പ മറികടക്കുമെന്നാണ് പ്രതീക്ഷ. 2021 നവംബറിലാണ് 69,000 ഡോളര്‍ നിലവാരം ബിറ്റ്കോയിന് ആദ്യം കൈവരിച്ചത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് കോയിന്‍ബേസ് സമീപകാലത്തെ നിക്ഷേപകരുടെ വര്‍ധിച്ച പങ്കാളിത്തം വെളിപ്പെടുത്തുന്നുണ്ട്.
കുതിപ്പിന് കാരണം?
ബിറ്റ്കോയിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കുള്ള കാരണമായിരിക്കും മിക്കവരും അന്വേഷിക്കുന്നത്. പുതിയ ബിറ്റ്കോയിന് ഇടിഎഫുകള്‍ക്ക് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍) അമേരിക്ക അനുവാദം കൊടുത്തതാണ് ബിറ്റ്കോയിന്റെ ഇപ്പോഴത്തെ ഉയര്‍ച്ചയ്ക്ക് കാരണം. ബിറ്റ്കോയിന് ഇടിഎഫുകളിലേക്ക് നിക്ഷേപകര്‍ കാര്യമായി കടന്നെത്തുന്നുണ്ട്.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പ് നല്കുന്ന വിവരം പ്രകാരം ചൊവാഴ്ച്ച മാത്രം ലോകത്തെ പ്രമുഖ 10 ബിറ്റ്കോയിന് ഇടിഎഫുകളിലേക്ക് 420 ദശലക്ഷം ഡോളര്‍ നിക്ഷേപമെത്തി. ആഗോള ട്രേഡര്‍മാരും സജീവമായി ബിറ്റ്കോയിന് വ്യാപാര രംഗത്തുണ്ട്. നിലവില്‍ 21 ദശലക്ഷം യൂണിറ്റുകളാണ് ബിറ്റ്കോയിന്റെ പരമാവധി സപ്ലൈ. ഇതില്‍ 19 ദശലക്ഷം ബിറ്റ്കോയിന് യൂണിറ്റുകള്‍ മൈന്‍ ചെയ്തുകഴിഞ്ഞു.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വരും മാസങ്ങളില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ ബിറ്റ്കോയിന് ഗുണം ചെയ്യുന്നുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications