ഒരിടവേളയ്ക്ക് ശേഷം ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് വീണ്ടും കുതിക്കുന്നു. ബുധനാഴ്ച്ച 55,000 ഡോളര്‍ നിലവാരത്തിലേക്ക് തിരിച്ചെത്താന്‍ ബിറ്റ്കോയിന് സാധിച്ചു. രണ്ടാഴ്ച്ചക്കിടെ ഇതാദ്യമായാണ് ബിറ്റ്കോയിന് ഇത്രയും ഉയരുന്നത്. 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് അമേരിക്ക പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ബിറ്റ്കോയിന്റെ പുത്തനുണര്‍വ്. ബിറ്റ്കോയിന് പുറമെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോകറന്‍സിയായ എഥിറീയമും വലിയ മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്. ഇന്നലെ 1,800 ഡോളര്‍ നിലവാരത്തില്‍ ഈഥര്‍ ചുവടുവെച്ചു. വ്യാഴാഴ്ച്ച യൂണിറ്റൊന്നിന് 54,798.80 ഡോളര്‍ എന്ന വിലയിലാണ് ബിറ്റ്കോയിന് വ്യാപാരം നടത്തുന്നത്. അതായത് ഇന്ത്യന്‍ രൂപ കൊടുത്ത് ബിറ്റ്കോയിന്റെ ഒരു യൂണിറ്റ് വാങ്ങണമെങ്കില്‍ 39.81 ലക്ഷം മുടക്കണം. 1,743.49 ഡോളറാണ് ഇന്ന് ഈഥറിന് വില (1.26 ലക്ഷം രൂപ).

50,000 ഡോളര്‍ നിലവാരത്തിന് മുകളില്‍ കുതിക്കുന്ന ബിറ്റ്കോയിന് സുരക്ഷിതമായ നിലയില്‍ തിരിച്ചെത്തിയെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കന്‍ ബോണ്ടുകളുടെ ഉയര്‍ന്ന വരുമാനവും ഡോളര്‍ സൂചിക കരുത്താര്‍ജിക്കുന്നതും ബിറ്റ്കോയിന്റെ പ്രയാണത്തെ പിന്നോട്ടു വലിക്കുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ എക്സ്ചേഞ്ചുകളുടെ കൈവശമുള്ള ബിറ്റ്കോയിനുകളുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലാണ്. അതായത് ബിറ്റ്കോയിന് കൈവശമുള്ളവര്‍ ഉടനൊന്നും അവ വില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് ക്രിപ്റ്റോ ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ കോയിന് സ്വിച്ച് കൂബര്‍ സഹസ്ഥാപകന്‍ ആശിഷ് സിഘാല്‍ പറയുന്നു.
ഫെബ്രുവരിയില്‍ 58,640.77 ഡോളറെന്ന സര്‍വകാല റെക്കോര്‍ഡ് കുറിച്ചതിന് ശേഷമാണ് ബിറ്റ്കോയിന് താഴോട്ടു പോയത്. അന്ന് ബിറ്റ്കോയിനും മറ്റൊരു ക്രിപ്റ്റോകറന്‍സിയായ ഡോഗികോയിനും ഇലോണ്‍ മസ്കിന്റെ ട്വീറ്റിന് പിന്നാലെ മൂല്യമിടിയുകയായിരുന്നു. ഇരു കറന്‍സികള്‍ക്കും വില കൂടുതലാണെന്ന മസ്കിന്റെ ട്വീറ്റ് ക്രിപ്റ്റോകറന്‍സികളുടെ മൊത്തം വീഴ്ച്ചയ്ക്ക് വഴിതെളിച്ചു. 2,042.93 ഡോളര്‍ നിലവാരത്തില്‍ നിന്ന ഈഥര്‍ 1,400 ഡോളര്‍ നിലവാരത്തിലേക്കാണ് കഴിഞ്ഞമാസം നിലംപതിച്ചത്. എന്തായാലും അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച സ്ഥിതിക്ക് ബിറ്റ്കോയിന് വലിയ വീഴ്ച്ച സംഭവിക്കില്ലെന്നാണ് പൊതുവിലയിരുത്തല്‍. ഇപ്പോഴത്തെ തരംഗം തുടര്‍ന്നാല്‍ ഈ വര്‍ഷാവസാനം 1.5 മുതല്‍ 2 ലക്ഷം ഡോളര്‍ വരെ വിലനിലവാരം തൊടാന്‍ ബിറ്റ്കോയിന് സാധിക്കുമെന്ന് പലരും പ്രവചിക്കുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications