കുതിക്കുന്ന ബിറ്റ്‌കോയിനും കിതയ്ക്കുന്ന സ്വര്‍ണവും; ഏതു തിരഞ്ഞെടുക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീണ്ടും കുതിച്ചുയരുകയാണ് ബിറ്റ്‌കോയിന്‍ വില. ഞായറാഴ്ച്ച ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ചരിത്രത്തില്‍ ആദ്യമായി 61,000 ഡോളര്‍ പിന്നിട്ടു. ഈ വര്‍ഷം മാത്രം ബിറ്റ്‌കോയിന്റെ മൂല്യം 110 ശതമാനം വര്‍ധിച്ചത് കാണാം. ഇതേസമയം, തിങ്കളാഴ്ച്ച 58,000 ഡോളര്‍ നിലവാരത്തിലേക്ക് ബിറ്റ്‌കോയിന്‍ പിന്‍വാങ്ങി. ഉച്ചയ്ക്ക് 1.10 സമയം യൂണിറ്റൊന്നിന് 58,121 ഡോളറാണ് ബിറ്റ്‌കോയിന്‍ വില രേഖപ്പെടുത്തിയത്. അതായത് ഇന്ത്യന്‍ രൂപയില്‍ ബിറ്റ്‌കോയിന്‍ വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 42.22 ലക്ഷം മുടക്കേണ്ട സ്ഥിതി.

 

ബിറ്റ്‌കോയിന്റെ യാത്ര

ബിറ്റ്‌കോയിന്റെ യാത്ര

2009 -ല്‍ ഇന്റര്‍നെറ്റ് ലോകത്ത് അവതരിപ്പിക്കപ്പെട്ട ബിറ്റ്‌കോയിന്‍ 2020 മാര്‍ച്ച് മുതലാണ് അമ്പരപ്പിക്കുന്ന വളര്‍ച്ച കാഴ്ച്ചവെക്കാന്‍ തുടങ്ങിയത്. 5,000 ഡോളറിലുണ്ടായിരുന്ന ക്രിപ്‌റ്റോകറന്‍സി ഒരു വര്‍ഷം കൊണ്ട് 60,000 ഡോളര്‍ നിലവാരത്തിലേക്കുയര്‍ന്നു.

2017 -ലും സമാനമായ കുതിപ്പ് ബിറ്റ്‌കോയിന്‍ രേഖപ്പെടുത്തിയിരുന്നു. അന്ന് ജനുവരിയില്‍ 800 ഡോളറിന് താഴെയുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ ഡിസംബര്‍ ആയപ്പോഴേക്കും 19,000 ഡോളറിലേക്ക് കുതിച്ചുച്ചാടി. എന്നാല്‍ 2018 -ല്‍ ഉയര്‍ന്നതിലും വേഗത്തില്‍ ബിറ്റ്‌കോയിന്‍ വീണു. 2019 ഫെബ്രുവരിയില്‍ 4,000 ഡോളറിലും താഴേക്ക് ക്രിപ്‌റ്റോകറന്‍സി അധഃപതിച്ചു.

പക്ഷെ കോവിഡ് ആശങ്കയില്‍ ആഗോള വിപണികള്‍ നിശ്ചലമായ സാഹചര്യം ബിറ്റ്‌കോയിന്റെ രണ്ടാം വരവിന് വഴിയൊരുക്കി. പോയവര്‍ഷം 5,000 ഡോളറില്‍ നിന്നും 29,000 ഡോളറിലേക്കാണ് ക്രിപ്‌റ്റോകറന്‍സി ചുവടുവെച്ചത്.

 
സ്വര്‍ണത്തിന്റെ നിറംകെടുത്തിയോ?

സ്വര്‍ണത്തിന്റെ നിറംകെടുത്തിയോ?

അന്നും ഇന്നും സ്വര്‍ണം സുരക്ഷിത നിക്ഷേപമായാണ് അറിയപ്പെടുന്നത്. എന്നാല്‍ സ്വര്‍ണത്തില്‍ നിന്നും കണ്ണഞ്ചുന്ന നേട്ടം കൈവരിക്കുക ബുദ്ധിമുട്ടാണ്. ഇവിടെയാണ് ബിറ്റ്‌കോയിന്‍ തിളങ്ങുന്നത്. പുതിയ കാലത്ത് ബിറ്റ്‌കോയിന്റെ മൂല്യം കണ്ണടച്ചു തുറക്കും മുന്‍പേ വര്‍ധിക്കുന്നു. പണപ്പെരുപ്പത്തിനെതിരെ കവചം തീര്‍ക്കാന്‍ കഴിയുമെന്നതും ബിറ്റ്‌കോയിന്റെ താരമൂല്യത്തെ സ്വാധീനിക്കുന്നുണ്ട്.

വൻനിക്ഷേപം

ഫലമോ, സ്വര്‍ണത്തില്‍ നിന്നും മാറി നിക്ഷേപകര്‍ ബിറ്റ്‌കോയിനെ കുറിച്ച് ആലോചന തുടങ്ങി. പുതുതലമുറ നിക്ഷേപകര്‍ക്ക് ക്രിപ്‌റ്റോകറന്‍സികളിലും അനുബന്ധ ഡിജിറ്റല്‍ കറന്‍സി സംവിധാനങ്ങളിലുമാണ് കൂടുതല്‍ താത്പര്യം. ഈ സ്ഥിതിവിശേഷം സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നതായി ഈ രംഗത്തെ വിദഗ്ധര്‍ സമ്മതിക്കുന്നു.

ടെസ്‌ല, മാസ്റ്റര്‍കാര്‍ഡ്, പെയ്പാല്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ബിറ്റ്‌കോയിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയതും ക്രിപ്‌റ്റോകറന്‍സിയുടെ സമ്മതി വര്‍ധിപ്പിക്കുന്നുണ്ട്. 1.5 ബില്യണ്‍ ഡോളറിന്റെ ബിറ്റ്‌കോയിന്‍ വാങ്ങിയെന്ന ടെസ്‌ലയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ബിറ്റ്‌കോയിന്‍ കഴിഞ്ഞമാസം 58,000 ഡോളര്‍ വരെ മുന്നേറിയത്.

ഏതു തിരഞ്ഞെടുക്കും?

ഇപ്പോള്‍ ഹെഡ്ജ് ഫണ്ടുകള്‍ക്കും ക്രിപ്‌റ്റോകറന്‍സിയോടാണ് കൂടുതല്‍ താത്പര്യം. ഉയര്‍ന്ന റിട്ടേണ്‍ തന്നെ കാരണം. എന്നാല്‍ ബിറ്റ്‌കോയിന്റെ ചാഞ്ചാട്ടമാണ് നിക്ഷേപകരെ അലട്ടുന്ന പ്രധാന പ്രശ്‌നം. ബിറ്റ്‌കോയിന്റെ കുതിപ്പും വീഴ്ച്ചയും വിപണിയില്‍ പ്രവചനാതീതമായി തുടരുന്നു.

ഹ്രസ്വകാല നേട്ടങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്കാണ് ബിറ്റ്‌കോയിന്‍ ഗുണം ചെയ്യുക. ബിറ്റ്‌കോയിനില്‍ ദീര്‍ഘകാല നിക്ഷേപം നടത്തരുതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പും. ഒപ്പം സ്വര്‍ണത്തെയും ബിറ്റ്‌കോയിനെയും ഒരേ ത്രാസില്‍ തൂക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബിറ്റ്‌കോയിന്‍ കേവലം വെര്‍ച്വല്‍ കറന്‍സി മാത്രമാണ്. എന്നാല്‍ സ്വര്‍ണം അങ്ങനെയല്ല. യഥാര്‍ത്ഥ അസറ്റ് ഗണത്തില്‍പ്പെടും സ്വര്‍ണം. വരും ഭാവിയില്‍ ബിറ്റ്‌കോയിനെന്ന കുമിള വിപണിയില്‍ പൊട്ടിത്തകരുമെന്ന് സാമ്പത്തിക വിദഗ്ധരില്‍ ഒരുപക്ഷം പ്രവചിക്കുന്നു.

Read more about: bitcoin gold
English summary

Bitcoin surges past 60,000 USD; Is The Safe-Haven Appeal Of Gold Challenged?

Bitcoin surges past 60,000 USD; Is The Safe-Haven Appeal Of Gold Challenged? Read in Malayalam.
Story first published: Monday, March 15, 2021, 13:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X