സമ്പത്തിൽ ആരാണ് കേമൻ? കെ സുരേന്ദ്രനോ, രാജീവ് ചന്ദ്രശേഖറോ? താഴത്തില്ലെടാ തോറ്റാലും: കനത്തിൽ ഉണ്ട്

വളരെയേറെ വർഷങ്ങളായി മലയാളികൾ പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയ രംഗത്തും കേട്ടുകൊണ്ടേയിരിക്കുന്ന ഒരു പേരാണ് കെ സുരേന്ദ്രന്റേത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് സുരേന്ദ്രൻ പടിയിറങ്ങുമ്പോൾ അങ്ങോട്ടേക്ക് ചെന്ന് കയറുന്നത് ഒരു കോടീശ്വരനാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ, പുതിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ആസ്തിയെക്കുറിച്ചുള്ള വാർത്തകൾ ധാരാളം വന്നിരുന്നു. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി അന്ന് ചന്ദ്രശേഖർ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Take a Poll

ഇപ്പോഴിതാ സംസ്ഥാന അധ്യക്ഷൻ പദവിയിലേക്ക് ചന്ദ്രശേഖർ എത്തിയതിനു ശേഷം കെ സുരേന്ദ്രന്റെ ആസ്തിയോട് ചന്ദ്രശേഖറിന്റെ ആസ്തി താരതമ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ. ഇരുവരും തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ചിട്ടുള്ള രേഖകളിൽ നിന്ന് വ്യക്തമായി തന്നെ ഇവരുടെ സമ്പത്തും മറ്റു വിവരങ്ങളും പൊതുജനങ്ങൾക്ക് വ്യക്തമാണ്. കെ സുരേന്ദ്രന്റെയും രാജീവ് ചന്ദ്രശേഖരന്റെയും ആസ്തികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ഏതാണ്ട് 20ലധികം കോഴിയുടെ വ്യത്യാസമാണ് ഇവർ രണ്ടും തമ്മിൽ ഉള്ളത്. അതിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.

കെ. സുരേന്ദ്രന്റെ സാമ്പത്തിക സ്ഥിതി

കേരളത്തിൽ ബി.ജെ.പിയുടെ മുഖ്യ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ കെ. സുരേന്ദ്രൻ, 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ചപ്പോഴുള്ള നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തിയതനുസരിച്ച്, അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം ₹1 കോടി ആണ്.

*ഇതിൽ മൂവബിൾ ആസ്തികൾ: ₹7.1 ലക്ഷം

*ഇമ്മൂവബിൾ ആസ്തികൾ: ₹93.8 ലക്ഷം

*ബാധ്യതകൾ: ₹10.5 ലക്ഷം

*തൊഴിൽ: സാമൂഹിക പ്രവർത്തകൻ

കെ. സുരേന്ദ്രൻ മുൻപ് നിരവധി തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും, 2024 തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ ആസ്തിയിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 243 കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്.

തെരഞ്ഞെടുപ്പിന് നൽകിയ വിശദാംശങ്ങൾ

കെ സുരേന്ദ്രന്റെ ഭാര്യയ്ക്ക് 32 ഗ്രാം സ്വർണമുണ്ടെന്നും, അദ്ദേഹത്തിന്റെ കൈവശം ആകെ 15,000 രൂപ മാത്രമാണ് ഉള്ളതെന്നും അന്ന് സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നു. രണ്ടു ബാങ്ക് അക്കൌണ്ടുകളിലായി 77,669 രൂപയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ജന്മഭൂമിയുടെ 10 ഷെയറുകളും ഉണ്ടെന്ന് നാമനിര്‍ദേശ പത്രികയിൽ സുരേന്ദ്രൻ തന്നെ വെളിപ്പെടുത്തി.

രാജീവ് ചന്ദ്രശേഖറിന്റെ സാമ്പത്തിക സ്ഥിതി

രാജീവ് ചന്ദ്രശേഖർ സംരംഭകനും കേന്ദ്ര സർക്കാരിലെ മുൻമന്ത്രിയുമാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ചു പരാജയപ്പെട്ട അദ്ദേഹത്തിന്റെ സമ്പത്ത് കെ. സുരേന്ദ്രനുമായി താരതമ്യം ചെയ്യുമ്പോൾ ശക്തമായ ഒന്നാണ്.

*ആകെ ആസ്തി: ₹28 കോടി

*മൂവബിൾ ആസ്തികൾ: ₹13 കോടി

*പ്രശസ്തമായ ആസ്തി: 1942 മോഡൽ റെഡ് ഇന്ത്യൻ സ്കൗട്ട് മോട്ടോർസൈക്കിൾ

*തൊഴിൽ: സംരംഭകനും സാമൂഹിക പ്രവർത്തകനും

സമ്പത്തിൽ ആരാണ് കേമൻ? കെ സുരേന്ദ്രനോ, രാജീവ് ചന്ദ്രശേഖറോ? താഴത്തില്ലെടാ തോറ്റാലും: കനത്തിൽ ഉണ്ട്

രാജീവ് ചന്ദ്രശേഖറിന്റെ സാമ്പത്തിക നില വലിയ വ്യവസായ സംരംഭങ്ങൾക്കും മുൻപ് നടത്തിയ ബിസിനസ് ഇടപാടുകൾക്കും അനുബന്ധിച്ചാണ് ഈ തലത്തിൽ എത്തിയത്.

എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും വിലമതിക്കുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാണ്
രാജീവ് ചന്ദ്രശേഖർ എന്നാണ് സൂചന.

2012-ൽ ദ ഫിനാൻഷ്യൽ ടൈംസിന് രാജീവ് ചന്ദ്രശേഖർ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ലംബോർഗിനിയും ജെറ്റ് വിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2010 ൽ രാജീവ് ചന്ദ്രശേഖർ ജെറ്റ് വിമാനം സ്വന്തമാക്കിയത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് യാതൊരു രേഖകളും ഇവിടെയുമില്ല.

രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി ₹28 കോടി എന്നാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, അദ്ദേഹത്തിന്റെ സത്യാവസ്ഥയിൽ ഇപ്പോഴും വലിയ വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. വിമർശകർ ആരോപിക്കുന്നത്, അദ്ദേഹം തന്റെ യഥാർത്ഥ സമ്പത്ത് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രേഖപ്പെടുത്തിയില്ല എന്നാണ്.

മൂല്യനിർണ്ണയം: ആരാണ് സാമ്പത്തികമായി ശക്തൻ?

കെ. സുരേന്ദ്രനോടു താരതമ്യം ചെയ്യുമ്പോൾ, രാജീവ് ചന്ദ്രശേഖർ സാമ്പത്തികമായി വളരെ ശക്തനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വലിയ വ്യവസായ ഇടപാടുകളും ബിസിനസ് ആസ്തികളും അദ്ദേഹത്തെ ഒരു പ്രമുഖ സമ്പന്നനായ രാഷ്ട്രീയ നേതാവാക്കി മാറ്റുന്നു. കെ. സുരേന്ദ്രന്റെ സാമ്പത്തിക ബലം, ഒരു സാധാരണ രാഷ്ട്രീയ നേതാവിന്റെ രീതിയിലാണ്, എന്നാൽ രാജീവ് ചന്ദ്രശേഖറിന് വലിയ ബിസിനസ് വേരുകൾ ഉണ്ട്.

അദ്ദേഹം സ്വന്തമാക്കിയ ആസ്തികളുടെ ആകെ മൂല്യം, ഔദ്യോഗിക റിപ്പോർട്ടുകൾക്ക് മുകളിൽ പോകുന്നതായിട്ടാണ് ചില നിർവചനങ്ങൾ. ഇരു നേതാക്കളും ബി.ജെ.പി രാഷ്ട്രീയത്തിലെ ശക്തരാണെങ്കിലും, സാമ്പത്തിക ചിന്തനരീതിയിൽ വലിയ വ്യത്യാസമുണ്ട്.

കേരളത്തിൽ ബി.ജെ.പിയെ ഉന്നതിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന കെ. സുരേന്ദ്രന്റെ സാമ്പത്തിക ബലം തികച്ചും സാധാരണ ആണെങ്കിൽ, രാജീവ് ചന്ദ്രശേഖറിന്റെ സമ്പത്ത്, രാഷ്ട്രീയത്തിന് അതീതമായ ഒരു വ്യവസായ സാമ്രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ അധ്യക്ഷപദവിയിൽ വലിയ പൊട്ടിത്തെറികൾ ഇനി ഉണ്ടാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X