ദക്ഷിണ കൊറിയയില്‍ നിന്നുള്ള ബ്ലാക്ക്പിങ്ക്, യൂട്യൂബിന്റെ റെഡ് ഡയമണ്ട് പ്ലേ ബട്ടണ്‍ നേടുന്ന ആദ്യ സംഗീതബാന്റായി. സബ്സ്ക്രൈബര്‍മാരുടെ എണ്ണം 100 ദശലക്ഷം കടന്നതോടെയാണ് ജിസൂ, ജെന്നി, ലിസ, റോസ് എന്നിവരുള്‍പ്പെടുന്ന സംഘം നാഴികക്കല്ല് പിന്നിട്ടത്.

തങ്ങളുടെ ആരാധകര്‍ക്കും സബ്സ്ക്രൈബര്‍മാര്‍ക്കും നന്ദി അറിയിക്കുകയാണ് ഇപ്പോള്‍ ഇവര്‍.
പത്ത് വര്‍ഷം മുന്‍പാണ് യൂട്യൂബില്‍ ബ്ലാക്ക്പിങ്ക് ആദ്യ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്നത് ചരിത്രം. 2024 ല്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബര്‍മാരെ നേടുന്ന ആദ്യ ആര്‍ട്ടിസ്റ്റ് ചാനലായി മാറിയ ഇവര്‍ ഇതിനോടകം 41 ബില്യണ്‍ വ്യൂസ് നേടി.
മാത്രമല്ല കൊറിയന്‍ പോപ്പ് സംഗീതത്തെ ജനകീയമാക്കാനും ഇവര്‍ക്ക് സാധിച്ചു.ജസ്റ്റിന് ബീബര്‍, ബിടിഎസ്, ടെയ്ലര് സ്വിഫ്റ്റ് തുടങ്ങിയ ആഗോള സൂപ്പര്‍സ്റ്റാറുകള്‍ക്ക് സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് ഇപ്പോള്‍ ബ്ലാക്ക്പിങ്കിനെ തേടിയെത്തിയിരിക്കുന്നത്.
സംഘത്തിലെ ഓരോരുത്തരും ഗായകരെന്ന നിലയിലും പ്രശസ്തരാണ്.
റെഡ് ഡയമണ്ട് പ്ലേ ബട്ടണ്‍
റെഡ് ഡയമണ്ട് പ്ലേ ബട്ടണ്‍ എന്നറിയപ്പെടുന്ന റെഡ് ഡയമണ്ട് ക്രിയേറ്റര്‍ അവാര്‍ഡ്, 100 ദശലക്ഷം സബ്സ്ക്രൈബര്‍മാരെ മറികടക്കുന്ന ചാനലുകള്‍ക്ക് യൂട്യൂബ് സമ്മാനിക്കുന്നു.
യൂട്യൂബ് പ്ലേ ചിഹ്നത്തോടുകൂടിയ കടും ചുവപ്പ് നിറത്തിലുള്ള ക്രിസ്റ്റല്‍ ഫലകം ഫ്രാന്‍സിലെ ബക്കാരാറ്റാണ് മണലും 24 കാരറ്റ് സ്വര്‍ണ്ണവും ചേര്‍ത്ത് നിര്‍മ്മിച്ചത്.
പ്യൂഡൈപൈ, കോകോമെലോണ്‍, മിസ്റ്റര്‍ബീസ്റ്റ്, ലൈക്ക് നാസ്ത്യ, വ്ലാഡ് ആന്‍ഡ് നിക്കി, ഡബ്ല്യുഡബ്ല്യുഇ, ടി-സീരീസ്, സെറ്റ് ഇന്ത്യ തുടങ്ങിയവയാണ് നേട്ടം സ്വന്തമാക്കിയ മറ്റ് ചാനലുകള്‍.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
