ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടുന്ന ബെംഗളൂരു നിവാസികൾക്ക് ആശ്വാസ വാർത്ത. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാ മെട്രോ ലൈനുകളിലും യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയും. അതായത് ഓരോ നാല് മിനിറ്റിലും ട്രെയിനുകൾ ഓടിക്കുമെന്നാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് പറയുന്നത്. ഇതിനുള്ള പദ്ധതി തയ്യാറാക്കിയെന്നും ഇവർ അറിയിച്ചു.
ഈ ലക്ഷ്യത്തിനായി ബിഎംആർസിഎൽ അതിന്റെ റോളിംഗ് സ്റ്റോക്ക് വേഗത്തിൽ വികസിപ്പിക്കുകയും പുതിയ കരാറുകളിൽ ഒപ്പുവെക്കുകയും പുതിയ കോച്ചുകൾ കൊണ്ടു വരികയും ചെയ്യുമെന്ന് വ്യക്തമാക്കി. ബെംഗളൂരുവിൽ വർദ്ധിച്ചു വരുന്ന തിരക്ക് നിയന്ത്രിക്കുക, മലിനീകരണം കുറക്കുക എന്നീ ലക്ഷ്യത്തോടെയാണ് മെട്രോയുടെ സർവ്വീസ് വർദ്ധിപ്പിക്കുന്നത്.
യെല്ലോ ലൈനിൽ ഡ്രൈവറില്ലാത്ത ട്രെയിനുകൾ
വികസനത്തിൻ്റെ ഭാഗമായി യെല്ലോ ലൈനിൽ ആറ് അധിക ഡ്രൈവറില്ലാത്ത ട്രെയിനുകൾ കൊണ്ടു വരും. ഇതിനായി ബിഎംആർസിഎൽ ബിഇഎംഎല്ലുമായി 414 കോടിയുടെ ഒരു പുതിയ കരാറിൽ ഒപ്പുവച്ചു. ആകെ 36 കോച്ചുകൾ അടങ്ങുന്ന ഈ ആറ് ട്രെയിനുകൾ 2027ൽ സർവ്വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ യെല്ലോ ലൈനിൽ അഞ്ച് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ആറാമത്തേത് ഒരു മാസത്തിനുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലൈനിൽ ഓരോ 15 മിനിറ്റിലും ട്രെയിനുകൾ ഓടുന്നു. ആറാമത്തെ ട്രെയിൻ സർവീസ് എത്തുമ്പോൾ കാത്തിരിപ്പ് സമയം ഏകദേശം 12 മിനിറ്റായി കുറയും.

പ്രധാന കരാറുകൾ
ഇതുവരെയുള്ള കണക്ക് പ്രകാരം ബിഇഎംഎല്ലുമായി ബിഎംആർസിഎൽ ഏകദേശം 4,000 കോടി രൂപയുടെ കരാറുകളിൽ ഒപ്പുവച്ചു. 2023-ൽ, ബിഎംആർസിഎൽ 3,177 കോടി രൂപ ചെലവിൽ 53 ട്രെയിൻ സെറ്റുകൾ ഓർഡർ ചെയ്തു. ഇതിൽ 37 സെറ്റുകൾ വരാനിരിക്കുന്ന ബ്ലൂ ലൈനിനും 16 എണ്ണം പിങ്ക് ലൈനിനുമായിരിക്കും. പിങ്ക് ലൈനിനായി ഏഴ് ട്രെയിൻ സെറ്റുകൾക്ക് 405 കോടി രൂപയുടെ മറ്റൊരു കരാറിലും ബിഎംആർസിഎൽ ഒപ്പുവച്ചു. പർപ്പിൾ, ഗ്രീൻ ലൈനുകൾക്കായി ബിഇഎംഎൽ ഇതിനകം 57 ട്രെയിൻ സെറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.
നിലവിൽ ബിഎംആർസിഎൽ ഒരു കോച്ചിന് ഏകദേശം 11.5 കോടി രൂപയാണ് നൽകുന്നത്. നേരത്തെ ഇത് ഏകദേശം 9.99 കോടി രൂപയായിരുന്നു. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതും, ഓട്ടോമേഷനിൽ ഊന്നൽ നൽകുന്നതുമെല്ലാം ചെലവും വർദ്ധിക്കുന്നതിന് കാരണമായി.
മെട്രോ വളർച്ചയുടെ പാതയിൽ
ബെംഗളൂരു നഗരം ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്നു. അതോടൊപ്പം ജനസംഖ്യയും വർദ്ധിക്കുന്നു. ഈ കാരണങ്ങളാലാണ് മെട്രോ സർവ്വീസിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം കൂടുതൽ സർവ്വീസുകൾ എത്തിയാൽ യാത്ര കൂടുതൽ സുഖമമാവും. മാത്രമല്ല തിരക്കും കുറയും. ഇത് ദൈനംദിന യാത്രക്കാർക്ക് ആശ്വാസകരമാവും.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരു നഗരത്തിൽ വായു മലിനീകരണം വർദ്ധിക്കുന്നുണ്ട്. ഇതിൻ്റെ പ്രധാന കാരണം വാഹനങ്ങളുടെ വർദ്ധനവാണ്. മെട്രോ പോലുള്ള പൊതു ഗതാഗതം കൂടുതൽ എത്തുന്നതോടെ ഇത്തരം പ്രതിസന്ധികൾ ഒരുപരിധി വരെ നികത്താൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
