ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബെംഗളൂരുവിനെ ചലനാത്മകമാക്കുന്നത് നമ്മ മെട്രോയാണ്. മലയാളികളുള്‍പ്പടെ ഏകദേശം 10.48 ലക്ഷം യാത്രക്കാര്‍ പ്രതിദിനം മെട്രോയെ ആശ്രയിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന കണക്കിലെടുത്ത് വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ് ബിഎംആര്‍സിഎല്‍ (ബെംഗളുരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ്).

യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി ശൃംഖലയിലുടനീളം ഏകദേശം 500 ഇലവേറ്ററുകളും 1000 എസ്കലേറ്ററുകളും സ്ഥാപിക്കുമെന്ന് ബിഎംആര്‍സിഎല്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്) സുമിത് ഭട്നാഗര്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ലിഫ്റ്റ് ആന്റ് മൊബിലിറ്റി വേള്‍ഡ് 2026 ന്റെ രണ്ടാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മ മെട്രോ വികസനത്തിന്റെ പാതയില്‍
നമ്മ മെട്രോ വികസനത്തിന്റെ പാതയിലാണ്. നിലവിലുള്ള 96 കിലോമീറ്റര്‍ ശൃഖല 175 കിലോമീറ്ററാക്കാനും സ്റ്റേഷനുകളുടെ എണ്ണം 83 ല്‍ നിന്നും 127 കിലോമീറ്ററാക്കാനും ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നു. ഏകദേശം 78 കിലോമീറ്റര്‍ മെട്രോ ഇടനാഴികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ ഇലവേറ്ററുകളും എസ്കലേറ്ററുകളും ട്രാവലേറ്റുകളും ആവശ്യമായി വരും. പ്രത്യേകിച്ചും ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളിലും മറ്റ് തിരക്കേറിയ ഇടങ്ങളിലും.
"മെട്രോ ശൃംഖല വളരുന്നതിനനുസരിച്ച്, യാത്രക്കാരുടെ ചലനം നിയന്ത്രിക്കുന്നത് ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ പ്രധാനമാണ്. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് സുഗമമായ ചലനം ഉറപ്പാക്കുന്നതിനുമായി തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ 500 ഓളം എലിവേറ്ററുകളുടെയും 1,000 ത്തോളം എസ്കലേറ്ററുകളുടെയും ഞങ്ങള്‍ പ്രവര്‍ത്തിപ്പിക്കും," ഭട്നാഗര്‍ പറഞ്ഞു.
ദിവസേന പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കുന്ന സാഹചര്യത്തില്‍, കാര്യക്ഷമമായ ഗതാഗതം ഉറപ്പാക്കേണ്ടത് മുന്‍ഗണനയായി മാറി. പുതിയ ഇലവേറ്ററുകളും എസ്ക്കലേറ്ററുകളും ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക മുതിര്‍ന്ന പൗരന്മാര്, വികലാംഗര്‍, ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാര്‍ എന്നിവര്‍ക്കായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
