ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ബിഒബി വേള്‍ഡ് അവതരിപ്പിച്ചു. ഒരേ സമയം പലതരത്തിലുള്ള ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകുന്ന മൊബൈല്‍ അപ്ലിക്കേഷനാണ് ബാങ്ക് ഓഫ് ബറോഡയുടെ ബിഒബി വേള്‍ഡ്. ആഴ്ചയില്‍ 7 ദിവസ
ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ബിഒബി വേള്‍ഡ് അവതരിപ്പിച്ചു. ഒരേ സമയം പലതരത്തിലുള്ള ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകുന്ന മൊബൈല്‍ അപ്ലിക്കേഷനാണ് ബാങ്ക് ഓഫ് ബറോഡയുടെ ബിഒബി വേള്‍ഡ്. ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും ഉപയോക്താക്കള്‍ക്ക് ഈ ബാങ്കിംഗ് അപ്ലിക്കേഷന്‍ സേവനം ലഭ്യമാണ്. ഡിജിറ്റില്‍ ബാങ്കിംഗിന്റെ എല്ലാ സംവിധാനങ്ങളും ഒരേ സമയം ഒരൊറ്റ അപ്ലിക്കേഷനിലൂടെ ഉപയോഗപ്പെടുത്താം എന്നതാണ് ഇതിലൂടെ ഉപയോക്താക്കള്‍ക്കുള്ള നേട്ടം.
ബാങ്ക് ഓഫ് ബറോഡ
ബിഒബി വേള്‍ഡ് ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ബറോഡ ബാങ്കിംഗ് സേവനങ്ങളും ഉത്പ്പന്നങ്ങളും ലഭിക്കും. ഒരേ സമയം തന്നെ ഉപയോക്താവിന് സേവിംഗ്സ്, നിക്ഷേപം, വായ്പാ, ഷോപ്പിംഗ് സേവനങ്ങള്‍ അപ്ലിക്കേഷനിലൂടെ ഉപയോഗപ്പെടുത്താം. ആഗസ്ത് 23നാണ് ബിഒബി വേള്‍ഡ് അപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യപ്പെട്ടത്. ഇതുവരെ 5 ദശലക്ഷം ഉപയോക്താക്കള്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പിന് സമാനമായാണ് ബിഒബി വേള്‍ഡ് അപ്ലിക്കേഷനിലൂടെയും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍.
ബാങ്കിംഗ് സേവനങ്ങള്‍
ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിഒബി വേള്‍ഡ് അപ്ലിക്കേഷനിലൂടെ ഒരേ സമയം 220ല്‍ കൂടുതല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. റീട്ടെയില്‍ ബാങ്കിംഗിന്റെ 95 ശതമാനം സേവനങ്ങളും ഈ അപ്ലിക്കേഷനിലൂടെ ചെയ്യാവുന്നതാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ബിഒബി ബാങ്ക് ഉപയോക്താക്കള്‍ക്കും ഈ അപ്ലിക്കേഷന്റെ സേവനം ഉപയോഗപ്പെടുത്താം. 10 മിനുട്ടിനുള്ളി അപ്ലിക്കേഷനില്‍ ഡിജിറ്റല്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ ഉപയോക്താവിന് സാധിക്കും. ഇതുകൂടാതെ അതിനൊപ്പം അപ്പോള്‍ തന്നെ ഉപയോക്താവിന് ഒരു വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡും ലഭ്യമാകും. ബിഒബി വേള്‍ഡിലൂടെ ഉപയോക്താവിന് വായ്പാ സേവനവും ഉപയോഗപ്പെടുത്താം.
പര്‍ച്ചേസും നടത്താം
ഈ സേവനങ്ങളെല്ലാം ലഭ്യമാകുന്നതിന് ആവശ്യമായ പേപ്പര്‍ വര്‍ക്കുകളെല്ലാം അപ്ലിക്കേഷനിലൂടെ തന്നെ മുഴുവനായും പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. ഒരു ഇ കൊമേഴ്സ് വെബ്സൈറ്റും അപ്ലിക്കേഷനില്‍ സംയോജിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നും പര്‍ച്ചേസിംഗ് നടത്തുവാനും ബിഒബി വേള്‍ഡിലൂടെ സാധിക്കും.
ബാങ്കിംഗ് സേവനങ്ങള്‍ ബിഒബി വേള്‍ഡ് അപ്ലിക്കേഷനിലൂടെ
ഉപയോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ബിഒബി വേള്‍ഡ് അപ്ലിക്കേഷനിലൂടെ ലഭിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. ഒരൊറ്റ അപ്ലിക്കേഷനിലൂടെ തന്നെ എല്ലാ പ്രവൃത്തികളും ചെയ്യുവാന്‍ ഇതിലൂടെ ഉപയോക്താക്കള്‍ക്ക് കഴിയും. അപ്ലിക്കേഷന്റെ ഘടനയും ലുക്കും ഏറെ ആകര്‍ഷകമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഇത് ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അപ്ലിക്കേഷന്‍ നേരത്തേ ലോഞ്ച് ചെയ്യപ്പെട്ടതാണെങ്കിലും ഇപ്പോള്‍ അതിന്റെ പുതുക്കിയ രൂപമാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താക്കള്‍ പറയുന്നത്
എന്നാല്‍ അതേ സമയം, ആദ്യമായി അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് ചില പ്രയാസങ്ങള്‍ നേരിട്ടുവെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു. ഒരു ഉപയോക്താവ് തന്റെ അക്കൗണ്ട് നമ്പറോ രജിസ്ട്രേഡ് മൊബൈല്‍ നമ്പറോ ഉപയോഗിച്ച് ബിഒബി വേള്‍ഡ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ തയ്യാറെടുക്കുമ്പോള്‍ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ ചോദിക്കുകയില്ല. അപ്ലിക്കേഷനില്‍ സ്വയമേവ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ ചേര്‍ക്കപ്പെടും എന്നാണ് ഇതു കാരണം ഉപയോക്താക്കളില്‍ പലരും ധരിച്ചിരിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയുടെ പലിശ നിരക്കുകള്‍
അതേ സമയം സ്ഥിര നിക്ഷേപ പലിശ നിരക്കിലും ബാങ്ക് അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ പലിശ നിരക്കുകള്‍ നമുക്ക് പരിശോധിക്കാം. പുതുക്കിയ പലിശ നിരക്കുകള്‍ ഇപ്രകാരമാണ്.
7 ദിവസം മുതല്‍ 14 ദിവസം വരെ - 2.80 ശതമാനം പലിശ നിരക്ക്
15 ദിവസം മുതല്‍ 45 ദിവസം വരെ - 2.80 ശതമാനം പലിശ നിരക്ക്
46 ദിവസം മുതല്‍ 90 ദിവസം വരെ - 3.70 ശതമാനം പലിശ നിരക്ക്
91 ദിവസം മുതല്‍ 180 ദിവസം വരെ -3.70 ശതമാനം പലിശ നിരക്ക്
181ദിവസം മുതല്‍ 270 ദിവസം വരെ -4.30 ശതമാനം പലിശ നിരക്ക് 2
71 ദിവസം മുതല്‍ 1 വര്‍ഷം വരെ -4.40 ശതമാനം പലിശ നിരക്ക്
1 വര്‍ഷം - 4.90 ശതമാനം പലിശ നിരക്ക്
1 വര്‍ഷം മുതല്‍ 400 ദിവസം വരെ -5. ശതമാനം പലിശ നിരക്ക്
400 ദിവസം മുതല്‍ 2 വര്‍ഷം വരെ - 5ശതമാനം പലിശ നിരക്ക്
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ -5.10 ശതമാനം പലിശ നിരക്ക്
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.25 ശതമാനം പലിശ നിരക്ക്
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 5.25 ശതമാനം പലിശ നിരക്ക്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
