സ്ഥിര നിക്ഷേപങ്ങളിലൂടെ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളെ ആകർഷിക്കാൻ ബാങ്കുകൾ ശ്രമിക്കാറുണ്ട്. അതിനാൽതന്നെ, അവയുടെ പലിശ നിരക്കിൽ ബാങ്കുകൾ ഇടയ്ക്കിടെ മാറ്റം വരുത്താറുണ്ട്. മൂന്നു കോടിക്കു താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ചില ബാങ്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ ഇവ പ്രാബല്യത്തിൽ വന്നു. സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്ക് ഏതെന്ന് നോക്കാം.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരുമെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നു. മൂന്നു കോടിവരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് പുതുക്കിയ പലിശ നിരക്ക് ബാധകം. 5 മുതൽ 10 വർഷംവരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കായ 7.75% ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ പൗരന്മാർക്ക് 17 മാസത്തിനും 18 മാസത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് നൽകുന്നത്, 7.2%.

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കും ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നു. മൂന്നുകോടിവരെയുള്ള എഫ്ഡികൾക്കാണ് പുതുക്കിയ പലിശ നിരക്ക് ബാധകമാവുക. മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 12 മാസ കാലയളവിലുള്ള നിക്ഷേപങ്ങൾക്കാണ്, 8.75%. സാധാരണ പൗരന്മാർക്ക് 12 കാലയളവിലെ നിക്ഷേപങ്ങൾക്ക് ബാങ്ക് 8.25% പലിശയാണ് ബാങ്ക് നൽകുന്നത്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ ഇവ പ്രാബല്യത്തിൽ വരുമെന്ന് ബാങ്കിന്റെ വെബ്സൈറ്റിലുണ്ട്. മൂന്നു കോടിവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് മാറ്റം. മുതിർന്ന പൗരന്മാർക്ക് 15 മാസത്തിനും കുറഞ്ഞത് 18 മാസത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് നൽകുന്നതാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്, 7.75%. സാധാരണ പൗരന്മാർക്ക് 15 മാസം മുതൽ 2 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്നതാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്, 7.2%.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കുകളുടെ മാറ്റം വരുത്തിയ എഫ്ഡി പലിശ നിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വെബ്സൈറ്റിൽ പറയുന്നു. മൂന്നു കോടിവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയിട്ടുള്ളത്. മുതിർന്ന പൗരന്മാർക്ക് 666 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്കായ 7.80% ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ പൗരന്മാർക്കും ഇതേ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഉയർന്ന പലിശ നൽകുന്നുണ്ട്, 7.3%.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡി പലിശ നിരക്കിൽ മാറ്റം വരുത്തിയത് ജൂലൈ 30 ന് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മൂന്നുകോടിവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയിട്ടുള്ളത്. മുതിർന്ന പൗരന്മാർക്ക് 666 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 7.80% ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ പൗരന്മാർക്കും ഇതേ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 7.3% ഉയർന്ന പലിശ നൽകുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications