അഭിനേതാക്കളെല്ലാം നിക്ഷേപങ്ങളിലൂടെ വലിയ തുക സമ്പാദിക്കുന്നു. പലരുടേയും പോർട്ട്ഫോളിയോ വ്യത്യസ്തമാണ്. റിയൽ എസ്റ്റേറ്റ് വിപണിയിലും വരുമാനം ഉറപ്പാക്കുന്ന ചില ബോളിവുഡ് താരങ്ങളുമുണ്ട്. അവരെല്ലാം ഈയിടെ റിയൽ എസ്സേറ്റിലൂടെ കോടികൾ സമ്പാദിക്കുകയും ചെയ്തിരുന്നു.
അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, സുഭാഷ് ഘായ്, സോനാക്ഷി സിൻഹ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ 2016 നും 2021 നും ഇടയിൽ മുംബൈ റിയൽ എസ്റ്റേറ്റ് വിപണിയിലെ മൈക്രോ മാർക്കറ്റുകളിലുടനീളമുള്ള അപ്പാർട്ടുമെന്റുകളിൽ കോടികൾ നിക്ഷേപിക്കുകയും 2025 ജനുവരിയിൽ വമ്പൻ വില കൊടുത്ത് ഇവയെല്ലാം വിൽക്കുകയും ചെയ്തിരുന്നു.
റിയൽ എസ്റ്റേറ്റ് വിപണിയിലെ നിക്ഷേപങ്ങളിൽ നിന്ന് ഇത്തരം സെലിബ്രിറ്റികൾ പണം സമ്പാദിക്കുന്നു. എന്നാൽ മികച്ചത് റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കണോ അതോ വാണിജ്യ റിയൽ എസ്റ്റേറ്റ്, ഓഹരികൾ, സ്വർണം, ബോണ്ടുകൾ തുടങ്ങിയ മറ്റ് ആസ്തികളിൽ നിക്ഷേപിക്കുന്നതാണോ?
2025 ൽ മുംബൈയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിലെ അപ്പാർട്ടുമെന്റുകൾ വിറ്റ 4 ബോളിവുഡ് താരങ്ങൾ
1. അമിതാഭ് ബച്ചൻ
2025 ജനുവരിയിൽ മുംബൈയിലെ അന്ധേരിയിൽ സ്ഥിതി ചെയ്യുന്ന അമിതാഭ് ബച്ചന്റെ ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റ് 83 കോടിക്കാണ് വിറ്റു. അദ്ദേഹം 2021 ഏപ്രിലിൽ 31 കോടി രൂപക്കായിരുന്നു അപ്പാർട്ട്‌മെന്റ് വാങ്ങിയത്. ദി അറ്റ്ലാന്റിസ് എന്ന് പേരിട്ടിരിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ 27, 28 നിലകളിലാണ് സ്ഥിതി ചെയ്യുന്നത്. 5,185 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ അപ്പാർട്ട്മെന്റിന് 4,400 ചതുരശ്ര അടിയിൽ കൂടുതൽ ടെറസ് ബാൽക്കണി ഉണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. ജനുവരി 17 നാണ് കരാർ രജിസ്റ്റർ ചെയ്തത്.

2. അക്ഷയ് കുമാർ
2025 ജനുവരിയിൽ അമിതാഭ് ബച്ചനെ പോലെ മുംബൈയിലെ ബോറിവാലി ഈസ്റ്റിലുള്ള അപ്പാർട്ട്മെന്റ് 4.25 കോടിക്കാണ് അക്ഷയ് കുമാർ വിറ്റത്. 2.38 കോടിക്ക് 2017 നവംബറിലാണ് അക്ഷയ് ഈ അപ്പാർട്ട്മെന്റ് വാങ്ങിയത്. അതായത് വിൽപ്പന സമയത്ത് 78 ശതമാനമാണ് വസ്തുവിന്റെ മൂല്യം വർദ്ധിച്ചത്.
3. സോനാക്ഷി സിൻഹ
ബോളിവുഡിലെ സൂപ്പർ താരം സോനാക്ഷി സിൻഹയും റിയൽ എസ്റ്റേറ്റിലൂടെ വമ്പൻ നേട്ടമുണ്ടാക്കി. സോനാക്ഷിയുടെ ബാന്ദ്രയിലുള്ള അപ്പാർട്ട്മെന്റ് 22.50 കോടിക്കാണ് വിൽപ്പന നടത്തിയത്. 2020 മാർച്ചിൽ 14 കോടിക്കാണ് ഈ പ്രോപ്പർട്ടി സോനാക്ഷി വാങ്ങിയിരുന്നത്. അതായത് വസ്തുവിന്റെ മൂല്യത്തിൽ 61 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.
4. സുഭാഷ് ഘായ്
ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായിയും ഭാര്യ മുക്ത ഘായിയും ജനുവരിയിൽ മുംബൈയിലെ അന്ധേരിയിലുള്ള അപ്പാർട്ട്മെന്റ് 12.85 കോടിക്ക് വിറ്റതായി രേഖകൾ പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം 2016 ഓഗസ്റ്റിലാണ് ബോളിവുഡ് സംവിധായകൻ 8.72 കോടിക്ക് ഈ അപ്പാർട്ട്മെന്റ് വാങ്ങിയത്. ഈ വിൽപ്പനക്കു ശേഷം ഇവർ മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ 24 കോടിക്ക് മറ്റൊരു അപ്പാർട്ട്മെന്റ് വാങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്ത് വിടുന്നു. ഫെബ്രുവരി 3 നാണ് 4300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയത്.
മുംബൈയിലെ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ നിക്ഷേപിക്കണോ?
റിയൽ എസ്റ്റേറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ, ബോളിവുഡ് താരങ്ങൾ ഇൻവെസ്റ്റ് ചെയ്ത മേൽപ്പറഞ്ഞ എല്ലാ ഇടപാടുകളുടെയും വിൽപ്പന മൂല്യം കൂട്ടിയാൽ, ഒമ്പത് വർഷം വരെ (അതായത് 2016 മുതലാണ് നിക്ഷേപം ആരംഭിച്ചത്) നിക്ഷേപിച്ചതിന് ശേഷം നാല് ഇടപാടുകളുടെയും മൂല്യത്തിൽ 118% വർദ്ധനവ് ഉണ്ടാകും.
2019 നും 2024 നും ഇടയിൽ മുൻനിര നഗരങ്ങളിൽ പ്രോപ്പർട്ടി വിലയിൽ ശരാശരി 60% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ ആളുകൾക്ക് കൂടുതൽ ഉത്സാഹമുണ്ടായിട്ടുണ്ട്. ബോളിവുഡ് സെലിബ്രിറ്റികൾ സമീപകാലത്തായി ഇത്തരം നിക്ഷേപങ്ങളിലേക്ക് ചുവട് വെക്കുന്നു. ഇതിലൂടെ വാങ്ങൽ വിലയേക്കാൾ ഇരട്ടി നേട്ടം സ്വന്തമാക്കാം.
സ്ഥലത്തിന്റെ സവിശേഷതകൾ, പ്രോപ്പർട്ടിയുടെ മൊത്തത്തിലുള്ള പരിപാലനം, ഇന്റീരിയർ ഡിസൈൻ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ ലാഭം കൊയ്യാനുള്ള മാർഗം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications