ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (Cash Dividend) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (Stock Dividend) ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (Bonus Issue).
ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരികള്‍ കൂടി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലുമാകും. അതേസമയം ഈയാഴ്ച ബോണസ് ഓഹരി നല്കുന്ന 4 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ബജാജ് ഫിന്‍സേര്‍വ്
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബജാജ് ഫിന്‍സേര്‍വ്. കഴിഞ്ഞ മാസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഓഹരി വിഭജനവും ബോണസ് ഷെയറും പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 5 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. ഇതിനു ശേഷമാണ് 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള 1 രൂപ മുഖവിലയുടെ ഓരോ ഓഹരിക്കും വീതം ഒരു ഓഹരി കൂടി അധികമായി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 13-നും റെക്കോഡ് തീയതി 14-നുമായും നിശ്ചയിച്ചു. അതേസമയം 17,206 രൂപയിലായിരുന്നു കഴിഞ്ഞയാഴ്ച ബജാജ് ഫിന്‍സേര്‍വ് (BSE: 532978, NSE : BAJAJFINSV) ഓഹരിയുടെ ക്ലോസിങ്.
എഎഎ ടെക്നോളജീസ്
ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റിങ്, ഡിജിറ്റല്‍ കോര്‍പറേറ്റ് ഗവേണന്‍സിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്കുന്ന മൈക്രോ കാപ് ഐടി കമ്പനിയാണ് എഎഎ ടെക്നോളജീസ്. ഇതുപ്രകാരം 1:2 അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഒരു ഓഹരി കൂടി അധികമായി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 13-നും റെക്കോഡ് തീയതി 14-നുമായും നിശ്ചയിച്ചു. അതേസമയം 135 രൂപയിലായിരുന്നു കഴിഞ്ഞയാഴ്ച എഎഎ ടെക്നോളജീസ് (NSE-SM : AAATECH) ഓഹരിയുടെ ക്ലോസിങ്.
ഭാരത് ഇലട്രോണിക്സ്
വ്യോമയാന, പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമായ ഭാരത് ഇലട്രോണിക്സ്. ഓഗസ്റ്റ് മാസത്തിലാണ് ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2:1 അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും വീതം രണ്ട് ഓഹരികള്‍ കൂടി അധികമായി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 15-നും റെക്കോഡ് തീയതി 16-നുമായും തീരുമാനിച്ചു. അതേസമയം 328 രൂപയിലായിരുന്നു കഴിഞ്ഞയാഴ്ച ഭാരത് ഇലക്ട്രോണിക്സ് (BSE: 500049, NSE : BEL) ഓഹരിയുടെ ക്ലോസിങ്.
ജികെപി പ്രിന്റിങ്
പാക്കേജിങ്ങിന് ഉപയോഗിക്കുന്ന കട്ടിയുള്ള ബോക്സുകളുടെ നിര്‍മാണത്തിലും ക്രാഫ്റ്റ് പേപ്പര്‍, ഡുപ്ലെക്സ് പേപ്പര്‍, മൃദുവായ പ്ലാസ്റ്റിക് റോള്‍സ് എന്നിവയുടെ വ്യാപാരത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ജികെപി പ്രിന്റിങ് & പാക്കേജിങ് ലിമിറ്റഡ്. ഇതുപ്രകാരം 1:2 അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഒരു ഓഹരി കൂടി അധികമായി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 16-നും റെക്കോഡ് തീയതി 19-നുമായും നിശ്ചയിച്ചു. അതേസമയം 90.40 രൂപയിലായിരുന്നു കഴിഞ്ഞയാഴ്ച ജികെപി പ്രിന്റിങ് (BSE : 542666) ഓഹരിയുടെ ക്ലോസിങ്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
