ദില്ലി: രാജ്യത്ത് പാചകവാതകത്തിന്റെ വില കുതിച്ചുയരുന്നതിനിടെ ഉപയോക്താക്കൾക്ക് ആശ്വാസവാർത്തയുമായി പേടിഎം. രാജ്യത്തെ നിരവധി കുടുംബങ്ങൾക്ക് താങ്ങാനാവുന്നതല്ല. നിലവിൽ 14.2 കിലോഗ്രാം പാചക ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 834.5 രൂപയാണ്. എന്നാൽ ഒരു പേടിഎം പുതിയ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫർ ഉപയോഗിച്ച്, ഫിൻടെക് ആപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 900 രൂപ ക്യാഷ്ബാക്ക് നേടാൻ കഴിയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ട്വീറ്റിൽ പേടിഎം ഓഫറിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്. ഓഫർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പേടിഎം വഴി സിലിണ്ടർ ബുക്ക് ചെയ്താൽ 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഫോണിൽ പേടിഎം ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്‌ത ശേഷം രജിസ്റ്റർ ചെയ്യുക. സിലിണ്ടർ ബുക്കിംഗ് എന്ന ഓപ്ഷനിലേക്ക് പോയി ഭാരത് ഗ്യാസ്, ഇൻഡെയ്ൻ ഗ്യാസ്, എച്ച്പി ഗ്യാസ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ നിന്ന് നിങ്ങളുടെ ഗ്യാസ് ഏജൻസി തിരഞ്ഞെടുക്കുക. ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അല്ലെങ്കിൽ എൽപിജി ഐഡി അല്ലെങ്കിൽ ഉപഭോക്തൃ നമ്പർ എന്നിവയിൽ ഏതെങ്കിലും നൽകുക. അതിന് ശേഷം കണ്ടിന്യൂ ബട്ടൺ ക്ലിക്ക് ചെയ്ത്
പേയ്‌മെന്റ് നടത്തുക.

പേടിഎം വഴി എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന ആദ്യ ഉപയോക്താക്കൾക്ക് ഓഫർ ലഭിക്കും. എന്നിരുന്നാലും, 3 എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്കിന് 10 രൂപ മുതൽ 900 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കാം എന്നതാണ് ഈ ഓഫറിന്റെ മറ്റൊരു പ്രത്യേകത.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
