ചൈനീസ് വസ്തുക്കൾ ബഹിഷ്കരിച്ചിട്ടും ദീപാവലി ഉത്സവ സീസണിലെ വിൽപ്പന 72,000 കോടി രൂപയായി ഉയർന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഞായറാഴ്ച (നവംബർ 15) അറിയിച്ചു. ഇന്ത്യൻ വിൽപ്പനക്കാരുടെ ബഹിഷ്‌കരണ ആഹ്വാനത്തിനിടെ ഈ ദീപാവലി സീസണിൽ ചൈനീസ് കയറ്റുമതിക്കാർക്ക് 40000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.
ദീപാവലി വിറ്റുവരവ്
കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) യിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ സിഐടി വ്യാപാരികളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന 20 നഗരങ്ങളിൽ നിന്ന് ശേഖരിച്ച റിപ്പോർട്ടുകൾ പ്രകാരം ദീപാവലി ഉത്സവ വിൽപ്പനയിൽ 72,000 കോടി രൂപയുടെ വിറ്റുവരവ് നടന്നതായാണ് വിവരം.
ഏറ്റവും കൂടുതൽ വാങ്ങിയ ഉൽപന്നങ്ങൾ
ചൈനയ്ക്ക് 40,000 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായും സിഐടി ഒരു പ്രസ്താവനയിൽ പറഞ്ഞു. ദീപാവലി ഉത്സവ സീസണിൽ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങിയ ഉൽപന്നങ്ങൾ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സമ്മാനങ്ങൾ, മിഠായികൾ, മധുരപലഹാരങ്ങൾ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, സ്വർണ്ണവും മറ്റ് ആഭരണങ്ങളും, പാദരക്ഷകൾ, വാച്ചുകൾ, ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ തുടങ്ങിയവയാണ്.
സർവ്വേ നടത്തിയ നഗരങ്ങൾ
സിഎഐടി റിപ്പോർട്ട് അനുസരിച്ച്, ദീപാവലി ഉത്സവ സീസണിലെ ശക്തമായ വിൽപ്പന ഭാവിയിലെ മികച്ച ബിസിനസ്സ് സാധ്യതകൾ സൂചിപ്പിക്കുന്നു. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, നാഗ്പൂർ, റായ്പൂർ, ഭുവനേശ്വർ, റാഞ്ചി, ഭോപ്പാൽ, ലഖ്‌നൗ, കാൺപൂർ, നോയിഡ, ജമ്മു, അഹമ്മദാബാദ്, സൂറത്ത്, കൊച്ചി, ജയ്പൂർ, ചണ്ഡിഗഡ് എന്നിവിടങ്ങളാണ് സിഎഐടി പ്രധാന വിതരണ നഗരങ്ങളായി കണക്കാക്കി സർവ്വേ നടത്തിയത്.
വിലക്ക്
ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിയ്ക്ക് ചൈന കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ചത്തേക്കാണ് വിലക്ക്. ശീതീകരിച്ച കട്ല മത്സ്യത്തിന്റെ മൂന്ന് സാമ്പിളുകളിൽ നിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ചൈനീസ് കസ്റ്റംസ് ഓഫീസർ ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യങ്ങൾക്ക് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
