ഇന്നലെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ബഹിഷ്കരിക്കേണ്ട 500 ലധികം 'മെയ്ഡ് ഇൻ ചൈന' ഉൽപ്പന്നങ്ങളുടെ പട്ടിക കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) പുറത്തിറക്കി. റിപ്പോർട്ട് അനുസരിച്ച്, ലഡാക്ക് അതിർത്തിയിലെ ആക്രമണത്തെക്കുറിച്ച് വ്യാപാരികളുടെ സംഘടന ശക്തമായ വിമർശിച്ചു. ചൈനയുടെ മനോഭാവം രാജ്യത്തിന്റെ (ഇന്ത്യ) താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടന കൂട്ടിച്ചേർത്തു.
ബഹിഷ്കരിക്കുന്നവ
കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ദൈനംദിന ഉപയോഗ വസ്തുക്കൾ, അടുക്കള ഇനങ്ങൾ, ഫർണിച്ചർ, ഹാർഡ്‌വെയർ, പാദരക്ഷകൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ്, ഇലക്‌ട്രോണിക്‌സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്‌ട്രോണിക്‌സ്, വാച്ചുകൾ, രത്നങ്ങൾ, ആഭരണങ്ങൾ, സ്റ്റേഷനറി, പേപ്പർ, വീട്ടുപകരണങ്ങൾ എന്നിവ പട്ടികയിലെ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ആരോഗ്യ ഉൽപ്പന്നങ്ങൾ, ഓട്ടോ പാർട്സ് തുടങ്ങിയവയും പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
ഇറക്കുമതി കുറയ്ക്കും
ചൈനയിൽ നിന്ന് ബഹിഷ്കരിക്കേണ്ട 500 ലധികം ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്ന പട്ടികയാണ് ‘ഇന്ത്യയുടെ ഉത്പന്നങ്ങൾ - നമ്മുടെ അഭിമാനം' എന്ന പേരിൽ സിഐടി പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ, 2021 ഡിസംബറോടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 13 ബില്യൺ ഡോളറിന്റെ (ഏകദേശം ഒരു ലക്ഷം കോടി രൂപ) കുറവുണ്ടാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ ചൈനയിൽ നിന്നുള്ള വാർഷിക ഇറക്കുമതി 5.25 ലക്ഷം കോടി രൂപയാണ് (70 ബില്യൺ ഡോളർ).
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കും
ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതി ചെയ്യുമ്പോൾ വില നിർണ്ണായക ഘടകമാണ്. ഈ വസ്തുക്കൾ നിർമ്മിക്കാൻ പ്രത്യേക സാങ്കേതികവിദ്യ ആവശ്യമില്ല. ഈ ചരക്കുകൾ ഇന്ത്യയിൽ എളുപ്പത്തിൽ നിർമ്മിക്കാനും ചൈനീസ് ഇറക്കുമതിക്ക് പകരം വയ്ക്കാനും കഴിയും. ചരക്കുകൾക്കായി ഇന്ത്യയെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് സിഐടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും ദേശീയ ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാളും വ്യക്തമാക്കി.
ബഹിഷ്കരിക്കാത്തവ
പ്രത്യേക സാങ്കേതികവിദ്യ ആവശ്യമുള്ള സാധനങ്ങൾ ഇപ്പോൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഭാരതിയയും ഖണ്ടേൽവാളും വ്യക്തമാക്കി. "നിലവിൽ, ഇത്തരം ഇനങ്ങൾ ബഹിഷ്‌കരണത്തിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കാരണം ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ബദൽ ഇന്ത്യയിൽ വികസിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും സൗഹൃദ രാഷ്ട്രങ്ങൾ നിർമ്മിക്കുകയോ ചെയ്യുന്നതുവരെ, മറ്റ് മാർഗങ്ങളില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
ചെറുകിട സംരംഭങ്ങൾ വഴി ഉത്പാദനം
ചെറുകിട വ്യവസായങ്ങൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവ വഴി ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ പിന്തുണയും സഹായവും നൽകുന്നതിന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഇക്കാര്യം അറിയിക്കുമെന്നും സംഘടന വ്യക്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
