മുംബൈ: സ്വകാര്യവൽക്കരണത്തിനെതിരെ ബിപിസിഎൽ ജീവനക്കാർ സമരത്തിന്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ബിപിസിഎല്ലിലെ ആയിരക്കണക്കിന് തൊഴിലാളികൾ വ്യാഴാഴ്ച പണിമുടക്കാൻ തീരുമാനിച്ചു. സ്വകാര്യവൽക്കരണത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ റെയിൽവേ, എംടിഎൻഎൽ, ബിഎസ്എൻഎൽ എന്നിവ ഉൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയനുകളുമായി ചേർന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ 12000 ത്തോളം തൊഴിലാളികൾ സമരത്തിനിറങ്ങിയേക്കും.
ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം സർക്കാർ പുനപരിശോധിച്ചില്ലെങ്കിൽ മറ്റ് ഓയിൽ കമ്പനിയിലെ തൊഴിലാളികളുമായി ചേർന്ന് സമരം കൂടുതൽ ദിവസത്തേക്ക് തുടരുമെന്ന് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (INTUC) അംഗമായ കൊച്ചി റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ ജെനറൽ സെക്രട്ടറി പി പ്രവീൺ കുമാർ പറഞ്ഞു. കാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫേഴ്സ് (CCEA) നവംബർ 20-ന് ബിപിസിഎല്ലിലെ സർക്കാരിന്റെ മുഴുവൻ ഓഹരികളും മറ്റ് കമ്പനികൾക്കൊപ്പം വിൽക്കാൻ പദ്ധതിയിട്ടിരുന്നു. ഓഹരി വിൽപ്പനയുടെ ഭാഗമായി ആദ്യം ലേലത്തിലെടുക്കാൻ താൽപ്പര്യമുള്ളവർ എക്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് (EoI) സമർപ്പിക്കേണ്ടതുണ്ട്, അതിനുശേഷം പ്രൈസ് ബിഡ് സമർപ്പിക്കാൻ ആവശ്യപ്പെടും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ എല്ലാ ആസ്തികളുടെയും മൂല്യനിർണ്ണയം നടത്താൻ ഒരു 'അസറ്റ് വാല്യൂവറിന്' സർക്കാർ 50 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

ലോകത്തിൽ അതിവേഗം വളരുന്ന എണ്ണ വിപണിയാണ് ഇന്ത്യയിലേതെന്നതിനാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സ്വകാര്യവൽക്കരണം ഇത് വാങ്ങാനുള്ള കമ്പനികളെ പെട്ടെന്ന് ആകർഷിക്കുന്നതാണ്. ഞങ്ങളെ സർക്കാർ വഞ്ചിച്ചെന്നും, സർക്കാർ ജോലിയുടെ സുരക്ഷ ലഭിക്കുമെന്ന് കരുതിയാണ് ഞങ്ങൾ ബിപിസിഎൽ-ൽ ചേർന്നതെന്നും സ്വകാര്യവൽക്കരണത്തോടെ ഞങ്ങളുടെ ഉപജീവനമാർഗത്തിന് ഭീഷണിയാണെന്നും അതിനാൽ തന്നെ ഞങ്ങളുടെ അവകാശങ്ങൾക്കായാണ് പോരാടുന്നതെന്നും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർ പറഞ്ഞു
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
