തുടക്കം കലക്കി, ഇന്ന് ബിപിസിഎൽ ഓഹരികൾ വാങ്ങുന്നുണ്ടോ?: നാലാം പാദ ഫലങ്ങളും ലാഭവിഹിതവും എത്തി

പ്രമുഖ ഓയിൽ & ​ഗ്യാസ് കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ഓഹരികൾ ഇന്നത്തെ വ്യാപാര ദിനത്തിൽ കൂടുതൽ ശ്രദ്ധാകേന്ദ്രമാകും. ഇന്നലെയാണ് 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചത്. നാലാം പാദത്തിലെ ഫലങ്ങൾക്കായി നിക്ഷേപകർ കാത്തിരിപ്പിലായിരുന്നു. കാരണം ഈ ഫലപ്രഖ്യാപനത്തിനു മുന്നേ ബി‌പി‌സി‌എല്ലിന്റെ ഓഹരികൾ ബി‌എസ്‌ഇയിൽ 0.52 ശതമാനം ഉയർന്ന് 311.60 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഒരു മാസത്തിനുള്ളിൽ ബി‌പി‌സി‌എൽ ഓഹരികൾ ഒമ്പത് ശതമാനത്തോളമായിരുന്നു ഉയർന്നത്. ഇന്ന് ബിപിസിഎൽ ഓഹരികൾ കുതിക്കുന്നുണ്ട്. വ്യാപാരം തുടങ്ങിയപ്പോൾ 320 രൂപയിലാണ് ഓഹരി വിലയുള്ളത്.

നാലാം പാദ ഫലം അറിയാം...

പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) 2025ലെ നാലാം പാദത്തിൽ അതിന്റെ സംയോജിത അറ്റാദായം 8% കുറഞ്ഞ് 4,392 കോടിയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 4,789.57 കോടിയായിരുന്നു സംയോജിത അറ്റാദായം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1,26,916 കോടിയായി കുറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിലെ പ്രവർത്തന വരുമാനം 1,32,087 കോടിയായിരുന്നു.

ഇരു പാദങ്ങളുടെ (QoQ) അടിസ്ഥാനത്തിൽ ലാഭം പരിശോധിച്ചാൽ മുൻ പാദത്തിൽ നേടിയ 3,806 കോടിയിൽ നിന്ന് 15% വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. എന്നാൽ QoQ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കാര്യമായ വളർച്ചയൊന്നും നൽകിയിട്ടില്ല. 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ പ്രവർത്തന മാർജിൻ 4.09 ശതമാനമായി കുറഞ്ഞു. 2024 സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിലെ പ്രവർത്തന മാർജിൻ 4.74% ആയിരുന്നു.

തുടക്കം കലക്കി, ഇന്ന് ബിപിസിഎൽ ഓഹരികൾ വാങ്ങുന്നുണ്ടോ?: നാലാം പാദ ഫലങ്ങളും ലാഭവിഹിതവും എത്തി

മാർച്ച് പാദത്തിൽ ആഭ്യന്തര എൽപിജി വില കുറഞ്ഞ വിലയ്ക്ക് വിറ്റതിലൂടെ ബിപിസിഎല്ലിന് 3,217.82 കോടി നഷ്ടമുണ്ടായി. ഇത് 2025 സാമ്പത്തിക വർഷത്തിന്റെ മൊത്തം കണക്കെടുത്താൽ നഷ്ടം 10,446.38 കോടിയാണെന്ന് ബിപിസിഎൽ അറിയിച്ചു. നാലാം പാദത്തിൽ ഇവരുടെ റിഫൈനറികൾ 10.58 ദശലക്ഷം ടൺ അസംസ്കൃത എണ്ണ സംസ്കരിച്ചുവെന്ന് ബിപിസിഎൽ അറിയിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 10.36 ദശലക്ഷം ടണ്ണായിരുന്നു.

ബിപിസിഎൽ നൽകിയ ഡിവിഡന്റ് എത്രയാണ്?

2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങളോടൊപ്പം ബിപിസിഎൽ ലാഭവിഹിതവും പ്രഖ്യാപിച്ചു. 10 രൂപാ മുഖവിലയുള്ള ഇക്വിറ്റി ഷെയറിന് 5 രൂപ എന്ന നിരക്കിലാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.

"10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 5 രൂപ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. വാർഷിക പൊതുയോഗ പ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ഈ അന്തിമ ലാഭവിഹിതം നൽകും. അന്തിമ ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതി പ്രത്യേകം അറിയിക്കുന്നതായിരിക്കും" സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റെഗുലേറ്ററി ഫയലിംഗിൽ ബിപിസിഎൽ വ്യക്തമാക്കി.

ബിപിസിഎൽ അവരുടെ ഏറ്റവും പുതിയ അന്തിമ ലാഭവിഹിതത്തിന്റെ റെക്കോർഡ് തിയതി പ്രത്യേക എക്സ്ചേഞ്ച് ഫയലിംഗിൽ പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാൽ റെക്കോർഡ് തിയ്യതിക്കായി കാത്തിരിക്കാം.

2003 ജനുവരി 31 മുതൽ ബിപിസിഎൽ 39 ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയായി ഈ കമ്പനി ഒരു ഓഹരിക്ക് 15.50 രൂപയോളമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇന്നത്തെ ഓഹരി വില 321.25 രൂപയാണ്. ജനുവരിയിൽ നൽകിയ ബിപിസിഎല്ലിന്റെ ലാഭവിഹിതം 5 ശതമാനമാണ്. ബിപിസിഎല്ലിൻ്റെ ഡിവിഡൻ്റ് ചരിത്രം പരിശോധിച്ചാൽ 2021ൽ ഒരു ഓഹരിക്ക് 35 രൂപ ലാഭ വിഹിതം നൽകിയിട്ടുണ്ട്. ഇത് താരതമ്യേന ഏറ്റവും ഉയർന്ന നിരക്കായിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X