ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിലെ (ബിപിസിഎല്‍) ഓഹരി വില്‍പ്പനയ്ക്കുള്ള സര്‍ക്കാരിന്റെ പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തില്‍ നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 മൂലം ബിസിസനസുകളിലുണ്ടായ പ്രതികൂല സാഹചര്യങ്ങളും ആഗോളതലത്തില്‍ അസംസ്കൃത എണ്ണവിലയിലുണ്ടായ റെക്കോര്‍ഡ് ഇടിവുമാണ് ഇതിന് കാരണം. 210 -ലധികം രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നത് ലോക സമ്പദ് വ്യവസ്ഥയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ആഗോള വളര്‍ച്ച ഈ വര്‍ഷം മൂന്ന് ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിക്കുന്നു.
ഏകദേശം 1,95,000 ആളുകളാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. ഇതിനുപുറമെ, അസംസ്കൃത എണ്ണവിലയിലെ ആഗോള മാന്ദ്യം കമ്പനികളുടെ മൂല്യനിര്‍ണയത്തിന് തിരിച്ചടിയായി. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് വില, ഏപ്രില്‍ 22 -ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 16 ഡോളര്‍ എന്ന നിലയിലേക്ക് കുറയുകയുണ്ടായി. ഇത് ഈ മാസത്തില്‍ ഇതുവരെ 39 ശതനമാനം കുറഞ്ഞു.
ജനുവരി 24 മുതല്‍ ബിപിസിഎല്‍ ഓഹരി വില 25 ശതമാനം ഇടിഞ്ഞ് 350.65 രൂപയെന്ന നിരക്കിലെത്തി. നിലവിലെ മാര്‍ക്കറ്റ് കാപ് അടിസ്ഥാനമാക്കി ബിപിസിഎല്ലിലെ സര്‍ക്കാര്‍ ഓഹരി വില 40,299 കോടി രൂപയാണ്. 2019 നവംബര്‍ 20 -ന് ബിപിസിഎല്ലിലെ സര്‍ക്കാര്‍ ഓഹരി തന്ത്രപരമായി വില്‍ക്കാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ലോക്ക് ഡൗണിലായതിനാല്‍, ബിപിസിഎല്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള താല്‍പ്പര്യ പ്രകടനം (ഇഒഐ) സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 -ന് സര്‍ക്കാര്‍ ജൂണ്‍ 13 -ലേക്ക് നീട്ടിയിരുന്നു.
താല്‍പ്പര്യമുള്ള ലേലക്കാര്‍ക്ക് ഇപ്പോള്‍ പ്രാഥമിക വിവര മെമ്മോറാണ്ടം മെയ് 16 -നകവും ഇഒഐകള്‍ ജൂണ്‍ 13 -നകവും സമര്‍പ്പിക്കാവുന്നതാണ്. 'താല്‍പ്പര്യമുള്ള ലേലക്കാരില്‍ നിന്നും ലഭിച്ച അഭ്യര്‍ഥനകളും കൊവിഡ് 19 മൂലമുള്ള നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്താണ് മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍. പ്രധാനപ്പെട്ട തീയതികളുമാി ബന്ധപ്പെട്ട കൂടുതല്‍ മാറ്റങ്ങള്‍ താല്പ്പര്യമുളഅള ലേലക്കാരെ അറിയിക്കും,' ഇന്‍വസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) ഒരു വിജ്ഞാപനത്തില്‍ അറിയിച്ചു.
നുമലിഗഡ് റിഫൈനറിയിലെ (എന്‍ആര്‍എല്‍) ബിപിസിഎല്ലിന്റെ 61.65 ശതമാനം ഓഹരികള്‍ വിറ്റതിന് അസം സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നോ-ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെങ്കിലും, ഈ വര്‍ഷം ബിപിസിഎല്‍ ഓഹരി വില്‍പ്പന നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നത്. ബിപിസിഎല്ലിലെ 52.98 ശതമാനം സര്‍ക്കാര്‍ ഓഹരിയക്ക്, 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള സ്വകാര്യ കമ്പനികള്‍ക്ക് മാത്രമെ യോഗ്യതയുള്ളൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications