യുഎഇ ആസ്ഥാനമായുള്ള ഇന്ത്യക്കാരനായ കോടീശ്വരൻ ബി ആർ ഷെട്ടിയുടെ ഫിനാബ്ലർ പിഎൽസി ഇസ്രായേൽ-യുഎഇ കൺസോർഷ്യത്തിന് വിൽക്കുന്നു. വെരും ഒരു ഡോളറിനാണ് കമ്പനി വിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ 1.5 ബില്യൺ പൌണ്ട് (2 ബില്യൺ ഡോളർ) വിപണി മൂല്യമുണ്ടായിരുന്ന ബിസിനസ് തകർന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു വിൽപ്പന നടത്തുന്നത്.
പേയ്‌മെന്റുകൾക്കും വിദേശനാണയ വിനിമയങ്ങൾക്കുമുള്ള പ്ലാറ്റ്ഫോമായ ഫിനാബ്ലർ, പ്രിസം ഗ്രൂപ്പ് ഓഫ് ഇസ്രായേലിന്റെ കീഴിലുള്ള ഗ്ലോബൽ ഫിൻടെക് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗുമായി കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ചു.

കഴിഞ്ഞ ഡിസംബറിൽ ഫിനാബ്ലറിന്റെ വിപണി മൂല്യം 2 ബില്യൺ ഡോളറായിരുന്നു. ഏപ്രിലിൽ ഒരു ബില്യൺ ഡോളറിലധികം വെളിപ്പെടുത്താത്ത കടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം ആദ്യം രാജ്യങ്ങൾ കരാർ ഒപ്പിട്ടതിനുശേഷം യുഎഇയും ഇസ്രയേൽ കമ്പനികളും തമ്മിലുള്ള ആദ്യത്തെ വാണിജ്യ ഇടപാടുകളിൽ ഒന്നാണ് ഈ കരാർ. അതിനുശേഷം, ബാങ്കിംഗ് മുതൽ മൊബൈൽ ഫോൺ സേവനങ്ങൾ വരെയുള്ള കരാറുകൾ ഒപ്പു വച്ചിരുന്നു. എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications