സ്വർണ വിലയിൽ അപ്രതീക്ഷിത വിലക്കയറ്റമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിലായി സംഭവിച്ചത്. എന്നാൽ ഇന്ന് അപ്രതീക്ഷിതമായി സ്വർണ വിലയിൽ വമ്പൻ വിലക്കുറവ്. ഇന്ത്യയിൽ ധൻതേരാസ് ആഘോഷിക്കുന്ന ഇന്ന് തന്നെ സ്വർണ വില കുറഞ്ഞത് സത്യത്തിൽ ആശ്വാസകരമായി.
എന്നാൽ ഈ വിലക്കുറവ് സാധാരണക്കാരെ സന്തോഷിപ്പിക്കുന്നില്ല. 24K സ്വർണം പവന് വില 1 ലക്ഷത്തിനു മുകളിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ഇന്ത്യയിൽ ഇന്നത്തെ ഇടിവിന് കാരണം. ഏഴ് ദിവസത്തിനു ശേഷമാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 191 രൂപ കുറഞ്ഞ് 13,086 രൂപയിലെത്തി. ഒരു പവൻ്റെ വില 1,528 രൂപ കുറഞ്ഞ് 1,04,688 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,910 രൂപ കുറഞ്ഞ് 1,30,860 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 19,100 രൂപ കുറഞ്ഞ് 13,08,600 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലെത്തി. ഒരു പവൻ്റെ വില 1,400 രൂപ കുറഞ്ഞ് 95,960 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,750 രൂപ കുറഞ്ഞ് 1,19,950 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 17,500 രൂപ കുറഞ്ഞ് 11,99,500 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 144 രൂപ കുറഞ്ഞ് 9,814 രൂപയിലെത്തി. ഒരു പവൻ്റെ വില 1,152 രൂപ കുറഞ്ഞ് 78,512 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,440 രൂപ കുറഞ്ഞ് 98,140 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 14,400 രൂപ കുറഞ്ഞ് 9,81,400 രൂപയായി.
രാജ്യാന്തര വിപണി
രാജ്യാന്തര വിലയിൽ ഇന്ന് കുത്തനെ ഇടിവുണ്ടായി. ഇതാണ് ആഭ്യന്തര വിപണിയിലും ഒരുപോലെ പ്രതിഫലിച്ചത്. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 4,249.94 ഡോളറിലേക്ക് കുറഞ്ഞത്. കഴിഞ്ഞ സെഷനുകളിൽ 4,300 ഡോളറും കടന്ന് മുന്നേറിയ സ്വർണ വിലയിൽ മാറ്റമുണ്ടാവാൻ കാരണം ആഗോള തലത്തിലെ ചില ചർച്ചകളാണ്.
യുഎസ്- ചൈന വ്യാപാര യുദ്ധം അവസാനിപ്പിക്കാനായി സമാധാന ചർച്ച നടക്കും. അതുപോലെ യുക്രൈയിൻ- റഷ്യ യുദ്ധവും അവസാനിപ്പിക്കാനാണ് സാധ്യത. ഇത്തരത്തിൽ ആഗോള തലത്തിലെ പ്രധാന പ്രതിസന്ധികൾ അകലുന്നതാണ് ഇപ്പോൾ സ്വർണത്തിന് ക്ഷീണമായത്. ഒപ്പം ഡോളർ മൂല്യം ഇൻഡക്സിൽ മെച്ചപ്പെട്ടതും സ്വർണ വിലയെ ദുർബലമാക്കി.
ഇന്നത്തെ വെള്ളി വില
ഇന്ത്യയിൽ വെള്ളി വിലയും കുത്തനെ താഴ്ന്നു. റെക്കോർഡ് ഉയരത്തിൽ നിന്ന് ഏകദേശം 13,000 രൂപയുടെ വൻ ഇടിവാണ് ഒരു കിലോഗ്രാം വെള്ളി വില ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില 1,72,000 രൂപയാണ്. 100 ഗ്രാം വെള്ളി വില 17,200 രൂപയും, 10 ഗ്രാം വില 1,720 രൂപയുമാണ്. വെള്ളി ആഭരണങ്ങൾ വാങ്ങാനും നിക്ഷേപത്തിനും തയ്യാറെടുക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications