കേരളപ്പിറവി ദിനത്തിൽ ആശ്വാസമായി സ്വർണ വില. ഇന്നലെ വില രണ്ട് തവണ കൂടിയെങ്കിൽ ഇന്ന് ദേ വീണ്ടും വില കുറഞ്ഞിരിക്കുന്നു. സ്വർണാഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ഇത് ആശ്വാസമാവുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരുപക്ഷേ ട്രെൻഡ് ആവർത്തിച്ചാൽ ഉച്ചയോടെ വീണ്ടും ഇടിഞ്ഞേക്കാം. സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്ന് ജ്വല്ലറികളിലേക്ക് വിട്ടോളൂ. ഇന്നലെ വിലക്കുറവ് കേരളപ്പിറവി ദിനത്തിലെ സമ്മാനമായി കണക്കാക്കാം.
ആഗോള തലത്തിലെ മാറ്റങ്ങളാണ് സ്വർണ വിലയിലെ ഈ ചാഞ്ചാട്ടത്തിന് കാരണമാവുന്നത്. സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമെടുപ്പും, ഡോളറിൻ്റെ മൂല്യം വർദ്ധിക്കുന്നതും, മറ്റു സംഭവങ്ങളുമെല്ലാം സ്വർണ വിലയെ തളർത്തുന്ന ഘടകങ്ങളാണ്.
ഓരോ ദിവസവും സ്വർണ വില മാറി മറിയുന്നു. ഒക്ടോബർ 29ന് സ്വർണ വില ഉയർന്നപ്പോൾ ഒക്ടോബർ 30ന് വില കുറഞ്ഞു. ഇന്നലെ ഒക്ടോബർ 31ന് വീണ്ടും രണ്ട് തവണ വില ഉയർന്നപ്പോൾ ഇന്ന് സ്വർണ വില ഇടിയുന്നു. എങ്കിൽ നാളെ വീണ്ടും വില ഉയരുമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപയായി. ഒരു പവന് 200 രൂപ കുറഞ്ഞ് 90,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,12,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,300 രൂപയും പവന് 98,400 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9225 രൂപയും പവന് 73,800 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില ഇന്ന് കാര്യമായ കുതിച്ചുകയറ്റം ഇല്ല. അതാണ് കേരളത്തിലും സ്വർണ വില കുറയാൻ കാരണമായത്. ഇന്ന് രാജ്യാന്തര സ്വർണ വില 4,002.93 ഡോളറിലാണുള്ളത്.

ഇന്ന് വില കുറഞ്ഞു
ഇന്ന് സ്വർണ വില കുറഞ്ഞത് അപ്രതീക്ഷിതം. ഇന്നലെ ശക്തമായി രണ്ട് തവണ വില കുതിച്ചിരുന്നു. ഇന്ന് ആഭ്യന്തര വിപണിയിൽ നേരിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സ്വർണത്തിൽ നിന്നുള്ള ലാഭമെടുപ്പാണ് സ്വർണ വിലയെ തളർത്തുന്നത്. ഇന്ന് രണ്ടാം തവണയും വില ഉയർന്നതോടെ പവൻ വില വീണ്ടും 90,000 കടന്ന് മുന്നേറിയിരുന്നു.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് സ്വർണ വില കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,600 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,240 രൂപയും കരുതേണ്ടി വരും. ഇന്ന് സ്വർണ വിലയിൽ കുറവുണ്ടായതിനാൽ സ്വർണാഭരണം വാങ്ങാനുള്ള ആവേശവും വർദ്ധിക്കും. മാസം ആരംഭിക്കുന്ന ദിനത്തിൽ തന്നെ വില കുറഞ്ഞത് ആശ്വാസകരമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications