സ്വർണത്തിന് തീ പിടിച്ചു! റെക്കോർഡുകൾ തകർത്ത് സ്വർണ വില എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി. ഇന്ന് രാവിലെ സ്വർണം പവന് 2,400 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. അതോടെ ഒറ്റയടിക്ക് സ്വർണ വില 91,960 രൂപയിൽ നിന്നും 94,000 രൂപ കടന്നിരിക്കുന്നു. സ്വർണം കിട്ടാക്കനിയാവും എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ദീപാവലിക്ക് മുന്നോടിയായി ആഭ്യന്തര വിപണിയിൽ സ്വർണ വില കൈവിട്ടു പോകുമെന്ന നിരീക്ഷകരുടെ പ്രവചനങ്ങൾ തെറ്റിയില്ല.
എന്നാൽ ഇത് ഉച്ചയോടെ ഇത് പവന് 1,200 രൂപ കുറഞ്ഞ് 93,160 രൂപയായി. മാത്രമല്ല ഒരു ഗ്രാമിൻ്റെ വില 150 രൂപ കുറഞ്ഞ് 11,645 രൂപയായി. എന്നാൽ വീണ്ടും ഇന്ന് മൂന്നാം വട്ടം സ്വർണ വില വർദ്ധിച്ചു. അതായത് ഒരു ഗ്രാമിൻ്റെ വില ഇതിൽ നിന്നും 120 രൂപ കൂടി 11,765 രൂപയായി ഉയർന്നിരിക്കുന്നു. പവന് വീണ്ടും 960 രൂപ ഉയർന്ന് 94,120 രൂപയുമായി വർദ്ധിച്ചിരിക്കുന്നു. എവിടെയെങ്കിലും ഉറച്ചു നിൽക്കാതെ ആഭ്യന്തര വിപണിയിൽ സ്വർണ വില ഓടിക്കൊണ്ടിരിക്കുകയാണ്.
ഇന്നത്തെ സ്വർണ വില
നിലവിലെ കണക്ക് പ്രകാരം ഒരു ഗ്രാമിന് 270 രൂപ വർദ്ധിച്ച് 11,765 രൂപയായി. ഒരു പവന് 2,160 രൂപ വർദ്ധിച്ച് 94,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,17,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,835 രൂപയും പവന് 1,02,680 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9626 രൂപയും പവന് 77,008 രൂപയുമാണ്.

രാജ്യാന്തര സ്വർണ വില
രാജ്യാന്തര വില ഇന്ന് രാവിലെ വമ്പൻ കുതിപ്പിലായിരുന്നു. രാവിലെ സ്പോട്ട് സ്വർണ വില ഔൺസിന് 4,163.53 ഡോളർ എത്തി. ഇതാദ്യമായാണ് രാജ്യാന്തര വില 4,100 ഡോളർ ഭേദിക്കുന്നത്. എന്നാൽ രാജ്യാന്തര വില റെക്കോർഡുകൾ ഭേദിച്ചപ്പോൾ ലാഭമെടുപ്പ് ശക്തമായതോടെ സ്വർണ വില നേരിയ തോതിൽ ഇടിയുകയാണ്. ഇപ്പോൾ രാജ്യാന്തര വില 4,136.01 ഡോളറായി കുറഞ്ഞിരിക്കുന്നു. ഇതാണ് കേരളത്തിൽ വിലയിൽ ചാഞ്ചാട്ടം വരാൻ കാരണമായത്.
യുഎസ്- ചൈന വ്യാപാര ബന്ധം
അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധികൾ സ്വർണ വില ഉയരാൻ കാരണമാവുന്ന ഘടകങ്ങളിലൊന്നാണ്. ഇപ്പോൾ യുഎസ്- ചൈന വ്യാപാര ബന്ധം വഷളാവുന്നത് സ്വർണ വില കത്തിക്കയറാൻ വഴിയൊരുക്കുന്നു. കാരണം ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ പരിഗണിക്കുന്നു. അതിനാൽ സ്വർണ നിക്ഷേപങ്ങൾ വർദ്ധിക്കുകയും സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരുകയും ചെയ്യുന്നു. ഇതെല്ലാം വിപണി വിലയെ സ്വാധീനിക്കുന്നു.
1 ലക്ഷം കടന്ന് സ്വർണാഭരണ വില
സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഇന്നത്തെ വിലക്കയറ്റം സാധാരണക്കാർക്കും, ആഭരണപ്രേമികൾക്കും എട്ടിന്റെ പണിയായി. ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,02,100 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,800 രൂപയും കരുതേണ്ടി വരും. ഒടുവിൽ പ്രതീക്ഷിച്ചതു പോലെ ആഭരണ വില 1 ലക്ഷം കടന്നു കുതിക്കാൻ തുടങ്ങിയിരിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
