ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം, യുഎസ് ഫെഡറൽ റിസർവ് 25-bps നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തമായത് തുടങ്ങിയ പിന്തുണച്ചതോടെ ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച ശക്തമായ നേട്ടം രേഖപ്പെടുത്തി. സെൻസെക്സ് 595 പോയിന്‍റ് അഥവാ 0.73 ശതമാനം ഉയർന്ന് 82,380.69 ലും നിഫ്റ്റി 50 170 പോയിന്‍റ് അഥവാ 0.68 ശതമാനം ഉയർന്ന് 25,239.10 ലും എത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും യഥാക്രമം 0.62 ശതമാനവും 0.66 ശതമാനവും ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു.
ബ്രേക്ക്ഔട്ട് ഓഹരി ശുപാർശകൾ
നിഫ്റ്റി 50 സൂചിക 25,000 ലെവലിനു മുകളിൽ നിലനിർത്തുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവ് ആണെന്ന് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറഞ്ഞു. പ്രധാന ബെഞ്ച്മാർക്ക് സൂചിക 25,250 ലെവലിൽ ഒരു തടസ്സം നേരിടുന്നു. 25,250 മുതൽ 25,300 വരെയുള്ള നിർണായക ബ്രേക്ക്ഔട്ട് പുതിയ പോസിറ്റീവ് ടോൺ സൃഷ്ടിക്കും.
കൂടാതെ 50-സ്റ്റോക്ക് സൂചിക ഉടൻ തന്നെ 25,800 ലെവലിൽ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനാൽ, ഒരാൾ സ്റ്റോക്ക്-നിർദ്ദിഷ്ട സമീപനം നിലനിർത്തുകയും സാങ്കേതിക ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന ഓഹരികളിൽ നിക്ഷേപം നടത്തുകയും വേണം. ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ നോക്കുന്നത് ഒരു നല്ല ഓപ്ഷനായിരിക്കുമെന്നും മീത് ബഗാഡിയ കൂട്ടിച്ചേർത്തു.

ഇന്ന് വാങ്ങേണ്ട ഓഹരികൾ
ഇന്ന് വാങ്ങാൻ അഞ്ച് ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ സുമീത് ബഗാഡിയ ശുപാർശ ചെയ്യുന്നു. അവ ഏതൊക്കെയാണെന്നും ടാർഗെറ്റ് വില എത്രയാണെന്നും നമുക്ക് നോക്കാം.
1. ക്രോസ് ലിമിറ്റഡ്: എൻഎസ്ഇയിൽ 229.89 രൂപ എന്നതാണ് ക്രോസ് ഓഹരിയുടെ വില. ചൊവ്വാഴ്ച 6.95 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അഞ്ച് ദിവസത്തിനിടെ 4 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 245 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. 221 രൂപയാണ് സ്റ്റോപ്പ് ലോസ്.
2. ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി: ചൊവ്വാഴ്ച 4.95 ശതമാനം നേട്ടത്തോടെ 1045 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.9 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 1140 രൂപ ടാർഗെറ്റോടെ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ഓഹരി വാങ്ങാമെന്നാണ് സുമീത് ബഗാഡിയ ശുപാർശ ചെയ്യുന്നത്. 1020 രൂപയാണ് സ്റ്റോപ്പ് ലോസ്.
3. പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്‌സ്: 5.33 ശതമാനം നേട്ടമാണ് ചൊവ്വാഴ്ച ജ്വല്ലറി ഓഹരി നേടിയത്. അതോടെ വില 632 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.49 ശതമാനം വളർച്ചയും ഓഹരി നേടി. 680 രൂപ ടാർഗെറ്റോടെ ജ്വല്ലറി ഓഹരി വാങ്ങാം. 615 രൂപയാണ് സ്റ്റോപ്പ് ലോസ്.
4. ഉഷ മാർട്ടിൻ: 408 രൂപയാണ് നിലവിലെ ഓഹരി വില. ഇന്നലെ 5.5 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 435 രൂപയാണ് ടാർഗെറ്റ് വില. 393 രൂപ സ്റ്റോപ്പ് ലോസ്.
5. രാംകോ ഇൻഡസ്ട്രീസ്: എൻഎസ്ഇയിൽ 4.73 ശതമാനം നേട്ടത്തോടെ 382.85 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച രാംകോ ഇൻഡസ്ട്രീസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 412 രൂപയാണ് ടാർഗെറ്റ് വില. 370 രൂപ സ്റ്റോപ്പ് ലോസ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications