ഓഹരി വിപണിയിൽ ഇന്നലെ വമ്പൻ കുതിപ്പായിരുന്നു. ഏകദേശം 4 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കയറ്റമായിരുന്നു ഇന്നലെ കാണാനിടയായത്. അതിനാൽ ഇന്നലെ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഏകദേശം 4% വീതം ഉയർന്നു. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര കരാറിലെ പുരോഗതി എന്നിവയെല്ലാം ഓഹരി വിപണിയെ കരകയറ്റി. വരും ദിവസങ്ങളിലും പോസിറ്റീവ് നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഎസ്‌ഇ സെൻസെക്സ് 2,975 പോയിന്റ് അഥവാ 3.74% നേട്ടത്തോടെ ക്ലോസ് ചെയ്തു. അതുപോലെ നിഫ്റ്റി 50 സൂചിക 916.70 പോയിന്റ് അഥവാ 3.82% ഉയർന്ന് 24,924.70 ൽ ക്ലോസ് ചെയ്തു. ഇത് നിക്ഷേപകർക്കിടയിൽ ആവേശം ഉയർത്തി. ഇന്നലെ നിരവധി ഓഹരികളാണ് മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തത്. ഇന്നും ഒരു പോസിറ്റീവ് ഔട്ട്ലുക്ക് പ്രതീക്ഷയിലാണ് നിക്ഷേപകർ.
സുമീത് ബഗാഡിയയുടെ ബ്രേക്ക്ഔട്ട് ഓഹരികൾ
ഇന്നത്തെ വിപണിയിൽ വാങ്ങാനും വിൽക്കാനും സാധിക്കുന്ന ചില ബ്രേക്ക്ഔട്ട് ഓഹരികൾ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു. നിഫ്റ്റി 50 സൂചിക ഏറ്റവും ഉയർന്ന നിരക്കായ 24,800 ന് മുകളിൽ ക്ലോസ് ചെയ്തതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച നേട്ടം പ്രതീക്ഷിക്കാമെന്നാണ് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ വിശ്വസിക്കുന്നത്.

"നിഫ്റ്റി 50 സൂചിക 25,000 ലെവലിനു മുകളിൽ ക്ലോസ് ചെയ്താൽ, അത് ഉടൻ തന്നെ 25,300 ൽ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനാൽ, നിങ്ങൾ സ്റ്റോക്ക്-നിർദ്ദിഷ്ട സമീപനം നിലനിർത്തുകയും സാങ്കേതിക ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന സ്റ്റോക്കുകളെ ശ്രദ്ധിക്കുകയും വേണം. ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ നോക്കുന്നത് ഇൻട്രാഡേ ട്രേഡിംഗിന് നല്ലൊരു ഓപ്ഷനായിരിക്കും." ഇന്ത്യൻ ഓഹരി വിപണിയുടെ ഭാവിയെക്കുറിച്ച് ബഗാഡിയ പറഞ്ഞു.
ഇന്ന് വാങ്ങാവുന്ന അഞ്ച് ഓഹരികളാണ് സുമീത് ബഗാഡിയ ശുപാർശ ചെയ്യുന്നത് - കാപ്ലിൻ പോയിന്റ് ലബോറട്ടറീസ് , കിർലോസ്‌കർ ഇലക്ട്രിക് കമ്പനി , ഗ്ലോബൽ ഹെൽത്ത്, ജെഎം ഫിനാൻഷ്യൽ , പിഎൻസി ഇൻഫ്രാടെക് എന്നിവയാണ് ഈ അഞ്ച് ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ.
1. കാപ്ലിൻ പോയിന്റ് ലബോറട്ടറീസ് : 1990-ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് കാപ്ലിൻ പോയിന്റ് ലബോറട്ടറീസ് ലിമിറ്റഡ്. ഈ കമ്പനി ജനറിക്, ബ്രാൻഡഡ് ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. ഈ ഓഹരിയുടെ നിലവിലെ വാങ്ങാവുന്ന വില 1943.35 രൂപയാണ്. ഓഹരിയുടെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ 2080 രൂപ ടാർഗറ്റ് വിലയും, സ്റ്റോപ്പ് ലോസ് 1876 രൂപയും നിശ്ചയിച്ചു.
2. കിർലോസ്‌കർ ഇലക്ട്രിക് കമ്പനി : ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കമ്പനികളിൽ ഒന്നാണ് 1946 ൽ സ്ഥാപിതമായ കിർലോസ്‌കർ ഇലക്ട്രിക് കമ്പനി ലിമിറ്റഡ്. നിലവിൽ പോസിറ്റീവ് നേട്ടമാണ് ഈ ഓഹരികൾക്കുള്ളത്. ഇപ്പോൾ ഒരു ഓഹരിയ്ക്ക് 124.33 രൂപയാണ്. ഇന്നലെ കണ്ട ശക്തമായ പ്രകടനത്തിലൂടെ ടാർഗറ്റ വില 133 രൂപയായി, എന്നാൽ സ്റ്റോപ്പ് ലോസ് 120 രൂപയിൽ നിലനിർത്തി.
3. ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡ്: മെഡാന്റ എന്ന ബ്രാൻഡിൽ കീഴിൽ പ്രവർത്തിക്കുന്ന ഒരു മൾട്ടി-സ്പെഷ്യാലിറ്റി ദാതാവാണ് ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡ് (GHL). ഇപ്പോൾ ഈ ഓഹരികൾ 1227.10 രൂപയ്ക്ക് വാങ്ങാം. നിലവിലെ ഓഹരിയുടെ കുതിപ്പിൻ്റെ അടിസ്ഥാനത്തിൽ 1313 രൂപയാണ് ടാർഗറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല സ്റ്റോപ്പ് ലോസ് 1184 രൂപയാൽ നിലനിർത്തി.
4. ജെഎം ഫിനാൻഷ്യൽ : മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ധനകാര്യ സേവന ഗ്രൂപ്പാണ് ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്. ഇന്നലെ നടന്ന വ്യാപാര സെഷനിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ ഓഹരികൾക്ക് സാധിച്ചു. നിലവിൽ ജെഎം ഫിനാൻഷ്യൽ ഓഹരി ഒന്നിന് 105.80 രൂപയാണ്. പക്ഷേ ടാർഗറ്റ് വില 114 രൂപയും, സ്റ്റോപ്പ് ലോസ് 102 രൂപയുമാണ്.
5. പിഎൻസി ഇൻഫ്രാടെക് : ഇന്ത്യയിലെ ഒരു അടിസ്ഥാന സൗകര്യ നിർമ്മാണ, വികസന, മാനേജ്മെന്റ് കമ്പനിയാണ് പിഎൻസി ഇൻഫ്രാടെക് ലിമിറ്റഡ്. ഇന്നലെ പിഎൻസി ഇൻഫ്രാടെക് ഓഹരികൾ മികച്ച പ്രകടനത്തോടെ കരകയറി. അതിനാൽ നിലവിലെ ഓഹരി വില 259 രൂപയാണ്. ഇപ്പോൾ ഈ ഓഹരികളുടെ ടാർഗറ്റ് വില 280 രൂപയും, സ്റ്റോപ്പ് ലോസ് 249 രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
