156 രൂപയിൽ പ്രൈസ് ബാൻഡ്, നേട്ടം കൊയ്യാൻ ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ, ഒരു കൈ നോക്കുന്നോ
അടുത്ത ആഴ്ച ഐപിഒയ്ക്ക് ഇറങ്ങുന്ന കൂട്ടത്തിൽ ബ്രിസ്ക് ടെക്നോവിഷനുമുണ്ട്. ഐപിഒ ജനുവരി 22 തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ജനുവരി 24 ബുധനാഴ്ച അവസാനിക്കുകയും ചെയ്യും. ഒരു പക്ഷെ ഐടി മേഖലകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് ബ്രിസ്ക് ടെക്നോവിഷൻ എന്ന പേര് സുപരിചിതമായിരിക്കും. കാരണം സെർവറുകൾ, ഡെസ്‌ക്‌ടോപ്പുകൾ, ലാപ്‌ടോപ്പുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ തേർഡ്-പാർട്ടി ഹാർഡ്‌വെയർ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ഗ്രൂപ്പാണ് ബ്രിസ്ക് ടെക്നോവിഷൻ. അതോടൊപ്പം ഡാറ്റാ സെന്റർ ഡിസൈൻ, സപ്ലൈ, ഇൻസ്റ്റലേഷൻ തുടങ്ങിയ മറ്റ് സേവനങ്ങളും കമ്പനി നൽകുന്നു.
3 വർഷത്തിനിടയിലെ ശ്രദ്ധ
എന്റർപ്രൈസ് നെറ്റ് വർക്കിംഗ് മാനേജ്മെന്റ്, ഇമെയിൽ മാനേജ്മെന്റ്, സിസ്റ്റം ഏകീകരണം; നിയന്ത്രിത സേവനങ്ങൾ, നിരീക്ഷണം, ഹാർഡ്‌വെയർ, സിസ്റ്റം മെയിന്റനൻസ് എന്നിവയ്‌ക്കായുള്ള വാർഷിക പരിപാലന കരാറുകളും കമ്പനിയുടെ കീഴിലുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടയിലാണ് തങ്ങളുടെ ബിസിനസ് ശ്രേണി വിപുലീകരിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും വിൽപ്പനയുടെ കാര്യത്തിൽ മഹാരാഷ്ട്രയിലാണ് ബ്രിസ്ക് ടെക്നോവിഷൻ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ( ആർഎച്ച്‌പി ) പ്രകാരം, കമ്പനിയുടേതിന് സമാനമായ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ലിസ്റ്റ് ചെയ്ത കമ്പനികളൊന്നുമില്ല. അതോടോപ്പം 2022 മാർച്ച് 31 നും 2023 മാർച്ച് 31 നും അവസാനിച്ച സാമ്പത്തിക വർഷത്തിനിടയിൽ, ബ്രിസ്ക് ടെക്നോവിഷൻ ലിമിറ്റഡിന്റെ വരുമാനം 16.64 ശതമാനം കുറഞ്ഞു. എന്നാൽ നികുതിയാനന്തര ലാഭം (പി എ ടി ) 81.58 ശതമാനം വർദ്ധിക്കുകയും ചെയ്തു.
ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ വിശദാംശങ്ങൾ
ബ്രിസ്ക് ടെക്‌നോവിഷൻ ഐപിഒയിൽ 8,00,000 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ ഉൾപ്പെടുന്നു. ശങ്കരനാരായണൻ രാമസുബ്രഹ്മണ്യൻ, ഗണപതി ചിത്തരഞ്ജൻ കെങ്കരെ എന്നിവരാണ് പ്രമോട്ടർ സെല്ലിംഗ് ഷെയർഹോൾഡർമാർ. അവർ 4,00,000 ഇക്വിറ്റി ഓഹരികൾ 6.24 കോടി രൂപ മൂല്യത്തിൽ വിൽക്കും. ഇഷ്യു കഴിഞ്ഞാൽ, പ്രൊമോട്ടർ 59.99 ശതമാനം ഓഹരികൾ കൈവശം വെക്കും.
22 ന് സബ്‌സ്‌ക്രിപ്‌ഷൻ തുറക്കും
ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ ജനുവരി 22 തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ജനുവരി 24 ബുധനാഴ്ച അവസാനിക്കും. പ്രൈസ് ബാൻഡ് ഒന്നിന് 156 രൂപയായാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഐപിഒ ലോട്ട് സൈസിൽ 800 ഷെയറുകൾ അടങ്ങിയിരിക്കുന്നു. നിക്ഷേപകർക്ക് കുറഞ്ഞത് 800 ഷെയറുകളിലേക്കും അതിന്റെ ഗുണിതങ്ങളിലേക്കും ലേലം വിളിക്കാം.
ബ്രിസ്ക് ടെക്നോവിഷൻ ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ സൺ ക്യാപിറ്റൽ അഡ്വൈസറി സർവീസസ് (പി) ലിമിറ്റഡും ഇഷ്യുവിന്റെ രജിസ്ട്രാർ കെഫിൻ ടെക്നോളജീസ് ലിമിറ്റഡുമാണ്. ബ്രിസ്ക് ടെക്നോവിഷൻ ഐപിഒയുടെ വിപണി നിർമ്മാതാവാണ് എൻഎൻഎം സെക്യൂരിറ്റീസ്.
ഓഹരി വില 30ന്
ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ അടിസ്ഥാനത്തിൽ ഷെയറുകളുടെ അലോട്ട്‌മെന്റ് ജനുവരി 25 വ്യാഴാഴ്ച അന്തിമമാക്കും. കമ്പനി ജനുവരി 29 തിങ്കളാഴ്ച റീഫണ്ടുകൾ ആരംഭിക്കും. അതേസമയം റീഫണ്ടിന് ശേഷം അതേ ദിവസം തന്നെ ഷെയറുകൾ അലോട്ട് ചെയ്തവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ബ്രിസ്ക് ടെക്നോവിഷൻ ഓഹരി വില ജനുവരി 30 ചൊവ്വാഴ്ച ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
മാർക്കറ്റ് പ്രീമിയം പൂജ്യം
ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ ഗ്രേ മാർക്കറ്റ് പ്രീമിയം പൂജ്യമാണ്.(ഗ്രേ മാർക്കറ്റ് പ്രീമിയം എന്നത് ഇഷ്യൂ വിലയേക്കാൾ കൂടുതൽ നൽകാനുള്ള നിക്ഷേപകരുടെ സന്നദ്ധതയെ സൂചിപ്പിക്കുന്നു) അതായത് ഇൻവെസ്റ്റർഗെയ്ൻ ഡോട്ട് കോം അനുസരിച്ച് ഗ്രേ മാർക്കറ്റിൽ പ്രീമിയമോ ഡിസ്കൗണ്ടോ ഇല്ലാതെ ഓഹരികൾ അവയുടെ ഇഷ്യു വിലയായ 156-ൽ ട്രേഡ് ചെയ്യപ്പെടുന്നു എന്ന് സാരം.
അടുത്ത വാരത്തോടെ ഐപിഒ വിപണിയിൽ സജീവമാകാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ. തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ആർഎച്ച്‌പി പ്രകാരം, കമ്പനിയുടേതിന് സമാനമായ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ലിസ്റ്റ് ചെയ്ത കമ്പനികളൊന്നുമില്ല എന്നതും സാധ്യത വർദ്ധിപ്പിക്കുന്ന കാര്യമാണ്. എന്നിരുന്നിലും വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി മനസിലാക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


Click it and Unblock the Notifications


