ഇന്ന് ഓഹരി വിപണിയിൽ പൊതുവേ സമാധാന അന്തരീക്ഷമാണ്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നീണ്ട നാളിനു ശേഷം ഇപ്പോൾ നേരിയ ഉയർച്ച കാണിക്കുന്നു. കഴിഞ്ഞ വ്യാപാര സെഷൻ വരെ കനത്ത നഷ്ടങ്ങളായിരുന്നു ടിസിഎസ് ഓഹരിക്ക് സംഭവിച്ചത്. ഇന്ന് ഏപ്രിൽ 11നും വ്യാപാരം ആരംഭിച്ചപ്പോൾ ടിസിഎസ് ഓഹരികൾ തകർന്നിരുന്നു. പക്ഷേ ഇപ്പോൾ നേരിയ കയറ്റം ഉണ്ടായിട്ടുണ്ട്. 0.45% കുതിച്ച് നിലവിൽ ടിസിെസ് ഓഹരി വില 3260.65 രൂപയിലെത്തി.
ടിസിഎസ് ഓഹരി 3290.00 രൂപയിൽ ആരംഭിച്ചെങ്കിലും രാവിലെ വില താഴ്ന്ന് 3212.10 രൂപ വരെ വീണിരുന്നു. എന്നാൽ വില മുന്നോട്ട് കുതിക്കുന്നു. ഈ പോസിറ്റീവ് നേട്ടം നിക്ഷേപകർക്കിടയിൽ പ്രതീക്ഷ ഉയർത്തുമോ? ടിസിഎസിൻ്റെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 4,585.90 രൂപയാണ്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 3,060.25 രൂപയുമാണ്.
ഏറ്റവും പുതിയ കണക്ക് പ്രകാരം ടിസിഎസിൻ്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 5.3% ഉയർന്ന് 64,479 കോടി രൂപയായി. എന്നാൽ അറ്റാദായം 1.7% കുറഞ്ഞ് 12,224 കോടി രൂപയായി. ഇത് പ്രതീക്ഷകൾക്ക് വിരുദ്ധമായ ഇടിവായിരുന്നു. ഇതര്യും വലിയ സാമ്പത്തിക തകർച്ച നേരിടേണ്ടി വന്നിട്ടും ഇടപാടുകളിൽ യാതൊരു കുറവും ടിസിഎസിനില്ല. നിലവിലെ കണക്കനുസരിച്ച് ടിസിഎസ് ഒപ്പു വെച്ചത് മൊത്തം 12.2 ബില്യൺ ഡോളറിന്റെ കരാറുകളായിരുന്നു. ഇത് പ്രതീക്ഷക്കും മുകളിലാണ്.
നാലാം പാദത്തിലെ ഫലങ്ങൾ....
2025 സാമ്പത്തിക വർഷത്തിലെ നാലാം വർഷത്തിലെ അറ്റാദായം 1.6% കുറഞ്ഞ് 12,224 കോടിയിലെത്തി. എന്നാൽ നാലാം പാദത്തിലെ വരുമാനം YoY അനുസരിച്ച് 64,479 കോടിയായി. 2024 സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 61,237 കോടിയായിരുന്നു. ടിസിഎസിന്റെ നാലാം പാദത്തിലെ മൊത്തം കരാർ മൂല്യം 12.2 ബില്യൺ ഡോളറായി ഉയർന്നു. മാത്രമല്ല 2025 സാമ്പത്തിക വർഷത്തിൽ 30 ഡോളർ ബില്യൺ വരുമാനമാണ് കമ്പനി സ്വന്തമാക്കിയത്.

ടിസിഎസ് ഓഹരികളുടെ നാലാം പാദത്തെ കുറിച്ച് വിവിധ ബ്രോക്കറേജുകൾ....
ചില ബ്രോക്കറേജുകൾ ടിസിഎസ് ഓഹരികളെ കുറിച്ച് അഭിപ്രായപ്പെടുന്നു. മിക്ക വിദഗ്ധരും ഈ ഓഹരി 'വാങ്ങുക' എന്ന റേറ്റിംഗായിരുന്നു നൽകിയത്. ഓരോ ബ്രോക്കറേജുകളുടെയും അഭിപ്രായങ്ങൾ പരിശോധിക്കാം.;
ബി.എസ്.എൻ.എൽൻ്റെ ഇടിവ് കാരണം ടിസിഎസ് വളർച്ചാനിരക്ക് കുറഞ്ഞെങ്കിലും, കമ്പനിയുടെ ശക്തമായ ഓർഡർ ബുക്കും മാനേജ്‌മെന്റ് അഭിപ്രായവും 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി മുതൽ ടിസിഎസിന് വരുമാന വർദ്ധനവുണ്ടാവുമെന്ന് നുവാമ അഭിപ്രായപ്പെട്ടു. 2025 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ടിസിഎസ് വരുമാനം 53,883.00 കോടിയായിരുന്നു.
മാർജിൻ ടെയിൽവിൻഡുകളും GenAI-യുമായി ബന്ധപ്പെട്ട ഇടപാട് പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി, സെൻട്രം ബ്രോക്കിംഗും ടിസിഎസിൻ്റെ വളർച്ചയെ കുറിച്ച് പോസിറ്റീവ് നിലപാട് നിലനിർത്തി. ടാർഗറ്റ് വില 4,211 രൂപയായി കുറച്ചു.
ചോയ്‌സ് ബ്രോക്കിംഗും പ്രതീക്ഷയോടെയാണ് ടിസിഎസ് വളർച്ചക്കായി കാത്തിരിക്കുന്നത്. ടാർഗറ്റ് വില 3,950 രൂപയായി കുറച്ചെങ്കിലും ടിസിഎസ് കുതിക്കുമെന്നാണ് ചോയ്സ് പറയുന്നത്.
നോമുറ ബ്രോക്കിംഗ് കൂടുതൽ പഠിച്ചതിനു ശേഷം ഓഹരിയുടെ ടാർഗറ്റ് വില 3,490 രൂപയായി കുറച്ചു.
എന്നാൽ ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് ഈ ഓഹരികൾ 'വാങ്ങുക' എന്ന റേറ്റിംഗ് നൽകി. നിലവിലെ ഈ മൂല്യ നിർണയങ്ങൾ ചിലപ്പോൾ ഹ്രസ്വകാലത്തേക്ക് ഓഹരിയുടെ ഇടിവിന് കാരണമാവും എന്നും പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
